Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ഓഹരികള്‍ ശ്രദ്ധാകേന്ദ്രം.

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ഓഹരികള്‍ ശ്രദ്ധാകേന്ദ്രം.


പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകള്‍ക്ക് തിരിച്ചടിയേകി സായുധ സേനയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു തിരിച്ചടി. 600ഓളെ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ നീക്കം.

ഇതോടെ രാജ്യത്തെ പ്രതിരോധ കമ്പനികളിലേയ്ക്ക് നിക്ഷേപക ശ്രദ്ധ തിരിയാന്‍ സാധ്യത. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ്(എച്ച്എഎല്‍), കൊച്ചിന്‍ ഷിപ്പിയാഡ്, ഭാരത് ഡൈനാമിക്‌സ്, ഡാറ്റാ പാറ്റേണ്‍സ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, പാരാസ് ഡിഫെന്‍സ് തുടങ്ങിയ കമ്പനികളാകും നേട്ടമുണ്ടാക്കുക.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് രാവിലെ 10നുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്തയിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ തിരിച്ചടി. ഒരു നേപ്പാള്‍ സ്വദേശി ഉള്‍പ്പടെ 26 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും സെന്‍സെക്‌സ് 150 ഓളം പോയന്റ് നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊച്ചിന്‍ ഷിപ്പിയാഡ്, മസഗോണ്‍ ഡോക് തുടങ്ങിയ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് നിക്ഷേപകരുടെ ഇടപെടല്‍.



വിവരങ്ങൾ സമാഹരിച്ചത് മാതൃഭൂമി.കോം ൽ നിന്നും.


അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form