ഓഹരി ട്രേഡിംഗിലെ വിവിധ രീതികള്‍ പരിചയപ്പെടാം
.jpg)
സ്‌റ്റോക്ക് മാര്‍ക്കറ്റ് വഴി ഒരു ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗ്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിംഗ് ചെയ്യാന്‍ സ്‌കാല്‍പിംഗ്,ഇന്‍ട്രാഡേ ട്രേഡിംഗ്, സ്വിംഗ് ട്രേഡിംഗ്, മൊമന്റം ട്രേഡിംഗ്, പൊസിഷന്‍ ട്രേഡിംഗ് എന്നിങ്ങനെ പല രീതികളുണ്ട്. അവയെകുറിച്ച് വിശദമായി അറിയാം ഈ ലക്കത്തില്‍.
സ്‌കാല്‍പിംഗ്
ഈ ട്രേഡിംഗ് രീതിയില്‍ സ്റ്റോക്ക് ട്രേഡര്‍മാര്‍ ഒരു ട്രേഡിംഗ് ദിവസത്തില്‍ നിരവധി തവണ ചെറിയ ട്രേഡിംഗുകള്‍ നടത്തി ചെറിയ ലാഭം നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്‌കാല്‍പിംഗിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ഓഹരിയിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ മുതലാക്കുക എന്നതാണ്. കൃത്യമായ സാങ്കേതിക വിശകലനം നടത്തി ഓഹരികളിലും മറ്റും പൊസിഷന്‍ എടുത്ത് സെക്കന്റുകള്‍ക്കകമോ മിനിറ്റുകള്‍ക്കകമോ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുന്നതാണ് ഇവിടെ സ്‌കാല്‍പര്‍ ചെയ്യുന്നത്. ചെറിയ വില വ്യതിയാനം പോലും മുതലെടുക്കുന്നതിനാല്‍ ഉയര്‍ന്ന ലിവറേജ് എടുത്ത് കൂടുതല്‍ എണ്ണം ഷെയറുകള്‍ ചുരുങ്ങിയ സമയത്ത് വാങ്ങി വില്‍ക്കുന്നു. അതിവേഗതയിലുള്ള ട്രേഡിംഗ് രീതിയായതിനാല്‍ സ്‌കാല്‍പിംഗിന് നല്ല ശ്രദ്ധയും അതിവേഗം തീരുമാനമെടുക്കല്‍, തത്സമയ വിപണി നിരീക്ഷണത്തിന് വിപുലമായ ട്രേഡിംഗ് സജ്ജീകരണങ്ങള്‍ എന്നിവയും ഉണ്ടായിരിക്കേണ്ടതാണ്.
ഇന്‍ട്രാ-ഡേ ട്രേഡിംഗ്
സ്റ്റോക്ക് മാര്‍ക്കറ്റിലെ ഒരു ട്രേഡിംഗ് ഡേ എന്നു പറഞ്ഞാല്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 3.30 വരെ ഉള്ള സമയമാണ്. ഇത്തരത്തില്‍ ഒരു ട്രേഡിംഗ് ഡേയില്‍ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ് ഇന്‍ട്രാ-ഡേ ട്രേഡിംഗ്. ഉദാഹരണമായി രാവിലെ 100 എസ്ബിഐ ഓഹരികള്‍ 800 രൂപ നിലവാരത്തില്‍ വാങ്ങുകയും മാര്‍ക്കറ്റ് അവസാനിക്കും മുമ്പായി 100 എസ്ബിഐ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്താല്‍ ഇന്‍ട്രാ-ഡേ ട്രേഡിംഗ് ആയി. പെട്ടെന്ന് ഓഹരികള്‍ വാങ്ങി വിറ്റഴിച്ച് ലാഭം ഉണ്ടാക്കാനാണ് പലരും ഇന്‍ട്രാ-ഡേ ട്രേഡിംഗ് ചെയ്യുന്നത്. ഒരു ട്രേഡര്‍ വിപണിയുടെ ദ്രുതഗതിയിലുള്ള ചലനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി തീരുമാനങ്ങളെടുത്തില്ലെങ്കില്‍ അവര്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം.
സ്വിംഗ് ട്രേഡിംഗ്
ഓഹരി വിലകളില്‍ ഇടക്കാലത്തുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍, ഓഹരി സംബന്ധമായി പുതിയ വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന വില വ്യതിയാനങ്ങള്‍, ഓഹരികളിലെ ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പുതിയ പാറ്റേണുകള്‍ ഉണ്ടാകുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ഓഹരികള്‍ വാങ്ങുകയും
ഓഹരിയില്‍ ഇടക്കാലത്തുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി ഓഹരികളില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്ത്രമാണ് സ്വിംഗ് ട്രേഡിംഗ്. ഇന്‍ട്രാ-ഡേ ട്രേഡിംഗിനും ലോംഗ് ടേം ഡെലിവറി ഇന്‍വെസ്റ്റ്‌മെന്റിനും ഇടയിലാണ് സ്വിംഗ് ട്രേഡിംഗ് വരുന്നത്. ഇത്തരത്തിലുള്ള ട്രേഡിംഗ് തന്ത്രത്തിലൂടെ ഓഹരിയോ മറ്റ് സെക്യൂരിറ്റികളോ വാങ്ങി കൈവശം വയ്ക്കുകയും ഓഹരിയില്‍ പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള വിലവ്യതിയാനം മുതലെടുക്കാനുമാണ് ശ്രമിക്കുന്നത്.
മൊമന്റം ട്രേഡിംഗ്
ശക്തമായി മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന ഓഹരികള്‍ വില കയറുന്നത് തുടരുകയും ദുര്‍ബലമായ ഓഹരികള്‍ വിലയിടിയുന്നത് തുടരുകയും ചെയ്യുമെന്ന ഓഹരി വിപണി പ്രവണത മുതലെടുത്താണ് മൊമന്റം ട്രേഡിംഗ് ചെയ്യുന്നത്. ഓഹരി വിലയിലുണ്ടാകുന്ന ഹ്രസ്വകാല വിലവ്യതിയാന സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഒരു ഓഹരിയുടെ വിലയില്‍ കുറച്ച് മിനിറ്റുകളോ മണിക്കൂറുകളോ ദിവസങ്ങളോ അത്തരത്തിലുള്ള ചലന സാധ്യതകള്‍ മുതലെടുത്ത് പ്രസ്തുത മൊമന്റം ഉപയോഗപ്പെടുത്തുകയാണ് മൊമന്റം ട്രേഡിംഗില്‍ ചെയ്യുന്നത്. ഉദാഹരണമായി വിപണിയിലെ നിലവിലെ സാഹചര്യ പ്രകാരം ഒരു ഓഹരിയുടെ വില ഉയരാന്‍ തുടരുമ്പോള്‍ പ്രസ്തുത ഓഹരി വാങ്ങുകയും പ്രസ്തുത മൊമന്റം പ്രകാരം ഓഹരി വില ഉയരുകയും കുറച്ച് സമയങ്ങള്‍ക്ക് ശേഷം മൊമന്റം അവസാനിക്കുമ്പോള്‍ ഓഹരി വിറ്റഴിക്കുകയുമാണ് ചെയ്യുക.
പൊസിഷന്‍ ട്രേഡിംഗ്
ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികള്‍ വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നിക്ഷേപ തന്ത്രമാണ് പൊസിഷന്‍ ട്രേഡിംഗ്. വിലകളിലെ ദൈനംദിന ഏറ്റക്കുറച്ചിലുകള്‍ അവഗണിക്കുകയും ദീര്‍ഘകാല നിക്ഷേപ വളര്‍ച്ചയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന നിക്ഷേപ തന്ത്രമാണിത്. ഇത്തരത്തില്‍ ഒരു ഓഹരിയെ കൃത്യമായി വിശകലനം ചെയ്ത് വാങ്ങിക്കഴിഞ്ഞാല്‍ ഒരു പക്ഷേ വര്‍ഷങ്ങളോളം ഓഹരികള്‍ കൈവശം വെച്ച് ലാഭം നേടാനാണ് പൊസിഷന്‍ ട്രേഡിംഗില്‍ ശ്രമിക്കുക.
ട്രേഡിംഗോ ഇന്‍വെസ്റ്റ്‌മെന്റോ, ഏതാണ് നല്ലത്?
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതോ ട്രേഡര്‍ആകുന്നതോ ഓരോ വ്യക്തിയുടേയും സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് എടുക്കാനുള്ള ശേഷി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യുന്നയാളിന്റേയും ഇന്‍വെസ്റ്റ് ചെയ്യുന്നയാളിന്റേയും അടിസ്ഥാനപരമായ ലക്ഷ്യം ലാഭം ഉണ്ടാക്കലാണെങ്കിലും ട്രേഡിംഗും ഇന്‍വെസ്റ്റ്മെന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിക്ഷേപം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഓഹരികളും മറ്റ് സെക്യൂരിറ്റികളും നിക്ഷേപ ആവശ്യാര്‍ത്ഥം വാങ്ങി ദീര്‍ഘകാല കൈവശം വയ്ക്കുന്നു. അതിലൂടെ ദീര്‍ഘകാല മൂലധന നേട്ടവും ലാഭവിഹിതവും പ്രതീക്ഷിക്കുന്നു. ദീര്‍ഘകാലം നിക്ഷേപം കൈവശം വയ്ക്കുക വഴി കാലക്രമേണ നിക്ഷേപകന്റെ ആസ്തി വര്‍ധന സംഭവിക്കുകയും വലിയ സമ്പത്ത് ആര്‍ജിച്ചെടുക്കാനും സാധിക്കുന്നു.
ഓഹരി വിപണിയിലും മറ്റും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന തിരുത്തലുകള്‍ നിക്ഷേപകരെ ഭയപ്പെടുത്താറില്ല. അത്തരം അവസരങ്ങള്‍ നിക്ഷേപകര്‍ പുതിയ നിക്ഷേപ അവസരങ്ങളായി കാണാറാണ് പതിവ്.ട്രേഡിംഗ് വളരെ ഒരു ചെറിയ കാലയളവിലേക്ക് ഓഹരികളും മറ്റ് സെക്യൂരിറ്റികളും വാങ്ങി വില്‍ക്കുന്ന പ്രക്രിയയാണ്. ട്രേഡര്‍മാര്‍ ഓഹരികള്‍ വാങ്ങി വില്‍ക്കുന്നതു വഴിയും (ഘീിഴ ഠൃമറല) ഓഹരികള്‍ ആദ്യം വിറ്റ് പിന്നീട് വിലയിടിയുമ്പോള്‍ തിരിച്ച് വാങ്ങുന്നതു വഴിയും ലാഭം ഉണ്ടാകുന്നു. എന്നിരുന്നാലും ട്രേഡിംഗ് വളരെ നഷ്ട സാധ്യത കൂടിയ ഒരു പ്രക്രിയ ആണ്. ട്രേഡറുടെ പ്രതീക്ഷയ്ക്കൊത്ത് മാര്‍ക്കറ്റ് പ്രതികരിക്കാതിരുന്നാല്‍ ട്രേഡര്‍മാര്‍ക്ക് നഷ്ടം ഉണ്ടാകാം.
ട്രേഡിംഗില്‍ വിജയിക്കണമെങ്കില്‍ വിപണിയെ കുറിച്ച് വലിയ അറിവ് ഉണ്ടാകണം. കാര്യമായ അനാലിസിസിലൂടെ മാര്‍ക്കറ്റിന്റെയും ഓഹരിയുടെയും ദിശനിര്‍ണയിക്കാനും കഴിവ് ഉണ്ടായിരിക്കണം. എന്നാല്‍ മികച്ച ഓഹരികള്‍ ദീര്‍ഘകാലം കൈവശം വച്ചാല്‍ നിക്ഷേപകന് ലാഭം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടക്കാലത്ത് ഓഹരികളിലും മറ്റും ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ നിക്ഷേപകരെ ബാധിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നിക്ഷേപകനും താന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികളും മറ്റും കാലാനുസൃതമായി വിശകലനം നടത്തി കൃത്യമായി തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
.jpg)
Comment Form