Popular Post

ക്രൂഡ് ഓയിലും സ്വർണവും കയറിയിറങ്ങുന്നു
Stock Market

ക്രൂഡ് ഓയിലും സ്വർണവും കയറിയിറങ്ങുന്നു

ഇന്നത്തെ വാർത്ത 13 ജൂൺ, 2025
Stock Market

ഇന്നത്തെ വാർത്ത 13 ജൂൺ, 2025

രൂപ വലിയ താഴ്ചയില്‍
Stock Market

രൂപ വലിയ താഴ്ചയില്‍

യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു; സ്വർണം താഴുന്നു

യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു; സ്വർണം താഴുന്നു

ആഗോള വ്യാപാരയുദ്ധത്തിലേക്കു നയിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നടപടി നിയമലംഘനമാണെന്നു കണ്ട് അവ റദ്ദാക്കാൻ യുഎസ് ഫെഡറൽ വ്യാപാര കോടതി ഇന്നലെ വിധിച്ചു. ഇതേ തുടർന്ന് യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും കുതിച്ചു. ഇന്ത്യൻ വിപണിയുടെ ഡെറിവേറ്റീവ് വ്യാപാരത്തിലും ഗണ്യമായ കയറ്റം ഉണ്ട്. 

കോടതി ഉത്തരവ് മറി കടക്കാൻ ട്രംപ് എന്തു വഴി സ്വീകരിക്കും എന്നാണു വിപണി ഉറ്റുനോക്കുന്നത്. നിയമപോരാട്ടം തുടരാനാണു സാധ്യത.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,762.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,835 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്നു വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നഷ്ടത്തിൽ അവസാനിച്ചു. പ്രതിരോധ ഓഹരികൾ മാത്രമാണ് ഉയർന്നത്.

Open A Free Mutual Fund Account Online 

യുഎസ് വിപണി ദുർബലമായി. മുഖ്യ സൂചികകൾ അര ശതമാനം താഴ്ന്നു. എൻവിഡിയ കമ്പനിയുടെ ഒന്നാം പാദ റിസൽട്ടിലായിരുന്നു വിപണിയുടെ ശ്രദ്ധയത്രയും. കഴിഞ്ഞ ഫെഡ് യോഗത്തിൻ്റെ മിനിറ്റ്സ് വിലക്കയറ്റ, മുരടിപ്പ് സാധ്യതകൾ ചൂണ്ടിക്കാണിച്ചെങ്കിലും അവയെ മറികടക്കാം എന്ന ആത്മവിശ്വാസവും പ്രകടമാക്കി. 

ഡൗ ജോൺസ് സൂചിക ഇന്നലെ 244.95 പോയിൻ്റ് (0.58%) താഴ്ന്ന് 42,098.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 100 സൂചിക 32.99 പോയിൻ്റ് (0.56%) നഷ്ടത്തോടെ 5888.55 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 98.23 പോയിൻ്റ് (0.51%) ഇടിഞ്ഞ് 19,100.90 ൽ എത്തി.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ബുധനാഴ്ച രാത്രി യുഎസ് ഫ്യൂച്ചേഴ്സ് കുത്തനേ ഉയർന്നു. ട്രംപിൻ്റെ പകരം തീരുവ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന കോടതി വിധിയും പ്രതീക്ഷിച്ചതിലും മികച്ച എൻവിഡിയ റിസൽട്ടുമാണു കാരണം. കമ്പനിയുടെ നിർണായകമായ ഡാറ്റാ സെൻ്റർ ബിസിനസ് 73 ശതമാനം വളർച്ച കാണിച്ചു. ഡൗ 508 ഉം (1.18%)  എസ് ആൻഡ് പി 95 ഉം (1.6%) നാസ്ഡാക് 430 ഉം (2.00%) പോയിൻ്റ് ഉയർന്നു. 

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്.  ജപ്പാനിൽ നിക്കൈ ഒന്നര ശതമാനവും കൊറിയയിൽ കോസ്പി ഒരു ശതമാനവും കൊറിയയിൽ കോസ്പി ഒരു ശതമാനവും ഉയർന്നു വ്യാപാരം തുടങ്ങി. 


ദിശാബോധം കിട്ടാതെ ഇന്ത്യ

ഇന്ത്യൻ വിപണി വ്യക്തമായ ദിശാബോധം കിട്ടാതെ പരിമിത മേഖലയിൽ കയറിയിറങ്ങുകയാണ്. ജൂണിൽ ഇന്ത്യ -യുഎസ് വാണിജ്യകരാറിൻ്റെ ഒന്നാം ഘട്ടം തയാറാകും എന്ന റിപ്പോർട്ടും വിപണിയെ ഉത്തേജിപ്പിച്ചില്ല. വിപണിസമയത്തിനു ശേഷം വന്ന ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക നിരാശപ്പെടുത്തുന്നതായി. ഫാക്ടറി ഉൽപാദനത്തിൽ ഉണർവുണ്ടായിട്ടും സൂചിക താഴോട്ടു പോയി.

ബുധനാഴ്ച നിഫ്റ്റി 73.75 പോയിൻ്റ് (0.30%) താഴ്ന്ന് 24,752.45 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 239.31 പോയിൻ്റ് (0.29%) നഷ്ടത്തോടെ 81,312.32 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 64.20  പോയിൻ്റ് (0.12%) കയറി 55,417.00 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 13.10 പോയിൻ്റ് (0.12 ശതമാനം) താഴ്ന്ന് 57,141.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 58.85 പോയിൻ്റ് (0.33 ശതമാനം) ഉയർന്ന് 17,784.00 ൽ ക്ലോസ് ചെയ്തു.


വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1956 ഓഹരികൾ ഉയർന്നപ്പോൾ 2006 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1462 എണ്ണം. താഴ്ന്നത് 1395 ഓഹരികൾ. 

എൻഎസ്ഇയിൽ 51 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 18 എണ്ണമാണ്. 93 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 47 എണ്ണം ലോവർ സർകീട്ടിൽ എത്തി.


വിദേശനിക്ഷേപകർ ബുധനാഴ്ച  ക്യാഷ് വിപണിയിൽ 4662.92 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 7911.99 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 24,700 ലെ പിന്തുണ നഷ്ടപ്പെടുത്തിയാ 24,450 - 24,500 ആകും അടുത്ത പിന്തുണ നില.24,800 നു മുകളിൽ നിഫ്റ്റി കയറിയാൽ 25,100 ലേക്കു വിപണി നീങ്ങും. ഇന്നു നിഫ്റ്റിക്ക് 24,705 ഉം 24,660 ഉം പിന്തുണയാകും. 24,830 ലും 24,900 ലും തടസം ഉണ്ടാകാം.

സ്വർണം ഇടിയുന്നു

ട്രംപിൻ്റെ തീരുവ ഉത്തരവ് റദ്ദാക്കിയ നടപടി സ്വർണവിപണിയെ ഇടിച്ചിട്ടു. വിപണിയിലെ പല അനിശ്ചിതത്വങ്ങളും നീക്കുന്നതായി കോടതി നടപടി. ബുധനാഴ്ച ഔൺസിനു 3288 ഡോളറിലേക്കു താഴ്ന്ന സ്വർണം ഇന്നു രാവിലെ 3255 വരെ താഴ്ന്നിട്ട് അൽപം കയറി.

കേരളത്തിൽ ബുധനാഴ്ച വിലമാറ്റം ഇല്ലാതെ പവൻ 71,480 രൂപയിൽ തുടർന്നു. ഇന്നു വില കുറയാം. വെള്ളിവില ഔൺസിന്  32.91 ഡോളറിലാണ്.

ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ പൊതുവേ ഉയർന്നു. ചെമ്പ് 0.31 ശതമാനം കയറി ടണ്ണിന് 9682.00 ഡോളറിൽ എത്തി. അലൂമിനിയം 0.61 ശതമാനം ഉയർന്ന് 2491.68 ഡോളർ ആയി. ലെഡ്, നിക്കൽ, ടിൻ എന്നിവ താഴ്ന്നപ്പോൾ സിങ്ക് ഉയർന്നു...

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 2.29 ശതമാനം താഴ്ന്ന് 166.60 സെൻ്റ് ആയി. കൊക്കോ 1.14 ശതമാനം താഴ്ന്ന് ടണ്ണിന് 9659.08 ഡോളർ ആയി.

ഡോളർ സൂചിക ഉയരുന്നു

 ഡോളർ സൂചിക കയറ്റത്തിലാണ്. ഇന്നലെ 99.88 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 100.39 ലാണ്.

യൂറോ 1.124 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.343 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 145.93 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.513 ശതമാനത്തിലേക്കു കയറി. 30 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അഞ്ചു ശതമാനത്തിനു മുകളിലായി.

രൂപ ബുധനാഴ്ച മൂന്നു പെെസ താഴ്ന്നു. ഡോളർ 85.36 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ ഉയരുന്നു

ക്രൂഡ് ഓയിൽ കയറ്റത്തിലാണ്. ഇന്നു രാവിലെ ബ്രെൻ്റ് 65.40 ഉം ഡബ്ല്യുടിഐ 62.37 ഉം മർബൻ ക്രൂഡ് 64.41 ഉം ഡോളറിലേക്കു കയറി.  

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ബിറ്റ് കോയിൻ ബുധനാഴ്ച ചാഞ്ചാട്ടം തുടർന്നു.  ഇന്നു രാവിലെ 1.08 ലക്ഷം ഡോളറിനു മുകളിൽ ആണ്. ഈഥർ 2720 ഡോളറിനടുത്തു തുടരുന്നു.

വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com 

Article By
T C Mathew

Created By
Rajesh EA

Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form