Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

-

-


കേന്ദ്രത്തിന്റെ സ്വർണപ്പണയ വായ്പാ ‘ഭേദഗതി’: മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഓഹരികളിൽ മുന്നേറ്റം

റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന സ്വർണപ്പണയ വായ്പകളുടെ (gold loan) പുതിയ കരടുനയത്തിൽ (draft norms on gold loans) കേന്ദ്ര ധനമന്ത്രാലയം ‘ഭേദഗതി’ നിർദേശിച്ചതിന് പിന്നാലെ മികച്ച നേട്ടത്തിലേറി മുത്തൂറ്റ് ഫിനാൻസ് (Muthoot Finance), മണപ്പുറം ഫിനാൻസ് (Manappuram Finance) ഓഹരികൾ. 


കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വിതരണ സ്ഥാപനങ്ങളുമാണ് മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും. ഒരുഘട്ടത്തിൽ 7 ശതമാനത്തിലധികം മുന്നേറി 2,243 രൂപവരെ എത്തിയ മുത്തൂറ്റ് ഫിനാൻസ് ഓഹരി, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴുള്ളത് 6.98% ഉയർന്ന് 2,209.40 രൂപയിൽ.

Open A Free Mutual Fund Account Online 

231.81 രൂപയിൽ തുടങ്ങി 242 രൂപവരെ എത്തിയ മണപ്പുറം ഫിനാൻസ് ഓഹരിയിൽ വ്യാപാരം പുരോഗമിക്കുന്നത് 3.47% നേട്ടവുമായി 239.85 രൂപയിലും. രണ്ടുലക്ഷം രൂപവരെ വായ്പ എടുക്കുന്നവരെ റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നത് ഉൾപ്പെടെയുള്ള ഭേദഗതികളാണ് ധനമന്ത്രാലയം മുന്നോട്ടുവച്ചത്. 

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

കേന്ദ്രം നിർദേശിച്ച ഭേദഗതികൾ റിസർവ് ബാങ്ക് പരിശോധിക്കുകയാണ്. ഭേദഗതികൾ റിസർവ് ബാങ്ക് അംഗീകരിച്ചാൽ മുത്തൂറ്റ് ഫിനാൻസിന് അത് വലിയ നേട്ടമാകും. കാരണം, മുത്തൂറ്റ് ഫിനാൻസിന്റെ 60% വായ്പകളും മൂന്നുലക്ഷം രൂപയിൽ താഴെയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.



വിവരങ്ങൾ സമാഹരിച്ചത് manoramaonline.com ൽ നിന്നും 
Article credits goes to manoramaonline.com


Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form