Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

.

.

74,945 കോടി രൂപ നികുതിയിനത്തില്‍ നല്‍കി അദാനി ഗ്രൂപ്പ്; മുംബൈ മെട്രോയുടെ ആകെ നിര്‍മാണച്ചെലവിനേക്കാള്‍ അധികമെന്ന് കമ്പനി


2024-25 സാമ്പത്തിക വര്‍ഷത്തില്‍ 74,945 കോടി രൂപ നികുതിയായി അടച്ച് അദാനി ഗ്രൂപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29% വര്‍ദ്ധനയാണ് കമ്പനിയുടെ നികുതി അടവില്‍ ഉണ്ടായിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 58,104 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നികുതിയായി അടച്ചത്.


ജീവനക്കാരുടെ സാമൂഹിക സുരക്ഷയ്‌ക്കായി നല്‍കിയ പേമെന്റുകളും പ്രത്യക്ഷവും പരോക്ഷവുമായ നികുതികളും ഉള്‍പ്പെടുന്നതാണ് ഈ വമ്പന്‍ നികുതി തുക. മുംബൈ മെട്രോ റെയിലിന്റെ ആകെ നിര്‍മാണ ചെലവിനേക്കാളും ഒരു ഒളിംപിക്‌സ് സംഘടിപ്പിക്കാനാവശ്യമായ തുകയേക്കാളും അധികം പണമാണ് രാജ്യത്തിന് നികുതിയായി നല്‍കിയതെന്ന് കമ്പനി അവകാശപ്പെട്ടു.

Open A Free Mutual Fund Account Online

മൊത്തം നികുതിയില്‍ 28,720 കോടി രൂപ പ്രത്യക്ഷ നികുതികളും 45,407 കോടി രൂപ പരോക്ഷ നികുതികളുമാണ്. 818 കോടി രൂപയാണ് മറ്റിനങ്ങളില്‍ നികുതിയായി നല്‍കിയത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് ഏറ്റവുമധികം നികുതി നല്‍കിയത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അംബുജ സിമന്റ്‌സ് ലിമിറ്റഡ്, പ്രാഥമിക സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി, എസിസി, സാംഘി ഇന്‍ഡസ്ട്രീസ് എന്നിവയുടെ നികുതികളും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു.


വിവരങ്ങൾ സമാഹരിച്ചത് janamtv.com ൽ നിന്നും 
Article credits goes to janamtv.com 


മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.

Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form