Popular Post

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം
Stock Market

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

പുതുവാരത്തിലും വിപണിക്ക് ചുങ്കശങ്ക

പുതുവാരത്തിലും വിപണിക്ക് ചുങ്കശങ്ക

സെന്‍സെക്‌സും നിഫ്റ്റിയും തണുപ്പന്‍ പ്രകടനത്തോടെയാണ് പുതിയ വാരത്തിന് തുടക്കം കുറിച്ചത്. സെന്‍സെക്‌സ് വെറും 9.61 പോയിന്റ് മാത്രം ഉയര്‍ന്ന് 83,442.50ലും നിഫ്റ്റി 0.30 പോയിന്റ് നേട്ടത്തോടെ 25,461.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.27 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.4 ശതമാനവും നഷ്ടത്തിലായിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി ചുങ്കത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങളാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്.


റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക് തുടങ്ങിയവ ഇന്ന് സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നെങ്കിലും ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ഭാരത്ഇലക്ട്രോണിക്‌സ്, ടെക് മഹീന്ദ്ര എന്നിവ വിപണിയെ ശക്തമായി താഴേക്ക് വലിക്കുകയായിരുന്നു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

വിവിധ സെക്ടറുകളെടുത്താല്‍ എഫ്.എം.സി.ജിയും ഓയില്‍ ആന്‍ഡ് ഗ്യാസും മുന്നേറിയപ്പോള്‍ നിഫ്റ്റി മീഡിയ, ഒരു ശതമാനവും ഐ.ടി മെറ്റല്‍ സൂചികകള്‍ 0.7 ശതമാനം വീതവും ഇടിഞ്ഞു. ബാങ്ക്, ഓട്ടോ സൂചികകള്‍ 0.15 ശതമാനം നഷ്ടത്തിലാണ്.

രൂപ ഇന്ന് ഡോളറിനെതിരെ 0.5% ഇടിഞ്ഞു. മൂന്ന് ആഴ്ചയ്ക്കിടെയുള്ള ഏറ്റവും വലിയ താഴ്ചയാണിത്.



ജെ.പി അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാന്‍ അദാനി പവറും രംഗത്ത് വന്നുവെന്ന വാര്‍ത്തകള്‍ ജെ.പി പവര്‍ ഓഹരികളെ 17 ശതമാനത്തോളം ഉയര്‍ത്തി.

കേരള ഓഹരികളിലും തണുപ്പന്‍ പ്രകടനം

കെ.എസ്.ഇ ഓഹരിയാണ് ഇന്ന് കേരള കമ്പനികളില്‍ മുന്നില്‍. ഓഹരി വില 6.87 ശതമാനത്തോളം ഉയര്‍ന്ന് 2,384 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ഓഹരികളും ഇന്ന് മികച്ച മുന്നേറ്റത്തിലാണ്. ഓഹരി വില 5.36 ശതമാനം ഉയര്‍ന്ന് 333.30 രൂപയിലെത്തി. നിറ്റ ജെലാറ്റിന്‍, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, ഹാരിസണ്‍സ് മലയാളം എന്നിവയും ഇന്ന് മുന്നേറ്റത്തിലാണ്.


സഫാ സിസ്റ്റംസ്, റബ്ഫില ഇന്റര്‍നാഷണല്‍, കേരള ആയുര്‍വേദ, സ്‌കൂബിഡേ ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ് എന്നിവയാണ് ഇന്ന് കാര്യമായ ഇടിവ് നേരിട്ട ഓഹരികള്‍.


വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form