Popular Post

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം
Stock Market

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

ലിസ്റ്റിംഗ് ദിനത്തിൽ നിക്ഷേപം നടത്തിയത് മോർഗൻ സ്റ്റാൻലി

ലിസ്റ്റിംഗ് ദിനത്തിൽ നിക്ഷേപം നടത്തിയത് മോർഗൻ സ്റ്റാൻലി

കഴിഞ്ഞ ദിവസം വിപണിയിലെത്തിയ പേസ് ഡിജിടെക്ക് ഓഹരിക്ക് ബ്രോക്കറേജായ അരിഹന്ത്‌ ക്യാപിറ്റൽ നിലവിലെ വിലയിൽ നിന്നും 75 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. പുനരുപയോഗ, ടെലികോം സെക്ടറിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ 12 ലക്ഷം ഓഹരികൾ ആഗോള ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി ഓപ്പൺ മാർക്കറ്റിലുടെ സ്വന്തമാക്കിയിരുന്നു. ഓഹരിക്ക് 75 ശതമാനം മുന്നേറ്റം പ്രതീക്ഷിക്കുമ്പോൾ 385 രൂപയാണ് ടാർഗറ്റ് വിലയായി കണക്കാക്കുന്നത്.


ഇന്ത്യയുടെ എനർജി മേഖലയിലെ നേട്ടങ്ങൾ കമ്പനിക്ക് വളരെ ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. പ്രത്യേകിച്ചും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിലും കൂടാതെ ടെലികോം ഇൻഫ്രാസ്ട്രച്ചറിലും ഉണ്ടാകുന്ന മുന്നേറ്റം കമ്പനിയിൽ വലിയ സ്വാധീനം ചെലുത്തും.



നിലവിൽ കമ്പനി ബാംഗ്ലൂരിൽ 5 ഗിഗാ വാട്ടിന്റെ ബി ഇ എസ് എസ് യുണിറ്റ് കമ്മീഷൻ ചെയ്തിട്ടുണ്ട്. ഏകദേശം 32 ബില്യൺ രൂപയുടെ വരുമാന സാധ്യതയാണ് ഈ ഫസിലിറ്റിയിൽ നിന്നും കമ്പനിക്ക് ലഭിക്കുക. പ്രോജക്ട് പൈപ്പ് ലൈനിൽ ലാർജ് സ്കെയിൽ ബാറ്ററി , ഹൈബ്രിഡ് എനർജി പദ്ധതികളാണ് ഉൾപെട്ടിട്ടുള്ളത്. മാത്രമല്ല നിലവിൽ 2.8 ഗിഗാ വാറ്റ് അവറിന്റെ ഓർഡറുകൾ സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
അടുത്ത 5 വർഷത്തിനുള്ളിൽ 500 ഗിഗാ വാട്ടിന്റെ പുനരുപയോഗ ഊർജ ശേഷി കൈവരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഗുണഭോക്താവാൻ കമ്പനിക്കും സാധിക്കും.


ഓഹരി വിപണിയിൽ

കഴിഞ്ഞ ദിവസമാണ് കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇഷ്യൂ വിലയിൽ നിന്നും 3 ശതമാനത്തോളം പ്രീമിയത്തിലാണ് ഓഹരി എൻ എസ് ഇയിൽ ലിസ്റ്റ് ചെയപെട്ടത്. ഓഹരി 226 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 നാണു കമ്പനിയുടെ ഐ പി ഒ ആരംഭിച്ചത്. പൂർണമായും പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തുകൊണ്ട് 819 കോടി രൂപ സമാഹരിക്കാൻ വേണ്ടിയാണു കമ്പനി എത്തിയത്. ഇതിനായി 3.74 കോടി ഓഹരികളാണ് പുതിയതായി അനുവദിച്ചത്. ഇന്ന് വിപണിയിൽ 5 ശതമാനത്തോളം ഇടിവിൽ 209 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റിംഗ് നേട്ടത്തിന് ശേഷം ആ നേട്ടം നില നിർത്താൻ ഓഹരിക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസവും ഓഹരി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form