ഇന്ത്യ യുഎസ് ട്രേയ്ഡ് ഡീൽ
ഇന്ന് വിപണിയിൽ ഇന്ത്യ യു എസ് വ്യാപാര ചർച്ചകൾ വലിയ രീതിയിലുള്ള കുതിപ്പിനാണ് തിരി കൊളുത്തിയത്. നിഫ്റ്റി ആദ്യ മിനിറ്റുകളിൽ 1000 പോയിന്റിലധികം നേട്ടമാണ് റിപ്പോർട്ട് ചെയ്തത്. എസ് ടി ടി നിരക്ക് വർധനവിന്റെ ക്ഷീണം ഇന്ന് ട്രെയ്‌ഡർമാർ മറന്നു എന്ന് പറയാം. ട്രെയ്‌ഡർമാർ നിക്ഷേപകരും ഒരുപോലെ വിപണിയിൽ പങ്കെടുത്തു എന്ന് തന്നെ പറയാം. ഓഹരികളുടെ കുതിപ്പ് ഇതിനു ഉദാഹരണമാണ്. റിലയൻസ് ഓഹരികൾ ഇൻട്രാഡെയിൽ 7 ശതമാനത്തോളം കുതിപ്പാണ് പ്രകടമാക്കിയത്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ നിന്നും ഇന്ത്യയെ വിലക്കിയെങ്കിലും വെനിസ്വലയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിനു ശേഷം ഇന്ത്യയ്ക്ക് ഒരു കാർഗോ വെനെസ്വേലിയൻ ക്രൂഡ് പോലും ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. അതെ സമയം 2024 ൽ പ്രതി ദിനം 70000 ബാരൽ എണ്ണ ഇന്ത്യൻ കമ്പനികൾ ഇറക്കുമതി ചെയ്തിരുന്നു. ഇതോടെ രണ്ട് മാസം കൊണ്ട് 150000 ബാരലും മറികടന്നു പോയി. വെനിസ്വേലയിലെ ക്രൂഡ് ഓയിൽ അല്പം കാഠിന്യമേറിയതും, സൾഫറിന്റെ അളവ് കൂടിയതുമാണ്. അതിനാൽ വിപണിയിൽ വെനിസ്വേലയിലെ ക്രൂഡ് ഓയിലിന് വില കുറവാണ്. ഇത്തരം ക്രൂഡ് ഓയിൽ സംസ്കരിക്കാൻ പാകത്തിനുള്ള റിഫൈനറിയാണ് റിലയൻസിനുള്ളത്. ഇത് കമ്പനിക്ക് കൂടുതൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുക.
റഷ്യൻ ക്രൂഡ് ഓയിൽ നിർത്തലാക്കുന്നത് ദോഷകരമാണോ?
ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയുടെ 2 ശതമാനം പോലും റഷ്യൻ കൃത്യനില്ല എന്നതാണ് വാസ്തവം. 2022 ൽ യുക്രെയിനിൽ റഷ്യ ആക്രമണം നടത്തിയപ്പോൾ ഇന്ത്യൻ വിപണിയിലേക്കുള്ള രുഷൻ ഓയിൽ ഇറാഖുമാറ്റി രാജ്യം കുറച്ചിരുന്നു. ഇറാനിയൻ ബറൽസ് ഇറക്കുമതി ചെയ്ത ഇന്ത്യ 2019 മുതൽക്ക് ഇതിലും മാറ്റം വരുത്തിയിരുന്നു. അതായത് ഒരു പ്രത്യേക രാജ്യത്തെ മാത്രം ക്രൂഡ് ഇറക്കുമതിക്കായി രാജ്യം കൂടുതൽ ആശ്രയിക്കുന്നില്ല.
യു എസിൽ നിന്നും, വെനിസ്വലയിൽ നിന്നും കൂടുതൽ ഇനി മുതൽ നടത്തും എന്നാണ് ധാരണയായിരിക്കുന്നത്.
ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ ഇന്ന് നടത്തിയ കുതിപ്പ് മാറ്റി നിർത്തിയാൽ സമ്മർദ്ദത്തിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. നിലവിലെ ഈ പ്രതിസന്ധിയാണ് ഓഹരിക്ക് തിരിച്ചടിയയാകുന്നത്. ഈ വർഷം ഓഹരി 8 ശതമാനത്തിന്റെ നഷ്ട്മാണ് ഇതുവരെയായി റിലയൻസ് ഓഹരിക്കുണ്ടായിട്ടുള്ളത്.
നിലവിൽ ഓഹരി 4 ശതമാനത്തോളം നേട്ടത്തിൽ 1445 രൂപ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഓഹരിയിൽ ശക്തമായ ബൈ ഇന്ററസ്റ്റ് അനലിസ്റ്റുകൾ നൽകിയിട്ടുണ്ട്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form