ഇപ്പോൾ ആകർഷണീയമായ വിലയിൽ
കാർബൺ എമിഷൻ കുറക്കുക എന്നത് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച ഒരു പ്രധാന കർത്തവ്യമായിരുന്നു .ഈ സാഹചര്യത്തിൽ അതിനുള്ള സാങ്കേതിക വിദ്യ നടപ്പാക്കുമ്പോൾ അത് കൊണ്ട് നേട്ടം ലഭിച്ചേക്കാവുന്ന 2 കമ്പനികളാണ് ഉള്ളത്.
ബജറ്റിൽ ധനമന്ത്രി ഊന്നൽ നൽകിയ ഒരു കർത്തവ്യം എന്നത് പ്രകൃതിയുടെ സംരക്ഷണം തന്നെയാണ്. സ്റ്റീൽ, സിമന്റ്, പവർ പോലുള്ള വിവിധ ഇൻഡസ്ട്രികളിൽ നേരിടേണ്ടി വന്നേക്കാവുന്ന വലിയ പ്രതിസന്ധി വായു മലിനീകരണമാണ്. ഇതിനു പരിഹാരമായി കാർബൺ ക്യാപ്ച്ചർ യുട്ടലൈസേഷൻ സ്റ്റോറേജ് (സിസിയുഎസ്) എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി അടുത്ത 5 വർഷത്തിനുള്ളിൽ 20000 കോടി രൂപ ചിലവഴിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. സി സി യു എസ് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത് വ്യാവസായിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം കൈവരിച്ച 2 കമ്പനികളുണ്ട്. ബജറ്റിലെ പ്രഖ്യാപനം എന്തുകൊണ്ടും നേട്ടം നൽകിയേക്കാവുന്ന 2 കമ്പനികളാണിവ.
ഡ്യൂകോൺ
2005 ൽ സ്ഥാപിച്ച കമ്പനിയാണ് ഡ്യൂകോൺ ഇൻഫ്രാ ടെക്ക്നോളജിസ്. എൻജിനീയറിങ്, പ്രൊക്യുർമെൻറ്, കൺസ്ട്രക്ഷൻ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്.
വിപണിയിൽ 114 കോടി രൂപ മാത്രമുള്ള മൈക്രൊക്യാപ് കമ്പനി കൂടിയാണിത്. കാർബൺ കാപ്ച്ചർ ടെക്ക്നോളജിക്കായി മികച്ച റീസേർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം കാര്യക്ഷമമായി നടപ്പിലാക്കുന്ന കമ്പനി കൂടിയാണിത്.
കമ്പനിയുടെ സാമ്പത്തിക പ്രകടനം നോക്കാം. കഴിഞ്ഞ 5 വർഷ കാലയളവിൽ വില്പനയിൽ 7 ശതമാനത്തിന്റെ സി എ ജി ആർ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 342 കോടി രൂപയുടെ വില്പന രേഖപ്പെടുത്തിയ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 451 കോടി രൂപയുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പൂർത്തിയായപ്പോൾ 7 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓഹരി വിപണിയിൽ 77 രൂപ വരെ കുതിച്ച ഓഹരി 95 ശതമാനം ഡിസ്‌കൗണ്ടിലാണ് വ്യാപാരം ചെയുന്നത്.
തെർമാക്സ്
1966 മുതൽക്ക് പ്രവർത്തിക്കുന്ന കമ്പനി പവർ ഉത്പാദനം, എയർ പൊലൂഷൻ കൺട്രോൾ, ഹീറ്റിംഗ്, പോലുള്ള ബിസിനസാണ് ചെയുന്നത്.
കന്പനിയുടെ സാമ്പത്തിക പ്രകടനം വിലയിരുത്തുമ്പോൾ വില്പനയിൽ കഴിഞ്ഞ 5 വർഷ കാലയളവിൽ 13 ശതമാനത്തിന്റെ സി എ ജി ആർ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം 5106 കോടി രൂപയുടെ വില്പന റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ലാഭത്തിലും 5 വർഷം കൊണ്ട് 25 ശതമാനത്തിന്റെ സി എ ജി ആർ വളർച്ചയാണ് കൈവരിച്ചത്. നടപ്പു സാമ്പത്തിക വർഷം 324 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓഹരി വിപണിയിൽ കഴിഞ്ഞ 5 വർഷം കൊണ്ട് 148 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. സർവ കാല ഉയരമായ 5840 രൂപയിൽ നിന്നും 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ഓഹരി വ്യാപാരം ചെയുന്നത്. നിലവിൽ 2891 രൂപയിലാണ് വ്യാപാരം ചെയുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form