Popular Post

തിരിച്ചടി വന്ന വഴിയെങ്ങനെ?
Stock Market

തിരിച്ചടി വന്ന വഴിയെങ്ങനെ?

കിറ്റെക്‌സിനും ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കപ്പെടേണ്ടതുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്
Stock Market

കിറ്റെക്‌സിനും ഇന്ത്യന്‍ കമ്പനികള്‍ക്കും ആശങ്കപ്പെടേണ്ടതുണ്ടോ? യാഥാര്‍ത്ഥ്യം ഇതാണ്

ടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക?
Stock Market

ടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക?

തിരിച്ചടി വന്ന വഴിയെങ്ങനെ?

തിരിച്ചടി വന്ന വഴിയെങ്ങനെ?

ആഗോള രംഗത്തെ ഐടി ഓഹരികളിലെ വില്പന സമ്മര്‍ദം ഇന്ത്യയിലേക്കും പടര്‍ന്നപ്പോള്‍ നിക്ഷേപകര്‍ക്ക് ഇന്നത്തെ മാത്രം നഷ്ടം 6.5 ലക്ഷം കോടി രൂപയ്ക്കടുത്ത്. എഐ പേടിയില്‍ നിക്ഷേപകര്‍ ഐടി ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. ആന്ത്രോപിക് തുറന്നുവിട്ട ഭൂതം ഐടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍.

സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 1,048.16 (1.25%) പോയിന്റാണ്. 82,626.76 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 25,471.10 പോയിന്റിലേക്ക് വീണു. ഇന്നത്തെ മാത്രം താഴ്ച്ച 336.10 പോയിന്റ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 472 ലക്ഷം കോടി രൂപയില്‍ നിന്ന്46.5 ലക്ഷം കോടി രൂപയായി താഴ്ന്നു. ഐടി സെക്ടറില്‍ ഇന്നത്തെ വീഴ്ച ഏകദേശം 10 ശതമാനത്തോട് അടുത്താണ്.

വിപണിയെ കുലുക്കിയ കാരണങ്ങളേറെ

യുഎസില്‍ ഡൗ ജോണ്‍സ് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്റെ പ്രതിഫലനം മറ്റ് ആഗോള വിപണികളിലേക്കും പടര്‍ന്നു. കൂട്ടത്തില്‍ ഇന്ത്യയിലേക്കും. മൂന്നാംപാദ ഫലങ്ങള്‍ കൂടുതലായി പുറത്തുവരുന്നുണ്ട്. പ്രതീക്ഷിച്ച തോതില്‍ ലാഭ മാര്‍ജിനുകള്‍ ഉയരാത്തതും വിപണിക്കും ദോഷം ചെയ്തു.

ഇന്ന് യുഎസിലെ ചില്ലറ വിലക്കയറ്റ കണക്ക് വരുന്നുണ്ട്. 2.5 ശതമാനം വാര്‍ഷിക വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകരെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണിത്. കണക്കുകളില്‍ വലിയ ആശങ്ക ഉണ്ടാകില്ലെന്ന സൂചനകള്‍ വിപണിക്ക് ദോഷകരമായി ബാധിക്കും.


ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ തീരുമാനയതിനു ശേഷം വിപണി വലിയ തോതില്‍ കുതിച്ചിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് നീങ്ങിയതും വിപണി ഇടിവിന് പ്രധാന കാരണമായി.


മുത്തൂറ്റ് ഫിനാന്‍സിന് വലിയ ഇടിവ്

മൂന്നാംപാദ ഫലങ്ങള്‍ ഇന്നലെയാണ് മുത്തൂറ്റ് പുറത്തുവിട്ടത്. ഇന്ന് മുത്തൂറ്റ് ഓഹരികള്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 11.80 ശതമാനത്തിന്റെ വീഴ്ച. 479 രൂപയോളം താഴ്ന്ന് ഓഹരിവില 3,587 രൂപയായി ഓഹരിവില താഴ്ന്നു. ഡിസംബര്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും നേട്ടം സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form