Popular Post

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം
Stock Market

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

ഇറാൻ ഇസ്രായേൽ സംഘർഷം ആ രാജ്യങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിപണികളെയും പിടിച്ചുലയ്ക്കുന്നു. വിപണി കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കനത്ത ഇടിവാണ് പ്രകടമാക്കിയത്. ക്രൂഡ് ഓയിൽ വിലയിലും ശക്തമായ കുതിപ്പ് കാണാൻ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ എന്ത് മാറ്റങ്ങൾ വരുത്തണം എന്ന ആശങ്ക നിക്ഷേപകർക്ക് ഉണ്ടാകും. പലരും അവരുടെ പോർട്ട് ഫോളിയോ നോക്കിയാൽ കാണാൻ സാധിക്കുന്നത് ചുവപ്പിൽ മുങ്ങി കിടക്കുന്ന മ്യൂച്ചൽ ഫണ്ടുകളെ ആകും. ഈ സാഹചര്യത്തിൽ നിങ്ങൾ എന്താണ് ചെയേണ്ടത് ?
വിപണിയുടെ ചാഞ്ചാട്ടം എല്ലാ കാലവും തുടരില്ല എന്നതാണ് അത്തരം നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടത്. ഹ്രസ്വ കാലത്തേക്ക് വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായാലും സ്ഥിരത കൈവരിക്കും. അതിനാൽ തന്നെ നിലവിൽ നടക്കുന്ന യുദ്ധ സമാനമായ സാഹചര്യങ്ങളെ കണ്ട് നിക്ഷേപകർ പേടിക്കേണ്ടതില്ല. മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ പോർട്ട് ഫോളിയോയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഉടനടി തീരുമാങ്ങൾ നിക്ഷേപകർ സ്വീകരിക്കാറുണ്ട്. ഇതും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അനലിസ്റ്റുകൾ ഓർമിപ്പിക്കുന്നു.


സാധാരണയായി നിക്ഷേപകർ ഒരു പ്രത്യേക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുക. പ്രത്യേകിച്ച് ഒരു പ്രത്യേക കാലാവധിയിലേക്ക് എസ് ഐ പി നടത്തുന്നത് പോലും അത്തരത്തിൽ ഒരു പ്രത്യേക ലക്‌ഷ്യം വച്ച് കൊണ്ടാകും. അങ്ങനെ ലക്ഷ്യമുണ്ടെങ്കിൽ ആ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് പെട്ടന്നൊരു തീരുമാനത്തിലേക്ക് എടുത്തു ചാടേണ്ടതില്ല. നിലവിലുള്ള പോർട്ട് ഫോളിയോയിൽ തന്നെ കൂടുതൽ അവസരങ്ങൾ കണ്ടെത്താനാണ് അനൽസിറ്റുകൾ നിർദേശിക്കുന്നത്. പ്രത്യേകിച്ചും ഇങ്ങനെ ചെയുന്നത് വഴി രൂപയുടെ കോസ്റ്റ് ആവറേജ് ചെയുന്നത് മൂലമുള്ള നേട്ടം നിക്ഷേപകർക്ക് ലഭിക്കുന്നു.



വൈവിധ്യവത്കരണം മറക്കാതെ ഇരിക്കുക.
മ്യൂച്ചൽ ഫണ്ട് നിക്ഷേപിക്കുന്നവരിൽ ഉണ്ടാകുന്ന മറ്റൊരു പരിമിതി ആർ മറ്റുള്ള നിക്ഷേപ രീതികളിൽ താല്പര്യം കാണിക്കാറില്ല എന്നുള്ളതാണ്. ബോണ്ടുകൾ, ഗോൾഡ് , ഇക്വിറ്റി പോലുള്ള എല്ലാ നിക്ഷേപ രീതിയിലും അവസരം കണ്ടെത്തുന്നത് ഇത്തരം റിസ്കുകളുടെ സാധ്യത കുർക്കുന്നു. കാരണം പലപ്പോഴും ഒരു നിക്ഷേപ രീതിയിൽ റിസ്ക്ക് നേരിടേണ്ടി വരുമ്പോൾ മറ്റു നിക്ഷേപ രീതികൾ ഹെഡ്ജ് ആയി പ്രവർത്തിക്കും.

ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുക.
വിപണിയുടെ ചാഞ്ചാട്ടം ഏറ്റവും കൊടുത്ത് ആഘാതം ഉണ്ടാകുന്നത് മിഡ്ക്യാപ് , സ്മാൾ ക്യാപ് ഓഹരികളെയാണ്. ലാർജ് ക്യാപ് ഓഹരികളിലും ഇത് ബാധിക്കുമെങ്കിലും തോത് താരതമ്യേന കുറവായിരിക്കും. അതിനാൽ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത നിക്ഷേപകർ ലാർജ് ക്യാപ് ഫണ്ടുകൾക്ക് കൂടുതൽ പ്രാധാന്യം നല്കാൻ ശ്രദ്ധിക്കുക. കൂടാതെ ഫ്ലെക്സി ക്യാപ്, മൾട്ടി ക്യാപ് ഫണ്ടുകളും റിസ്ക്ക് കുറക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. നിങ്ങളുടെ തുക മൾട്ടി അസ്സെറ്റ് അലോക്കേഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ വിനിയോഗിക്കുന്നതും നല്ലൊരു ഓപ്‌ഷനാണ് എന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. മുകളിൽ സൂചിപിച്ച ഡെബ്റ്റ്, സ്വർണം, സിൽവർ ഉൾപ്പെടെയുള്ള എല്ലാ നിക്ഷേപ രീതികളും ഉൾപ്പെടുത്തിയിരിക്കുന്ന ഫണ്ടുകളാണ് ഇവ.

ജാഗ്രതയാണ് ആവശ്യം. എന്നാൽ മ്യൂച്ചൽ ഫണ്ടുകൾ വിറ്റഴിച്ചു കൊണ്ട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.



Comment Form