റിലയൻസിന്റെ ലക്ഷ്യം ചൈന കണ്ണു വെച്ച ബഹിരാകാശ വിപണി
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്തേക്ക് ചുവടു വെക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു. ലോ ഏർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റുകളുമായി ബന്ധപ്പെട്ട് ബില്യൺ കണക്കിന് രൂപയാണ് ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ആധിപത്യം പുലർത്തുന്ന മേഖലയാണിത്. ചൈന 2 ലക്ഷത്തിൽ അധികം സാറ്റലൈറ്റുകൾ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലുമാണ്.
യുദ്ധം സ്റ്റാർലിങ്കുമായി?
സ്റ്റാർലിങ്ക്, ആമസോണിന്റെ Project Kuiper അടക്കമുള്ള ഗ്ലോബൽ ബിസിനസുകളോട് നേരിട്ട് \'മുട്ടാനാണ്\' റിലയൻസ് ഒരുങ്ങുന്നത്. സാറ്റലൈറ്റ് മേഖലയിൽ വലിയ സാന്നിദ്ധ്യമായി മാറാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. പ്രത്യേകിച്ച് വൻ വളർച്ചാ സാധ്യതയുള്ള LEO സെഗ്മെന്റിൽ റിലയൻസ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും.
സാറ്റലൈറ്റ് സംരംഭം ജിയോ പ്ലാറ്റ്ഫോംസിന് കീഴിലായിരിക്കും ഓപ്പറേറ്റ് ചെയ്യുക. നിലവിൽ റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകൾ കൈകാര്യം ചെയ്യുന്നത് ജിയോയാണ്.
കേന്ദ്ര സർക്കാരിന്റെ മുൻഗണനകൾ
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസുമായി, പ്രത്യേകിച്ച് LEO സെഗ്മെന്റിൽ ഇന്ത്യയുടെ ശേഷി കരുത്തുറ്റ രീതിയിൽ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഈ മേഖലയിലെ വിദേശ കമ്പനികളുമായി ബന്ധപ്പെട്ടുള്ള വിശ്വാസ്യതയിൽ സ്ട്രാറ്റജിക് ആയതും, സുരക്ഷയുമായി ബന്ധപ്പെട്ടുള്ളതുമായ ആശങ്കകൾ അന്തർലീനമായി നില നിൽക്കുന്നു.
പ്രത്യേകിച്ച് ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ അടക്കമുള്ള വെല്ലുവിളികൾ ഉണ്ടാകുമ്പോൾ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് തന്ത്രപരമായ പ്രാധാന്യമാണുള്ളതെന്നും സർക്കാർ കണക്കിലെടുക്കുന്നു.
മറ്റ് ചില കമ്പനികൾ
ഈ സെഗ്മെന്റിൽ യൂട്ടിൽസാറ്റ് വൺ വെബ്, എ.എസ്.ടി സ്പെയ്സ് മൊബൈൽ & സാറ്റലൈറ്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന മറ്റ് കമ്പനികൾ. ഇതിൽ യൂട്ടിൽ സാറ്റിൽ സുനിൽ മിത്തലിന്റെ ഭാരതി ഗ്രൂപ്പിന് രണ്ടാമത്തെ വലിയ ഓഹരി പങ്കാളിത്തമുണ്ട്. ഫ്രഞ്ച് സർക്കാരിനാണ് കൂടുതൽ ഷെയർ ഹോൾഡിങ് ഈ കമ്പനിയിലുള്ളത്. അതേ സമയം ജിയോയ്ക്ക് മീഡിയം ഏർത്ത് ഓർബിറ്റ് സാറ്റലൈറ്റ് ഓപ്പറേറ്ററായ SESമായി നിലവിൽ പങ്കാളിത്തമുണ്ട്.
റിലയൻസിന്റെ ലക്ഷ്യം
മുമ്പ് സൂചിപ്പിച്ചതു പോലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ ശക്തമായ ബിസിനസ് മോഡൽ വളർത്തെയെടുക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 6 ഡെഡിക്കേറ്റഡ് ടീമുകളെ കമ്പനി നിയോഗിച്ചു കഴിഞ്ഞു. സാറ്റലൈറ്റ് ഡെവലപ്മെന്റ്, ലോഞ്ച് സിസ്റ്റംസ്, പേ ലോഡ്സ്, യൂസർ എക്വിപ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചൈനയുടെ നീക്കങ്ങൾ
ഇതിനിടെ ആഗോള തലത്തിൽ ചൈന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേഖലയിൽ പിടി മുറുക്കാനുള്ള ശ്രമത്തിലാണ്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനിൽ (ITU) 200,000ൽ അധികം സാറ്റലൈറ്റുകൾ ലോഞ്ച് ചെയ്യുന്നതിനുള്ള പ്രൊപ്പോസലുകലാണ് ചൈന നൽകിയിരിക്കുന്നത്. ഇവയിൽ LEO ഇൻസ്റ്റലേഷൻസാണ് കൂടുതൽ
റിലയൻസും, സാറ്റലൈറ്റ് സ്ലോട്ടുകളും
ഈ സെഗ്മെന്റിൽ മറ്റ് രാജ്യങ്ങളും വലിയ തോതിൽ നിക്ഷേപം നടത്താൻ മുന്നോട്ടു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓർബിറ്റൽ സ്ലോട്ടുകൾ അനുവദിച്ചു കിട്ടുന്ന നടപടിക്രമങ്ങളിൽ ITUനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് കേന്ദ്ര ടെലികോം വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്.
തദ്ദേശീയ സാറ്റലൈറ്റ് നെറ്റ് വർക്ക് വികസിപ്പിക്കുന്നതിനും, ഡിജിറ്റൽ മേഖലയിലെ സ്വാശ്രയത്ത്വത്തിനും ഇന്ത്യ മുൻഗണന നൽകുന്നത് റിലയൻസിനെ സംബന്ധിച്ചും ഗുണകരമാണ്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline ൽ നിന്നും
Article credits goes to dhanamonline
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form