Popular Post

മിന്നിച്ച ജി.ഡി.പി കണക്കുകൾ
Stock Market

മിന്നിച്ച ജി.ഡി.പി കണക്കുകൾ

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്
Stock Market

ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം
Stock Market

ഒരു വർഷമായുള്ള ഡൌൺട്രെൻഡിന് അവസാനം

വിദേശനിക്ഷേപം തിരിച്ചുവരുന്നു, വില്പനയും കുറഞ്ഞു; ചിറകുവിടർത്തി ഇന്ത്യൻ ഓഹരിവിപണി | Stock മാർക്കറ്റ്.

വിദേശനിക്ഷേപം തിരിച്ചുവരുന്നു, വില്പനയും കുറഞ്ഞു; ചിറകുവിടർത്തി ഇന്ത്യൻ ഓഹരിവിപണി | Stock മാർക്കറ്റ്.

കോവിഡിനുശേഷം കുതിപ്പിന്റെ പാതയിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ടാണ് അപ്രതീക്ഷിതമായി വിപണിയിടിഞ്ഞത്. പക്ഷേ നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് മാർച്ച് പകുതിയോടെ വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തുന്നത്. ഈയടുത്തകാലത്തൊന്നും ദൃശ്യമാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് വിപണിക്കുണ്ടായത്. എട്ടാം നാള്‍ വിപണിയിടിഞ്ഞെങ്കിലും ഇടിവ് താത്കാലികമാണെന്നും തിരിച്ചുവരവ് നടത്തുമെന്നുമാണ് വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
വിപണിയിലെ കൂട്ടക്കുതിപ്പിനു പിന്നിലെ കാരണങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം. ആഗോളസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ വിദേശനിക്ഷേപകരുടെ വിറ്റൊഴിക്കല്‍ കുറവുണ്ടായതാണ് വിപണിയെ അനുകൂലമാക്കിയ കാരണങ്ങളിലൊന്ന്. കഴിഞ്ഞയാഴ്ച 1794 കോടി രൂപ മാത്രമാണ് വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. മാത്രമല്ല കഴിഞ്ഞയാഴ്ചയിലെ മൂന്ന് വ്യാപാരദിനങ്ങളില്‍ ഇന്ത്യയിലേക്ക്‌ വിദേശനിക്ഷേപം എത്തുന്ന സാഹചര്യമുണ്ടായി. വിദേശനിക്ഷേപകരുടെ നിക്ഷേപതന്ത്രത്തിലെ മാറ്റം ഇന്ത്യന്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിക്ക് കരുത്തേകി. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 85.85-ലാണ് ഇപ്പോള്‍. വിദേശബാങ്കുകളുടെ വന്‍തോതിലുള്ള ഡോളര്‍ വില്‍പനയും ആഗോള അനിശ്ചിതത്വങ്ങള്‍ ഡോളറിനെ ദുര്‍ബലമാക്കിയതും രൂപയ്ക്ക് ഗുണകരമായി. കൂടാതെ ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം തട്ടാഞ്ഞതും വിപണിയെ പിടിച്ചുയര്‍ത്തി. കഴിഞ്ഞയാഴ്ച  തുടര്‍ച്ചയായ ഏഴുദിവസങ്ങളിലും സെന്‍സെക്‌സ്,നിഫ്റ്റി സൂചികകള്‍ കുതിച്ചു.സെന്‍സെക്‌സ് 4.16 ശതമാനം മുന്നേറ്റവും നിഫ്റ്റി 4.25 ശതമാനം മുന്നേറ്റവും നടത്തി.


ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായത് 27.10 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ്. ഇപ്പോള്‍ വിപണി കുറച്ചു ക്ഷീണത്തിലാണെങ്കിലും ഇത് താത്കാലികമായ ഇടിവു മാത്രമാണെന്നും കുതിപ്പ് തുടരുമെന്നും തന്നെയാണ് നിരീക്ഷകരുടെ അഭിപ്രായം. കോവിഡിനുശേഷം കുതിപ്പിന്റെ പാതയിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ടാണ് അപ്രതീക്ഷിതമായി വിപണിയിടിഞ്ഞത്. പക്ഷേ നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് കഴിഞ്ഞയാഴ്ച വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തുന്നത്. ഈയടുത്തകാലത്തൊന്നും ദൃശ്യമാകാത്ത തരത്തിലുള്ള മുന്നേറ്റമാണ് കഴിഞ്ഞൊരാഴ്ച വിപണിക്കുണ്ടായത്. എട്ടാം നാള്‍ വിപണിയിടിഞ്ഞെങ്കിലും ഇടിവ് താത്കാലികമാണെന്നും തിരിച്ചുവരവ് നടത്തുമെന്നുമാണ് വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.


സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)


വിപണിയിലെ കൂട്ടക്കുതിപ്പിനു പിന്നിലെ കാരണങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം. ആഗോളസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ വിദേശനിക്ഷേപകരുടെ വിറ്റൊഴിക്കല്‍ കുറവുണ്ടായതാണ് വിപണിയെ അനുകൂലമാക്കിയ കാരണങ്ങളിലൊന്ന്. കഴിഞ്ഞയാഴ്ച 1794 കോടി രൂപ മാത്രമാണ് വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചത്. മാത്രമല്ല കഴിഞ്ഞയാഴ്ചയിലെ മൂന്ന് വ്യാപാരദിനങ്ങളില്‍ ഇന്ത്യയിലേക്ക്‌ വിദേശനിക്ഷേപം എത്തുന്ന സാഹചര്യമുണ്ടായി. വിദേശനിക്ഷേപകരുടെ നിക്ഷേപതന്ത്രത്തിലെ മാറ്റം ഇന്ത്യന്‍ വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിപണിക്ക് കരുത്തേകി. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 85.85-ലാണ് ഇപ്പോള്‍. വിദേശബാങ്കുകളുടെ വന്‍തോതിലുള്ള ഡോളര്‍ വില്‍പനയും ആഗോളഅനിശ്ചിതത്വങ്ങള്‍ ഡോളറിനെ ദുര്‍ബലമാക്കിയതും രൂപയ്ക്ക് ഗുണകരമായി. കൂടാതെ ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം തട്ടാഞ്ഞതും വിപണിയെ പിടിച്ചുയര്‍ത്തി. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ ഏഴുദിവസങ്ങളിലും സെന്‍സെക്‌സ്,നിഫ്റ്റി സൂചികകള്‍ കുതിച്ചു.സെന്‍സെക്‌സ് 4.16 ശതമാനം മുന്നേറ്റവും നിഫ്റ്റി 4.25 ശതമാനം മുന്നേറ്റവും നടത്തി.


ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായത് 27.10 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ്. ഇപ്പോള്‍ വിപണി കുറച്ചു ക്ഷീണത്തിലാണെങ്കിലും ഇത് താത്കാലികമായ ഇടിവു മാത്രമാണെന്നും കുതിപ്പ് തുടരുമെന്നും തന്നെയാണ് നിരീക്ഷകരുടെ അഭിപ്രായം.

(ഡാറ്റ സമാഹരിച്ചത് മാതൃഭൂമി.കോം ൽ നിന്നും)

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form