Popular Post

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം
Stock Market

Fino Payments Bank Ltd. – ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ കമ്പനിയാണോ? സമഗ്ര വിശകലനം

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?
Stock Market

അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടരുമോ?

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം
Mutual Funds

സാധാരണക്കാരന്റെ സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രം

4 സൂചനകൾ, ഇന്ത്യൻ വിപണി തിരിച്ചുവരും

4 സൂചനകൾ, ഇന്ത്യൻ വിപണി തിരിച്ചുവരും

പ്രധാനപ്പെട്ട വികസ്വര രാ​ജ്യങ്ങളിലെ വിപണികളുമായി (Emerging Markets) താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ  12 മാസക്കാലയളവിൽ ഇന്ത്യൻ ഓഹരി വിപണി ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ശക്തമായ ഒരു തിരിച്ചുവരവിനുള്ള അന്തരീക്ഷം ഒരുങ്ങുന്നതായി ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.


ആകർഷകമായ വാല്യുവേഷൻ, മെച്ചപ്പെടുന്ന ആഭ്യന്തര ഘടകങ്ങൾ, കമ്പനികളുടെ വരുമാനം ശക്തിപ്പെടുന്നത് തുടങ്ങിയ അനുകൂല ഘടകങ്ങളുടെ പിൻബലത്തിലാണ് ഇന്ത്യൻ വിപണിയിൽ വീണ്ടും മുന്നേറ്റത്തിനുള്ള കളമൊരുങ്ങുന്നതെന്ന് മോ‌​ർ​ഗൻ സ്റ്റാൻലിയുടെ മുൻനിര അനലി​സ്റ്റുമായ റിഥം ദേശായിയും നയന്ത് പരീഖും ചേർന്നു തയ്യാറാക്കിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തിരിച്ചടി നേരിടാനുള്ള കാരണം?
ആഗോള നിക്ഷേപകർ നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സെമികണ്ടക്ടർ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആഭ്യന്തര വിപണിയിൽ വ്യക്തമായ \'എഐ അധിഷ്ഠിത\' കമ്പനികളുടെ അഭാവം വിദേശ നിക്ഷേപകരുടെ താത്പര്യവും കുറച്ചു. എന്നാൽ ശക്തമായ സാമ്പത്തിക വളർച്ച നിലനിൽക്കുമ്പോഴും വിദേശ ഫണ്ടുകൾ കുറഞ്ഞ അളവിൽ മാത്രം ഇന്ത്യൻ ഓഹരികൾ കൈവശം വെക്കുന്നത് വരുംദിവസങ്ങളിൽ വിപണിക്ക് അനുകൂലമായേക്കാം എന്ന് മോർ​ഗൻ ​സ്റ്റാൻലിയുടെ റിപ്പോർട്ടിൽ പറയുന്നു.


തിരിച്ചുവരവിനുള്ള 4 സൂചനകൾ

വരുമാന വളർച്ച: കമ്പനികളുടെ വരുമാന വളർച്ച 2025-26 സാമ്പത്തിക വർഷത്തിലെ 10 ശതമാനത്തിൽ നിന്നും 2027-28 സാമ്പത്തിക വർഷത്തോടെ 22 ശതമാനമായി ഉയരുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ നി​ഗമനം.

വാല്യുവേഷൻ: നിലവിലെ തിരുത്തലുകൾക്ക് ശേഷം എം.എസ്.സി.ഐ ഇന്ത്യ സൂചികയുടെ പ്രൈസ്-ടു-ബുക്ക് അനുപാതം 3.4 മടങ്ങിലാണുള്ളത്. മുൻകാലചരിത്രം നോക്കിയാൽ ദീർഘകാല നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയിട്ടുള്ള നിലവാരമാണിത്.


ബൈബാക്ക് റെക്കോർഡ്: മുൻനിര കമ്പനികൾ സ്വന്തം ഓഹരികൾ തിരിച്ചുവാങ്ങുന്നത് (Buyback) 1,000 കോടി ഡോളർ മറികടക്കാനൊരുങ്ങുന്നു. നിലവിലെ ഓഹരി വിലകളിൽ കമ്പനികൾക്കുള്ള ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത്.

ഇൻവെ​സ്റ്റ്മെന്റ് സൈക്കിൾ: ഊർജ്ജം, പ്രതിരോധം, സെമികണ്ടക്ടർ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിലെ മൂലധനച്ചെലവ് (Capex) വർധിക്കുന്നതിലൂടെ ഇന്ത്യയുടെ ഇൻവെസ്റ്റ്മെന്റ്-ടു-ജിഡിപി റേഷ്യോ വരും വർഷങ്ങളിൽ 37.5 ശതമാനമായി ഉയർന്നേക്കും.

ശക്തമായ ധനകാര്യ സ്ഥിരതയും കുറഞ്ഞ പലിശനിരക്കും ഇന്ത്യൻ രൂപയുടെ മൂല്യവുമെല്ലാം ഇന്ത്യയുടെ മാക്രോ ഇക്കണോമിക്സ് പശ്ചാത്തലം ഭദ്രമാക്കുന്നു. ക്രൂഡ് ഓയിൽ വിലക്കയറ്റം, പണപ്പെരുപ്പ ഭീഷണി, ആ​ഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ വെല്ലുവിളിയാണെങ്കിലും ഇന്ത്യയുടെ അടിസ്ഥാനപരമായ വളർച്ചാ സാധ്യതകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നു.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല


Comment Form