.
.jpg)
മൂന്ന് ദിവസത്തെ മോശം പ്രകടനത്തിനു ശേഷം കരകയറി ഇന്ത്യന്‍ ഓഹരി വിപണി. വാരാന്ത്യ ദിനത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വിപണിയെ സഹായിച്ചത് ജൂണ്‍ പാദത്തിലെ മെച്ചപ്പെട്ട ഫലങ്ങള്‍ പുറത്തുവന്നതും രാജ്യത്ത് സാമ്പത്തിക മേഖല ഉണര്‍വിലാണെന്ന പൊതുവിലയിരുത്തലുകളുമാണ്.സെന്‍സെക്‌സ് ഇന്ന് 193.42 പോയിന്റ് (0.23%) ഉയര്‍ന്ന് 83,432.89ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 55.70 പോയിന്റാണ് നേട്ടമുണ്ടാക്കിയത്. 0.22 ശതമാനം ഉയര്‍ച്ചയോടെ 25,561 പോയിന്റിലാണ് ക്ലോസിംഗ്.
മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.23, 0.17 ശതമാനം വീതം ഉയര്‍ന്നു. അതേസമയം, സെന്‍സെക്‌സും നിഫ്റ്റിയും മുന്‍ വാരത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം താഴേക്ക് പോയി. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 80,000 കോടി രൂപയുടെ വര്‍ധനയുണ്ടായി.
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഏതു രീതിയിലായിരിക്കുമെന്ന ആകാംക്ഷയും ആശങ്കയും നിക്ഷേപകരെ മാറിനിന്ന് വീക്ഷിക്കുകയെന്ന നയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ ഒന്‍പതാണ് നിലവിലെ സമയപരിധി അവസാനിക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഫലങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മുന്‍ പാദത്തെ അപേക്ഷിച്ച് വ്യാവസായിക വളര്‍ച്ച ഉയര്‍ന്നത് കണക്കുകളിലും പ്രതിഫലിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
സൂചികകളുടെ പ്രകടനം
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒതുങ്ങിയതോടെ ക്രൂഡ്ഓയില്‍ വില കുറഞ്ഞു തുടങ്ങിയത് ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെ 1.05 ശതമാനം ഉയര്‍ത്തി. ഐടി (0.80%), ഫാര്‍മ (0.81%), റിയാലിറ്റി (0.91%) സൂചികകളും ഇന്ന് ഉണര്‍വിലായിരുന്നു. മെറ്റല്‍ (0.45), ഓട്ടോ (0.10) സൂചികകള്‍ക്ക് ഇന്ന് തിരിച്ചടിയായി. ചൈനയില്‍ നിന്നുള്ള അപൂര്‍വ മൂലകങ്ങളുടെ വരവ് കുറഞ്ഞത് വാഹന നിര്‍മാണ മേഖലയ്ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന വിവരം പുറത്തുവന്നതാണ് ഓട്ടോ സെക്ടറിന് തിരിച്ചടിയായത്.
ഇന്ന് നേട്ടം കൊയ്ത ഓഹരികളില്‍ മുന്നിലുള്ളത് ബോഷ് ലിമിറ്റഡ് (4.40), ബിപിസിഎല്‍ (4.10), ഇന്ദ്രപ്രസ്ഥ ഗ്യാസ് (3.30) എന്നീ ഓഹരികളാണ്.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റ് ലിമിറ്റഡ് (11.37) ഇന്ന് വലിയ തിരിച്ചടി നേരിട്ടു. ജൂണില്‍ അവസാനിച്ച പാദത്തില്‍ വളര്‍ച്ചാനിരക്ക് കുറവായിരിക്കുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലാണ് ഇടിവിന് കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷവും വളര്‍ച്ചാനിരക്ക് 35 ശതമാനത്തിന് മുകളിലായിരുന്നു. ഈ പാദത്തില്‍ ഇത് 20 ശതമാനത്തിനടുത്താകുമെന്നാണ് കമ്പനി അറിയിച്ചത്. ബിഎസ്ഇ (6.42), ബന്ധന്‍ബാങ്ക് (2.41) ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
കേരള ഓഹരികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഇന്ന് മികച്ച പ്രകടനം നടത്തിയത് സിഎസ്ബി ബാങ്കാണ്. 4.23 ശതമാനം നേട്ടത്തോടെയാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും 2.01 ശതമാനം ഉയര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് (0.71), കേരള ആയുര്‍വേദ (0.15) എന്നീ ഓഹരികളും നേട്ടം കൊയ്തു. അതേസമയം ധനലക്ഷ്മി ബാങ്ക് (0.96), ഫെഡറല്‍ബാങ്ക് (0.69) ഓഹരികള്‍ക്ക് ശോഭിക്കാനായില്ല.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form