.
.jpg)
കപ്പൽ നിർമാണത്തിൽ പുതിയ കുതിപ്പിനു ചാൽ തെളിച്ചു കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്എൽ) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ് ഷോർ എൻജിനീയറിങ്ങുമായി (കെഎസ്ഒഇ) സിഎസ്എൽ സമഗ്രമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹ്യുണ്ടായ് സാംഹൊ ഹെവി ഇൻഡസ്ട്രീസ് തുടങ്ങിയവ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്‌യാഡുകളുടെ മാതൃ കമ്പനിയാണു കെഎസ്ഒഇ.
ധാരണാപത്രം അനുസരിച്ച് ഇന്ത്യയിലും വിദേശത്തും പുതിയ കപ്പൽ നിർമാണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക, സാങ്കേതിക വൈദഗ്ധ്യം പങ്കുവച്ച് ആഗോള നിലവാരത്തിലേക്ക് ഉയരുക, ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയ പ്രധാന മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കും.
വിവരങ്ങൾ സമാഹരിച്ചത് manoramaonline.com ൽ നിന്നും
Article credits goes to manoramaonline.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form