Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

നിക്ഷേപകർക്ക് കോളടിച്ചോ?

നിക്ഷേപകർക്ക് കോളടിച്ചോ?

ഇന്ത്യയിലെ മുൻ നിര പശനിർമാണ കമ്പനിയായ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഇന്ന് യോഗം നടത്താനിരിക്കുകയാണ്. 15 വർഷത്തിനിടയിലാദ്യമായി ബോണസ് ഓഹരികൾ നൽകുന്നതിനുള്ള തീരുമാനം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഇന്നാണ് കമ്പനി അവരുടെ പാദഫലങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുൻപ് 2010 ലാണ് കമ്പനി ബോണസ് നൽകിയിട്ടുള്ളത്. അന്ന് 1:1 എന്ന അനുപാതത്തിലാണ് ഓഹരികൾ നൽകിയത്. ബോണസ് നൽകുന്നതിനുള്ള റെക്കോർഡ് തിയതിയും ഇന്ന് അറിയാൻ സാധിക്കും.


ഡിവിഡന്റ്, ഷെയർ ബൈബാക്ക് തുടങ്ങി മറ്റു കോർപറേറ്റ് നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നൽകിയ ഡിവിഡന്റ് നോക്കാം. 2023 ൽ 11 രൂപയാണ് ഡിവിഡന്റ് ആയി നൽകിയത്. 2024, 2025 വർഷങ്ങളിൽ യഥാക്രമം 16 രൂപ , 20 രൂപ നിരക്കിലും ഡിവിഡന്റ് നൽകിയിട്ടുണ്ട്.2018 ലായിരുന്നു കമ്പനി ഓഹരികൾ തിരികെ വാങ്ങിയത്. ഓഹരി ഒന്നിന് 1000 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങിയത്.


മാർച്ച് പാദത്തിൽ കമ്പനിയുടെ ബിസിനസിൽ ഫ്ലാറ്റായ പ്രകടനമാണ് ഉണ്ടായത്. കൺസോളിഡേറ്റഡ് ലാഭത്തിൽ 40% വർദ്ധനവ് രേഖപ്പെടുത്തി. പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 8% വാർഷികാടിസ്ഥാനത്തിൽ ഉയർന്നു. നികുതി, പലിശ അടക്കമുള്ള മറ്റു ചെലവുകൾക്ക് മുൻപുള്ള വരുമാനം 9.6% വർധനവും രേഖപ്പെടുത്തി. എബിറ്റെട മാർജിൻ 20 ശതമാനമായിരുന്നു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

സ്പെഷ്യലിറ്റി കെമിക്കൽ മേഖലയിൽ മുൻ നിരയിൽ ഉള്ള കമ്പനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്. കമ്പനിയുടെ ഗുണങ്ങൾ നോക്കിയാൽ മികച്ച റിട്ടേൺ ഓൺ ഇക്വിറ്റി ആണ് എന്ന് കാണാം. നിലവിൽ 19.89% ആണ് റിട്ടേൺ ഓൺ ഇക്വിറ്റി. കുറഞ്ഞ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ മറ്റൊരു സവിശേഷതയാണ്. അതായത് ബാലൻസ് ഷീറ്റ് ശക്തമാണ് എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർ 21% ഹോൾഡിങ്‌സ് കൈവശം വച്ചിട്ടുണ്ട്. മറ്റു കമ്പനികളെ വച്ച് നോക്കുമ്പോൾ ഓഹരി ഫെയർ വാല്യൂവിലാണ് തുടരുന്നത്.


ഓഹരി വിപണിയിൽ 3000 രൂപയ്ക്ക് മുകളിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ 10 വർഷ കാലയളവിൽ ഓഹരി പോസിറ്റീവ് റിട്ടേൺ മാത്രമാണ് വാർഷികാടിസ്ഥാനത്തിൽ നൽകിയിരിക്കുന്നത്. പോയ വർഷം 8% മുന്നേറ്റം ഓഹരിയിൽ പ്രകടമായിട്ടുണ്ട്. 


പ്രതിമാസ പ്രകടനം വിലയിരുത്തുമ്പോൾ കഴിഞ്ഞ രണ്ടു മാസങ്ങളിലും നെഗറ്റീവ് റിട്ടേൺ ആണ് നൽകിയിരിക്കുന്നത്. ജൂലൈ മാസത്തിൽ 5% ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഓഗസ്റ്റിൽ ഇതുവരെയായി 5 ശതമാനം മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്. ഒരു വർഷത്തെ ഉയർന്ന നില 3415 രൂപയാണ്. ഓഹരിയുടെ ഒരു വർഷത്തെ താഴ്ന്ന നില 2622 രൂപയാണ്. ഇന്ന് നേട്ടത്തോടെയാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form