Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

എൽഐസി ഓഹരികൾ സർവകാല ഉയരത്തിലേക്കോ? വിദഗ്ധർക്ക് പ്രതീക്ഷയേറെ

എൽഐസി ഓഹരികൾ സർവകാല ഉയരത്തിലേക്കോ? വിദഗ്ധർക്ക് പ്രതീക്ഷയേറെ

രാജ്യത്തെ ഏറ്റവും വലിയ ഐപിഒകളിലൊന്നായിരുന്നു ഇൻഷുറൻസ് ഭീമൻ എൽഐസിയുടേത് എന്ന് നമുക്കറിയാം . എന്നാൽ ലിസ്റ്റിംഗിന് ശേഷം ഓഹരിയുടെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല. വലിയ പ്രതീക്ഷയോടെയാണ് എൽഐസി ഓഹരികൾ വിപണി സ്വീകരിച്ചത്. എന്നാൽ പല പ്രതിസന്ധികളും ഓഹരി വിലയേയും പിടിച്ചുലച്ചു. ദീർഘ കല നിക്ഷേപകരെ സംബന്ധിച്ച് എൽഐസി പോലുള്ള ഫണ്ടമെന്റലി ശക്തമായ കമ്പനിയിൽ വിശ്വാസമുണ്ട്. ഇപ്പോഴിതാ അനലിസ്റ്റുകളും ഈ വിശ്വാസത്തിനു ഊന്നൽ നൽകുകയാണ്.


കഴിഞ്ഞ ദിവസം കമ്പനി അവരുടെ പാദഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ഈ അനുമാനങ്ങൾ പങ്കു വക്കുന്നത്. വിവിധ അനലിസ്റ്റുകളാണ് ഓഹരിക്ക് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. പല അനലിസ്റ്റുകളും നിലവിലെ ഒരു വർഷത്തെ ഉയർന്ന നില മറികടന്നു മുന്നേറും എന്നാണ് വിലയിരുത്തുന്നത്.


മക്വയറി എന്ന ബ്രോക്കറേജിന്റെ വ്യൂ ആണ് അക്കൂട്ടത്തിൽ ഒന്ന്. ഓഹരിക്ക് 1215 രൂപ വരെ എത്താനുള്ള സാധ്യതയുണ്ട് എന്നാണ് ഇവിടുത്ത അനലിസ്റ്റുകൾ കണക്കാക്കുന്നത്. എൽഐസിയുടെ സർവ കാല ഉയരം 1222 രൂപയാണ്. അതായത് ഈ ലെവെലിനടുത്ത് എത്താനുള്ള സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നു.സിറ്റി എന്ന ബ്രോക്കറേജാണ് ഓഹരി സർവ കാല ഉയരം മറികടക്കുമെന്ന് കണക്കാക്കുന്നത്. ഓഹരിക്ക് 1370 രൂപ വരെ എത്താനുള്ള ശേഷിയുണ്ട് എന്നാണ് സിറ്റി കരുതുന്നത്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

മോത്തിലാൽ ഒസ്വാൾ ബ്രോക്കറേജിലെ അനലിസ്റ്റുകൾ ബൈ ശുപാർശ നൽകികൊണ്ട് 1150 രൂപ ടാർഗറ്റ് വില നൽകുന്നുണ്ട്. 22 അനലിസ്റ്റുകളിൽ 17 അനലിസ്റ്റുകളും ഓഹരിക്ക് മുന്നേറ്റം ഉണ്ടാകും എന്ന് കരുതുന്നു. 4 അനലിസ്റ്റുകൾ നിലവിൽ ഓഹരി കൈവശം ഓഹരി കൈയിലുള്ളവർ അത് ഹോൾഡ് ചെയുന്നതിനാണ് നിർദേശിക്കുന്നത്. ഒരു അനലിസ്റ്റ് സെൽ എന്ന ശുപാർശയും നൽകിയിട്ടുണ്ട്.


ജൂൺ പാദഫലം

കമ്പനിയുടെ ലാഭം ജൂൺ പാദത്തിൽ 5% വർധിച്ചിട്ടുണ്ട്. അറ്റപ്രീമിയം 5% ഉയർന്ന് 1.19 ലക്ഷം കോടി രൂപയായി. വിപണി വിഹിതം നില നിർത്താൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഐആർഡിഎഐ പുറത്തു വിട്ട കണക്കു പ്രകാരം ഫസ്റ്റ് ഇയർ പ്രീമിയം ഇൻകത്തിൽ 63% വിപണി വിഹിതം നില നിർത്താൻ സാധിച്ചു. വാല്യൂ ഓഫ് ന്യൂബിസിനസ് അഥവാ വിഎൻബി 21% വാർഷികാടിസ്ഥാനത്തിൽ വർധിച്ചു. ഇത്തവണ കമ്പനിയുടെ കൈകാര്യ ആസ്തി 6% വർധിച്ചിട്ടുണ്ട്. കൈകാര്യ ആസ്തി അഥവാ എയുഎം 57.05 ലക്ഷം കോടി രൂപയായി. എക്സ്പെൻസ്‌ റേഷ്യോ 140 ബേസിസ് പോയിന്റ് ഉയർന്നിട്ടുണ്ട്.


ഓഹരി വിപണിയിൽ നിലവിൽ 910 രൂപയ്ക്ക് മുകളിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. വെള്ളിയാഴ്ച 3 ശതമാനം നേട്ടം നില നിർത്താൻ ഓഹരിക്ക് സാധിച്ചു. നിലവിലെ വിലയിൽ നിന്നും 50 ശതമാനത്തിലധികം മുന്നേറ്റം ഓഹരിക്കുണ്ടാകും എന്നുള്ള അനലിസ്റ്റുകളുടെ പ്രവചനമാണ് ഓഹരിക്ക് കരുത്തായത്. ഇഷ്യൂ വിലയിൽ നിന്നും ഇടിഞ്ഞ ഓഹരി ആദ്യമായി 2024 ജനുവരിയിലാണ് ഈ വില മറികടന്നു മുന്നേറിയത്. ഈ വർഷം ഇതുവരെ സമ്മിശ്ര പ്രതികരണമാണ് ഓഹരിയിൽ ഉണ്ടായത്. ഫെബ്രുവരി വരെ ഇടിഞ്ഞ ഓഹരി തുടർന്ന് റിക്കവറി പ്രകടമാക്കിയിട്ടുണ്ട്.



വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form