Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

പോർട്ടഫോളിയോ പവർ ആക്കാൻ ഒരു പവർ കമ്പനി

പോർട്ടഫോളിയോ പവർ ആക്കാൻ ഒരു പവർ കമ്പനി

ഇന്ത്യയുടെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ യൂട്ടിലിറ്റി കമ്പനിയായ പവർ ഗ്രിഡ്ഓഹരികൾക്ക് ഇനി സുവാരണാവസരമെന്ന് അനലിസ്റ്റുകൾ. ജിഡിപി വളർച്ച ത്വരിതപെടുത്തുന്നതിനും, ഉപഭോക്തൃ ഉപഭോഗം വർധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഗംഭീര ആനുകൂല്യങ്ങളാണ് ജിഎസ് ടിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൺസ്യൂമർ ഡ്യൂറബിൾസ്, സ്റ്റേപ്പിൾ, ഇലക്ട്രോണിക്സ്, ഓട്ടോ തുടങ്ങി ധാരാളം ഇൻഡസ്ട്രികളുടെ അവസരങ്ങളെ തുറന്നു കാട്ടുന്നു. പരോക്ഷമായി പവർ കമ്പനികൾക്കും ഇത് അവസരം നൽകുന്നു.


മറ്റു സാദ്ധ്യതകൾ നോക്കാം. പവർ ഡിമാൻഡ് 2030 ഓടെ 8 ശതമാനത്തോളം സംയുക്ത വാർഷിക വളർച്ച കൈവരിക്കുന്നതിനുള്ള നടപടികളാണ് ഇൻഡസ്ട്രി കൈക്കൊള്ളുന്നത്. കൂടാതെ ഇ വി മേഖലയിലെ വളർച്ച, റെയിൽവേ ഇലെക്ട്രിഫിക്കേഷൻ, ഡാറ്റ സെന്ററുകൾ എന്നിവയെല്ലാം പവർ ഡിമാൻഡ് വർധിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. അടുത്ത 5 വർഷത്തിനുള്ളിൽ 280 ഗിഗാ വാട്ടിന്റെ പുനരുപയോഗ ഊർജ ശേഷി ഗ്രിഡുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി 3-3.2 ട്രില്യൺ രൂപയുടെ മൂലധനം ചിലവഴിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പവർ ഗ്രിഡ് 29000 കോടി രൂപയുടെ മൂലധനം ചിലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.


എല്ലാ സെഗ്മെന്റുകളെയും കേന്ദ്രീകരിച്ചുള്ള വിപുലീകരണം

കമ്പനിയുടെ പ്രധാന ബിസിനസ്സ് കൂടാതെ മറ്റു സെഗ്മെന്റുകളുടെ വിപുലീകരണത്തിനും കമ്പനി ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ബിസിനസിൽ പ്രകടനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ടെലികോം വരുമാനം 24 % വാർഷികാടിസ്ഥാനത്തിൽ വർധിച്ചിട്ടുണ്ട്. ട്രാൻസ്മിഷൻ സെഗ്മെന്റിൽ മാത്രം ഒതുങ്ങാതെ ഇത്തരം സെഗ്മെന്റുകളെ വളർത്താനായുള്ള ശ്രമങ്ങൾ സാദ്ധ്യതകൾ നൽകുന്നു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ശക്തമായി തുടരുന്ന മാർജിൻ

താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സരാധിഷ്ഠിത ബിഡിങ് ഇൻഡസ്ട്രയിൽ വർധിച്ചിട്ടുണ്ട്. ഇത് കമ്പനികളുടെ മാർജിനെയും , റിട്ടേൺ ഓൺ ഇക്വിറ്റിയെയുമാണ് ബാധിക്കുന്നത്. എന്നാൽ കാര്യക്ഷമമായി ചിലവുകൾ കൈകാര്യം ചെയുന്നത് വഴി ആർ ഒ ഇ 25 % ആയി നില നിർത്താൻ സാധിച്ചിട്ടുണ്ട്. പോയ വർഷം കമ്പനി 95000 കോടി രൂപയുടെ ഓർഡറാണ് കരസ്ഥമാക്കിയത് .


പുനരുപയോഗ മേഖലയിലെ സാധ്യതകൾ

അടുത്ത അഞ്ചു വർഷ കാലയളവിൽ പുനരുപയോഗ ഊർജ മേഖലയിൽ 500 ഗിഗാവാട്ടിന്റെ ശേഷി കൈവരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇൻഡസ്ട്രിയിൽ നടക്കുന്നത്. സ്മാർട്ട് ഗ്രിഡ് പോലുള്ള നടപടികളും , ബാറ്ററി സ്റ്റോറേജും കമ്പനി എനർജി മേഖലയിൽ കൂടുതൽ നിലയുറപ്പിക്കുന്നതിന്റെ സൂചനകളാണ്.


വിദഗ്ധർ പറയുന്നു

ദീർഘ കാല അടിസ്ഥാനത്തിൽ നോക്കുമ്പോൾ സർക്കാരിന്റെ അനുകൂലമായ പോളിസി നടപടികളും, കൃത്യമായ പദ്ധതി പൂർത്തീകരണവും കമ്പനിക്ക് വരും വർഷങ്ങളിലും വരുമാനത്തിലും മാർജിനിലും സ്ഥിരമായ അവസരം ഒരുക്കുന്നു എന്ന് റെലിഗെയർ ബ്രോക്കിങ്ങിലെ അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഹരിക്ക് ബൈ ശുപാർശ നൽകി കൊണ്ട് 27 ശതമാനം മുന്നേറ്റമാണ് ഓഹരിക്ക് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 369 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്.

ഓഹരി വിപണിയിൽ

സെപ്റ്റംബർ മുതൽക്ക് ഇടിവിൽ തുടർന്ന ഓഹരി മാർച്ച് മാസത്തിൽ പോസറ്റീവ് റിട്ടേൺ നൽകിയതായി കാണാം. ജൂലൈ മാസത്തിൽ നെഗറ്റീവ് റിട്ടേൺ ആണ് ഓഹരി നല്കിയിട്ടുള്ളത്. നിലവിൽ 289 രൂപ നിരക്കിലാണ് വ്യാപാരം ചെയുന്നത്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form