സർവകാല ഉയരം തൊട്ട് എറ്റേർണൽ
.jpg)
ക്വിക്ക് കൊമേഴ്‌സ് രാഗത്ത് അതിശക്തമായി വളർന്ന കമ്പനികളാണ് സ്വിഗ്ഗിയും സൊമാറ്റോയും. കമ്പനികൾ നിലവിൽ വന്നിട്ട് അധിക കാലങ്ങൾ ആയിട്ടില്ലെങ്കിൽ പോലും നിത്യ ജീവിതത്തിൽ ഇരു കമ്പനികളും ഉണ്ടാക്കിയ സ്വാധിനം ചെറുതല്ല. പ്രത്യേകിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്കിടയിൽ. വിപണിയിൽ ഇരു കമ്പനികളുടെയും ഓഹരികൾ വ്യാപാരം ചെയുന്നുണ്ട്. ഈ ഓഹരികൾക്ക് പ്രമുഖ ബ്രോക്കറേജായ ഡാം ക്യാപിറ്റൽ ബൈ ശുപാർശ നൽകിയിരിക്കുന്നു.
പ്രതീക്ഷ ഇരട്ട അക്ക വളർച്ച
ഓഹരികൾക്ക് ബൈ ശുപാർശ നൽകുമ്പോൾ ഇരട്ട അക്ക വളർച്ചയാണ് ബ്രോക്കറേജ് കണക്കാക്കുന്നത്. എറ്റേർണൽ ഓഹരിക്ക് 26% മുന്നേറ്റം കണക്കാക്കി കൊണ്ട് 400 രൂപയാണ് ടാർഗറ്റ് വില നൽകുന്നത്. അതെ സമയം സ്വിഗ്ഗി ഓഹരികൾക്ക് 30% നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഓഹരിക്ക് 515 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്.
ശുപാർശ നൽകിയതിന് പിന്നിൽ
രണ്ട് കമ്പനികളും ഫുഡ് ബിസിനസിൽ മികച്ച വളർച്ച കൈവരിച്ചു കഴിഞ്ഞു. ഒരു ബിസിനസ്സ് ആരംഭിക്കുന്ന സമയത്താണ് കൂടുതൽ നിക്ഷേപവും, വിപുലീകരണവും ഒകെ ആവശ്യമായി വരിക എന്നാൽ സോമറ്റോയെയും, സ്വിഗിയെയും സംബന്ധിച്ച് ആ ഘട്ടം കഴിഞ്ഞു . ഇനി അടുത്ത മൂന്ന് വർഷത്തേക്ക് കമ്പനികളുടെ ബിസിനസ്സ് വളർത്തുന്നതിന് അത്ര തന്നെ മൂലധനം വിനിയോഗിക്കേണ്ടതായി ഇല്ല.
മാത്രമല്ല വിപുലീകരണത്തിനായും കൂടുതൽ പ്രയത്നിക്കേണ്ടതായി ആവശ്യമില്ല. വർക്കിംഗ് ക്യാപിറ്റൽ നിലവിൽ നല്ല രീതിയിൽ തുടരുന്നത് കൊണ്ട് തന്നെ ക്യാഷ് ഫ്ലോ തടസമില്ലാതെ തുടരും. ഇത് ക്വിക്ക് കൊമേഴ്‌സ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കമ്പനികൾക്ക് പിന്തുണ നൽകും. സോമറ്റോയുടെ ബ്ലിങ്ക് ഇറ്റ് നാലാം പാദം മുതൽക്ക് എബിറ്റഡയിൽ ലാഭക്ഷമത കൈവരിക്കും. സ്വിഗിയുടെ ഇൻസ്റ്റമാർട്ടും 2028 സാമ്പത്തിക വർഷം ആകുമ്പോഴേക്കും കൂടുതൽ വളർച്ച കൈവരിക്കും എന്നാണ് കണക്കാക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എറ്റേർണലിന് 42% വരുമാന വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് ബ്രോക്കറേജ് അനുമാനിക്കുന്നു. സ്വിഗ്ഗിക്ക് 28% വളർച്ചയും ഉണ്ടായേക്കും. ഗ്രോസ് ഓർഡർ വാല്യൂവിൽ 18 -20% വരെ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. എബിറ്റെട മാർജിൻ 30 -60% സംയുക്ത വാർഷിക വളർച്ച നിരക്കിൽ മുന്നേറുമെന്നും കരുതുന്നു.
ഓഹരി വിപണിയിൽ
വിപണിയിൽ എറ്റേർണൽ ഓഹരികൾ നിലവിൽ 325 രൂപയ്ക്ക് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ 5 മാസമായി തുടർച്ചയായി ഓഹരിയിൽ ശക്തമായ മുന്നേറ്റമാണ് കാണുന്നത്. ഓഹരി സർവകാല ഉയരത്തിലേക്ക് കുതിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ ഓഹരി 16 ശതമാനം നേട്ടമാണ് കൈവരിച്ചത്.സ്വിഗ്ഗി 410 രൂപ നിരക്കിലാണ് തുടരുന്നത്. ഓഹരിയിൽ ജനുവരി മുതൽ കനത്ത വില്പന സമ്മർദ്ദം കണ്ടിരുന്നു. എന്നാൽ മെയ് മുതൽക്ക് ഓഹരിയിൽ റിക്കവറി കാണുന്നുണ്ട്. ജൂണിൽ 20% നേട്ടം ഓഹരിയിൽ പ്രകടമായി. ഇരു ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form