യു.എസ് ഫെഡ് പലിശ കുറയ്ക്കുന്നത് വില വർധിപ്പിച്ചേക്കും
.jpg)
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുതിപ്പ്. ഇന്ന് പവന് 800 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 74,520 രൂപയും, ഗ്രാമിന് 9,315 രൂപയുമാണ് വില. യു.എസ് ഫെഡ് ഉടൻ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന ഫെഡ് മേധാവി ജെറോം പവലിന്റെ പ്രസ്താവന ഇന്നലെ രാജ്യാന്തര വിലയിൽ വർധനയുണ്ടാക്കി. വാരാന്ത്യത്തിൽ ആഗോള സ്വർണ്ണ വില ട്രോയ് ഔൺസിന് 3,372.64 ഡോളറിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ കേരളത്തിൽ ഏകദേശം 79,000 രൂപയാണ് നൽകേണ്ടത്.
പവലിന്റെ പ്രസ്താവന
ലോകം കാതോർത്തിരുന്ന പ്രസംഗമായിരുന്നു പവലിന്റെേത്. ജാക്സൺഹോൾ സിമ്പോസിയത്തിൽ വെച്ചാണ് പവൽ പലിശ കുറയ്ക്കുമെന്ന് ഇന്നലെ പറഞ്ഞത്. സെപ്തംബറിലെ കേന്ദ്ര ബാങ്ക് മീറ്റിങ്ങിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
യു.എസ് ഫെഡ് പലിശ കുറയ്ക്കുന്നത് ഡോളർ സൂചികയ്ക്ക് തിരിച്ചടിയാണ്. യു.എസിലെ ട്രഷറി ബോണ്ട് വരുമാനങ്ങൾ അനാകർഷകമാകും. ഇതോടെ സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കുമെന്നാണ് വിലയിരുത്തൽ
കേരളത്തിലെ സ്വർണ്ണ വില - റെക്കോർഡ്
കേരളത്തിലെ സ്വർണ്ണ വിലയിലെ ഏറ്റവും ഉയർന്ന നിരക്കുകളെല്ലാം ഈ വർഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയിരിക്കുന്നത് ആഗസ്റ്റ് 8ാം തിയ്യതിയാണ്.
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ആദ്യത്തെ 5 ഉയർന്ന നിരക്കുകളാണ് താഴെ നൽകിയിരിക്കുന്നത്. പവൻ വില, ഗ്രാം നിരക്ക് എന്നീ ക്രമത്തിലാണ് വില നിലവാരം കൊടുത്തിരിക്കുന്നത്.
1. 2025 ആഗസ്റ്റ് 08 : 75,760, 9.470
2. 2025 ആഗസ്റ്റ് 09 & 10 : 75,560, 9,445
3. 2025 ആഗസ്റ്റ് 07 : 75,200, 9,400
4. 2025 ജൂലൈ 23,24, ആഗസ്റ്റ് 06 : 75,040, 9,380
5. 2025 ആഗസ്റ്റ് 11 : 75,000 9,375
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form