Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

സര്‍ക്കാര്‍ ബാങ്കുകളുടെ പങ്കറിയാം

സര്‍ക്കാര്‍ ബാങ്കുകളുടെ പങ്കറിയാം

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസ് ഷോര്‍ട്ട്‌സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്നും നിങ്ങള്‍ മറന്നിരിക്കില്ലല്ലോ? നിമിഷ നേരം കൊണ്ട് അദാനി ഓഹരികളെ നഷ്ടത്തിന്റെ പടുകുഴിയില്‍ എത്തിഞ്ഞ നാളുകള്‍ ആയിരുന്നു ഇത്. എന്നാല്‍ അദാനിയുടെ തിരിച്ചുവരവും എടുത്തു പറയേണ്ടത് തന്നെയാണ്. കൃത്യമായ ആസൂത്രണവും, മികച്ച നീക്കങ്ങളും നിക്ഷേപകര്‍ കണ്ടു.


ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദാനി ഗ്രൂപ്പ് വായ്പകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുവെന്ന് വ്യക്തമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ കടം 20% മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. ഇത് അവരുടെ മൊത്തം വായ്പകളുടെ ഏകദേശം 50% ആണ്. ഈ വായ്പകള്‍ ആഭ്യന്തര ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് എടുത്തിട്ടുള്ളത്. വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പുമായുള്ള ഇന്ത്യന്‍ ബാങ്കുകളുടെ എക്‌സ്‌പോഷര്‍ 15 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചുവെന്നതും ശ്രദ്ധേയമാണ്.


അദാനി ഗ്രൂപ്പ് വായ്പകളുടെ ഘടന

പ്രാദേശിക ധന സ്രോതസുകളെ കൂടുതല്‍ ആശ്രയിക്കുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. 2025 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, ഏകദേശം 2.6 ലക്ഷം കോടി രൂപ (അദാനി ഗ്രൂപ്പ് വായ്പകളുടെ പകുതിയോളം) ആഭ്യന്തര വായ്പാദാതാക്കളില്‍ നിന്നാണ്‌വന്നിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് കുറച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്ള വായ്പയെടുക്കല്‍ കമ്പനിയെ സംബന്ധിച്ച് ചെലവ് കുറഞ്ഞ മാര്‍ഗമായി.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

അദാനി വായ്പ: കണക്കുകളിലൂടെ

നിലവില്‍ അദാനി ഗ്രൂപ്പ് വായ്പകളുടെ 50% രൂപയില്‍ ഉള്ളതാണ്. അതായത് ഇത് ഡോളര്‍ വായ്പകള്‍ക്ക് തുല്യമായിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ 13% ല്‍ നിന്ന് 18% ആയി വര്‍ധിപ്പിച്ചിരിക്കുന്നു. എന്‍ബിഎഫ്സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള വായ്പകള്‍ ഒരു വര്‍ഷം മുമ്പത്തെ 19% ല്‍ നിന്ന് 25% ആയി കൂടി. ഡോളര്‍ ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം മുമ്പത്തെ 31% മായി താരതമ്യം ചെയ്യുമ്പോള്‍ 23% ആയി കുറഞ്ഞു. വിദേശ ബാങ്കുകളില്‍ നിന്നുള്ള ഡോളര്‍ വായ്പകളും 28% ല്‍ നിന്ന് 27% ആയി. സ്വകാര്യ ബാങ്കുകള്‍ അവരുടെ എക്‌സ്‌പോഷര്‍ 2% ല്‍ നിലനിര്‍ത്തുന്നു.


അദാനി ഗ്രൂപ്പിന്റെ ക്യാഷ് റിസര്‍വ്

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഗ്രൂപ്പിന്റെ കൈയ്യില്‍ പണമില്ലെന്നും, വായ്പകളിലാണ് ഓടുന്നതെന്നതുമായിരുന്നു ഉയര്‍ത്തികാട്ടിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള എക്‌സ്‌പോഷര്‍ 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.3 ലക്ഷം കോടി രൂപ) വര്‍ധിച്ചെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. തുറമുഖങ്ങള്‍, വൈദ്യുതി തുടങ്ങിയ മേഖലകളിലെ ദീര്‍ഘകാല കരാറുകള്‍ വരുമാനത്തെ സ്ഥിരതയുള്ളതാക്കുന്നു. വ്യവസായ ശരാശരിയേക്കാള്‍ താഴെ കമ്പനി ലിവറേജ് നിലനിര്‍ത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ഗ്രൂപ്പിന്റെ കൈവശം 60,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ് ഉണ്ട്. ഇത് മൊത്തം കടത്തിന്റെ നാലിലൊന്ന് വരും.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാര്‍ക്ലേയ്സ്, ഡിബിഎസ്, ഫസ്റ്റ് അബുദാബി ബാങ്ക്, എംയുഎഫ്ജി തുടങ്ങിയ പ്രമുഖരില്‍ നിന്ന് അദാനി എയര്‍പോര്‍ട്ട്സ് 150 മില്യണ്‍ ഡോളര്‍ സിന്‍ഡിക്കേറ്റഡ് വായ്പ നേടിയിട്ടുണ്ട്. കൂടാതെ അദാനി പോര്‍ട്ട്സ് എംയുഎഫ്ജിയില്‍ നിന്ന് 125 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. കമ്പനിയുടെ എയര്‍പോര്‍ട്ട് വിഭാഗം ആഭ്യന്തര ബാങ്കുകളില്‍ നിന്നുള്ള വായ്പകളും റീഫിനാന്‍സ് ചെയ്തിട്ടുണ്ട്.
നിങ്ങൾക്കായുള്ള സ്റ്റോറികൾ

പുതിയ ഡ്രീം മണി ആപ്പ്; ദിവസം 10 രൂപ മുതൽ SIP, 1,000 രൂപ എഫ്.ഡി, ഏത് സമയത്തും പിൻവലിക്കാം
വില കുറഞ്ഞവര്‍ മുതല്‍ ജനപ്രിയര്‍ വരെ 12 ഓഹരികള്‍, പുതിയ ലക്ഷ്യവിലയും സ്‌റ്റോപ്പ് ലോസും
1,000 രൂപ വീതം നിക്ഷേപിച്ചോളൂ... 1 ലക്ഷം രൂപയില്‍ അധികം പെന്‍ഷന്‍ നേടാം, സര്‍ക്കാര്‍ പദ്ധതിയുടെ നേട്ടങ്ങള്‍ അറിയാം
ഒരു മാസത്തിനിടയിൽ മിന്നുന്ന നേട്ടം: പുതിയ ഉയരം തൊട്ടത് നിക്ഷേപകരുടെ പ്രിയപ്പെട്ട 7 മിഡ്ക്യാപ് ഓഹരികൾ, നൈക്കയും പേടിഎമ്മും ലിസ്റ്റിൽ

വരുമാന കണക്കുകളിലും അദാനി നിക്ഷേപകരെയും, വിപണികളെയും അമ്പരപ്പിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 89,806 കോടി രൂപയുടെ റെക്കോഡ് ഇബിഐടിഡിഎ രേഖപ്പെടുത്താന്‍ ഗ്രൂപ്പിന് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.2% കൂടുതലാണിത്. അറ്റാദായം 40,565 കോടി രൂപയാണ്. മൂലധന ചെലവ് 1.26 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ലിക്വിഡിറ്റി ബഫറും, 2.6 എന്ന അറ്റ കടം- ഇബിഐടിഡിഎ അനുപാതവും ശ്രദ്ധേയം തന്നെ. കടം നിയന്ത്രണത്തിലാണെന്നു പറയാം.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form