ചൈന ഉണ്ടെങ്കിൽ പിന്നെന്ത് ‘അമേരിക്ക
.jpg)
മെയ്ഡ് ഇൻ ചൈന! ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കാത്തവരായി ആരും, ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. വില തുച്ഛം, ഗുണം മെച്ചം എന്നതാണ് ഏവരെയും ചൈനീസ് ഉല്പന്നങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഇപ്പോഴിതാ ചൈനീസ് ആയുധ വിപണിയും സമാനമായ രീതിയിൽ ലോകരാജ്യങ്ങൾക്ക് പ്രിയമുള്ളതായി മാറുകയാണ്.
അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ആഗോള ആയുധ വിപണിയിൽ മുന്നിട്ട് നിൽക്കുന്നതെങ്കിലും, ചൈനയുടെ ആയുധ വിൽപ്പന വളരെ തന്ത്രപരവും പ്രാധാന്യമുള്ളതുമാണ്. പ്രത്യേകിച്ചും ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന വികസ്വര രാജ്യങ്ങളിൽ. ചൈനയുടെ ആയുധങ്ങൾക്ക് ആവശ്യക്കാർ കൂടുന്നതിന്റെ പ്രധാന കാരണങ്ങൾ നമുക്ക് പരിശോധിക്കാം.
വിലക്കുറവ്, ലഭ്യത, പങ്കാളിത്തം: ചൈനീസ് ആയുധങ്ങൾക്ക് വില കുറവാണ്, വേഗത്തിൽ ലഭ്യമാകും, കൂടാതെ വിൽപ്പനയിൽ യാതൊരു രാഷ്ട്രീയ ഉപാധികളുമില്ല. പാശ്ചാത്യ രാജ്യങ്ങൾ ആയുധം നൽകുമ്പോൾ മനുഷ്യാവകാശം പോലുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ചൈന അത്തരം നിബന്ധനകൾ വെക്കാത്തതിനാൽ പല രാജ്യങ്ങൾക്കും ഇത് ആകർഷകമാണ്.
വ്യാപകമായ ഉൽപ്പന്നങ്ങൾ: ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈൽ സംവിധാനങ്ങൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയ എല്ലാത്തരം സൈനിക ഉപകരണങ്ങളും ചൈന വാഗ്ദാനം ചെയ്യുന്നു. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ഇത്രയും വിശാലമായ ഉൽപ്പന്ന ശ്രേണിയുള്ള മറ്റൊരു രാജ്യം ചൈന മാത്രമാണ്.
പ്രധാന ഉപഭോക്താക്കൾ: ചൈനീസ് ആയുധങ്ങളുടെ പ്രധാന ഉപഭോക്താവ് പാകിസ്താനാണ്. പാകിസ്താന്റെ ആയുധ ഇറക്കുമതിയുടെ 81% ചൈനയിൽ നിന്നാണ്. ജെഎഫ്-17 യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ, ഡ്രോണുകൾ തുടങ്ങി എല്ലാം ചൈന നൽകുന്നു. പാകിസ്താൻ മാത്രമല്ല, സെർബിയ, തായ്‌ലൻഡ്, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് ആയുധങ്ങൾ വാങ്ങുന്നുണ്ട്.
ആഫ്രിക്കയിലും ഏഷ്യയിലും വർധിക്കുന്ന സ്വാധീനം:
ആഫ്രിക്ക: 2020-2024 കാലഘട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകിയത് റഷ്യയാണെങ്കിലും (21%), ചൈന (18%) രണ്ടാം സ്ഥാനത്തുണ്ട്. ചില പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈന റഷ്യയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്.
ഏഷ്യ: ഏഷ്യൻ ആയുധ വിപണിയിൽ ചൈന മൂന്നാം സ്ഥാനത്താണ് (14%). അമേരിക്ക (37%), റഷ്യ (17%) എന്നിവരാണ് മുന്നിൽ. പാശ്ചാത്യ രാജ്യങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പല ഏഷ്യൻ രാജ്യങ്ങളും ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു.
ഡ്രോണുകളുടെ വിജയം: വിങ് ലൂങ്, സിഎച്ച് സീരീസ് ഡ്രോണുകൾക്ക് ആഗോള തലത്തിൽ വലിയ ഡിമാൻഡാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഡ്രോണുകൾ വിൽക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ വെച്ചിരുന്നപ്പോൾ ചൈന ഈ അവസരം മുതലെടുക്കുകയായിരുന്നു.
സാങ്കേതിക കൈമാറ്റം: ചൈന പലപ്പോഴും ആയുധക്കച്ചവടത്തിനൊപ്പം സാങ്കേതിക വിദ്യയും കൈമാറാൻ തയ്യാറാകുന്നു. പാകിസ്താനുമായി ചേർന്ന് ജെഎഫ്-17 വിമാനം നിർമ്മിക്കുന്നതും, സൗദി അറേബ്യയിൽ ഡ്രോൺ നിർമ്മിക്കാൻ കരാറുണ്ടാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.
വെല്ലുവിളികൾ
യുദ്ധ പരിചയമില്ലായ്മ: 1979-നു ശേഷം ഒരു വലിയ യുദ്ധത്തിൽ ചൈന പങ്കെടുത്തട്ടില്ല. അതിനാൽ അവരുടെ ആയുധങ്ങളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിൽ ചില സംശയങ്ങളുണ്ട്.
ഇന്ത്യയുടെ കയറ്റുമതി തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് പൂട്ടിട്ടത് നാല് തുറമുഖങ്ങൾക്ക്
നിലവാരം, പരിപാലനം: ആയുധങ്ങളുടെ നിലവാരം, പരിപാലനം, സ്പെയർ പാർട്‌സുകളുടെ ലഭ്യത എന്നിവയിലും ആശങ്കകൾ നിലവിലുണ്ട്.
പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക്: അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് ചൈനീസ് ആയുധങ്ങൾ വാങ്ങാൻ കഴിയില്ല. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് തന്നെ കാരണം. ഒരിക്കലും അവ തമ്മിൽ യോജിച്ച് പ്രവർത്തിക്കില്ല.
തന്ത്രപരമായ നീക്കം: ചൈനയ്ക്ക് അമേരിക്കയെ ഉടൻ മറികടക്കാൻ കഴിയില്ല. എന്നാൽ അവരുടെ ലക്ഷ്യം വലിയ വിൽപ്പന നടത്തുക എന്നതിനേക്കാൾ, തങ്ങളുടെ ആയുധങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് പാശ്ചാത്യ ശക്തികളുടെ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ അവസരം നൽകുക എന്നതാണ്.
ചൈനീസ് ആയുധങ്ങളുടെ വിലക്കുറവ്, രാഷ്ട്രീയ നിബന്ധനകളില്ലായ്മ, വേഗത്തിലുള്ള വിതരണം, സാങ്കേതിക പങ്കാളിത്തത്തിനുള്ള താല്പര്യം എന്നിവയാണ് പല രാജ്യങ്ങളെയും ചൈനയിലേക്ക് ആകർഷിക്കുന്നത്. ഈ തന്ത്രപരമായ നീക്കത്തിലൂടെ ചൈന ആഗോള ആയുധ വിപണിയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഇത് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുക അമേരിക്കക്കാണ്. ആയുധ വിപണിയിലെ അപ്രമാദിത്വത്തിനാണ് കടക്കൽ അടി കിട്ടിയിരിക്കുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form