ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്ക്
.jpg)
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ ബിസിനസ് വികസനവുമായി ബന്ധപ്പെട്ട പല പ്രഖ്യാപനങ്ങളുമുണ്ടായി. അടുത്ത മൂന്ന് വർഷത്തേക്ക് 20% CAGR വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (FMCG) ബിസിനസ് അഗ്രസീവായി വളർത്താനും ലക്ഷ്യമിടുന്നു. എട്ട് മടങ്ങിലധികം വളർച്ചയോടെ അടുത്ത 5 വർഷത്തിൽ 1 ലക്ഷം കോടി രൂപയുടെ വരുമാനം നേടുകയാണ് ലക്ഷ്യം. ഇതോടൊപ്പം ശ്രദ്ധേയമായ ഒരു പ്രഖ്യാപനമാണ് 40,000 കോടി രൂപ മുതൽ മുടക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫുഡ് പാർക്ക് സ്ഥാപിക്കുമെന്നത്.
റിലയൻസ് റീടെയിൽ വിഭാഗം മേധാവി ഇഷ അംബാനിയാണ് റിലയൻസിന്റെ ഈ വൻ നിക്ഷേപത്തെക്കുറിച്ച് അറിയിച്ചത്. എ.ഐ അധിഷ്ഠിത ഓട്ടോമേഷൻ, റോബോട്ടിക്സ്, അത്യന്താധുനിക സാങ്കേതിക വിദ്യകൾ തുടങ്ങിയവയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കോസ്റ്റ് ലീഡർഷിപ്പ് നേടാനാണ് കമ്പനിയുടെ ശ്രമം. ആഗോളതലത്തിൽ എഫ്.എം.സി.ജി സെക്ടറിൽ വളർച്ച നേടുക എന്ന കമ്പനിയുടെ ലക്ഷ്യത്തിനും ഇവ ഊർജ്ജമേകും.
റിലയൻസ് റീടെയിൽ - വളർച്ച
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് റീടെയിലിന്റെ ആകെ വരുമാനം 3.30 ലക്ഷം കോടി രൂപയാണ്. 1.4 ബില്യൺ ട്രാൻസാക്ഷനുകളാണ് നടന്നത്. ഇത് ഇന്ത്യയിലെ ജനസംഖ്യയ്ക്ക് തുല്യമാണ്. രാജ്യത്തെ ഉപഭോഗത്തിലുണ്ടായ കുതിച്ചു ചാട്ടം കമ്പനിക്ക് നേട്ടമായി.
വരാനിരിക്കുന്ന ജി.എസ്.ടി പരിഷ്ക്കരണം ഇന്ത്യയിലെ ഉപഭോഗത്തിൽ വലിയ വർധനയുണ്ടാക്കുമെനനാണ് കരുതുന്നത്. ഇത് റിലയൻസ് റീടെയിൽ പോലെയുള്ള വൻകിട കമ്പനികൾക്ക് വലിയ നേട്ടമായി മാറാനും സാധ്യതയുണ്ട്.
ഇന്ത്യയിൽ ഉടനീളം റിലയൻസ് റീടെയിൽ ഏകദേശം 20,000 സ്റ്റോറുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. JioMart ,AJIO എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഡിജിറ്റൽ റീച്ച് വർധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. ആകെ സെയിൽസിന്റെ അഞ്ചിൽ ഒരു ഭാഗം ഹൈപ്പർലോക്കൽ ഡെലിവറി സർവീസുകളാണ്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓൺലൈൻ ചാനലുകൾ വഴിയുള്ള വരുമാനം 20 ശതമാനത്തിലും അധികമാകുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. കൂടാതെ അടുത്ത 5 വർഷത്തിനകം കമ്പനിയുടെ വരുമാനം 1 ലക്ഷം കോടി രൂപ മറികടക്കുമെന്നും പ്രോജക്ഷനുണ്ട്. അപ്പാരൽ, ഇലക്ട്രോണിക്സ് അടക്കമുള്ള ലാർജ്&ഹൈ വാല്യു വിഭാഗങ്ങളിലേക്ക് റിലയൻസ് റീടെയിൽ ചുവടു വെക്കാനും ഉദ്ദേശിക്കുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form