Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

ഇന്ത്യയുടെ റാഫേല്‍ ഡീല്‍ പാകിസ്താന്റെ കിളി പറത്തുന്നത്!

ഇന്ത്യയുടെ റാഫേല്‍ ഡീല്‍ പാകിസ്താന്റെ കിളി പറത്തുന്നത്!

ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്. ഓപ്പറേഷന്‍ സിന്ദൂറിലെ മിന്നും പ്രകടനത്തിന് പാകിസ്താനില്‍ നിന്നൊരു തിരിച്ചടി ഇന്ത്യ ഏതു നിമിഷവും പ്രതീക്ഷിച്ചാണ് നീങ്ങുന്നത്. അതിനാല്‍ തന്നെ ഡിഫന്‍സ് മേഖലയില്‍ വന്‍ നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് 114 റാഫേല്‍ ജെറ്റുകള്‍ വാങ്ങാനായി ഇന്ത്യന്‍ നാവികസേന പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശമാണ്.
ചരിത്രത്തിലെ വമ്പന്‍ കരാര്‍


ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറിന് ആണ് നാവികസേന നിര്‍ദേശം ആനുമതി തേടിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഇടപാടിന്റെ മൂല്യം ഏകദേശം 22- 25 ബില്യണ്‍ യുഎസ് ഡോളര്‍ വരും. അതായത് 19,42,29,20,00,000 മുതല്‍ 22,07,17,50,00,000 രൂപ. ഫ്രാന്‍സുമായി 114 റാഫേല്‍ ജെറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. പ്രസ്തുത ഡീല്‍ പാകിസ്താന്റെ കിളി പറത്തുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.


ഇന്ത്യയുടേത് തന്ത്രപ്രധാന നീക്കം

വിദഗ്ധരുടെ അഭിപ്രായത്തില്‍ 114 റാഫേല്‍ ജെറ്റുകള്‍ സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യയുടെ പ്രതിരോധ സംഭരണ നയത്തിലെ തന്ത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ആഗോളതലത്തില്‍ മികച്ച ശക്തിയാകാനുള്ള ഇന്ത്യയുടെ അഭിലാഷം കൂടിയാണ് ഇതു കാണിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വിപുലീകരണം ഇന്ത്യയ്ക്ക് ശത്രു രാജ്യങ്ങള്‍ക്കു മേല്‍ മികച്ച നേട്ടം നല്‍കും. ചൈനയും, പാകിസ്താനും വന്‍തോതില്‍ ഉപയോഗിക്കുന്ന ജെഫ് 17 യുദ്ധവിമാനങ്ങള്‍ക്കുള്ള ചുട്ട മറുപടിയാകും ഇന്ത്യയുടെ റാഫേല്‍ ജെറ്റുകള്‍.


സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

വമ്പന്‍ നിക്ഷേപം

പുതിയ ജെറ്റുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ മാത്രമല്ല ഇന്ത്യ നിക്ഷേപം നടത്തുന്നത്. വാങ്ങുന്ന ജെറ്റുകള്‍ ഇന്ത്യയ്ക്ക് അനുസൃതമായി നവീകരിക്കുന്നതിനും, പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുമായി നിക്ഷേപം നീളുന്നു. ഇന്ത്യയുടെ സ്‌ക്വാഡ്രണ്‍ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗം ഫ്‌ലീറ്റ് വികസിപ്പിക്കലായിരിക്കുമെന്ന നിലപാടും വിദഗ്ധര്‍ക്കുണ്ട്. ഇന്ത്യന്‍ വ്യോമസേന പരമ്പരാഗത സംഭരണ പ്രക്രിയയില്‍ നിന്ന് മാറി ആധുനികമായി ഹൈ- ലോ മിക്‌സ് മോഡലിലേക്ക് മാറുന്നുവെന്നും വിദഗ്ധര്‍കൂട്ടിച്ചേര്‍ത്തു.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form