സ്വർണ കുതിപ്പിൽ കൂടെ ചേരാം!
.jpg)
ഫെസ്റ്റിവ് സീസണിൽ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ ആഗ്രഹിക്കുന്നത് സ്വർണമാണ്. പ്രത്യേകിച്ച് ദീപാവലിക്ക് സ്വർണം വാങ്ങുന്നത് നല്ലതാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഇന്ന് സ്വർണം വാങ്ങുന്നത് സാധാരണക്കാർക്ക് ഒരിക്കലും നടക്കാത്ത കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥ പോലെ സ്വർണ വിലയും പ്രവചനങ്ങളെ തെറ്റിച്ചു കൊണ്ടാണ് കുതിക്കുന്നത്. ഓരോ ദിവസവും സ്വന്തം റെക്കോർഡ് മത്സരിച്ചു തോല്പിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഈ വർഷം ആരംഭിച്ചതിനു ശേഷം 51 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരിയിൽ കണ്ടത്. ഇത് ഒരേ സമയം ആശങ്ക ഉണർത്തുന്നതും മറു വശത്ത് സന്തോഷം ഉണ്ടാക്കുന്നതുമായ കാര്യമാണ്. വിപണിയിലെ നിക്ഷേപകർക്ക് ഇത് ഒരു അവസരമാക്കി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ സ്വർണ വില ഏറ്റവും ഉയർന്ന വിലയിൽ തുടരുന്ന സാഹചര്യത്തിൽ നേരിട്ട് സ്വർണം വാങ്ങുന്നത് അത്ര തന്നെ ബുദ്ധിയല്ല.
ഈ വർഷത്തെ സ്വർണത്തിന്റെ പ്രകടനത്തെ സ്വാധിനിച്ചത് ആഗോള സംഭവ വികാസങ്ങളാണ്. ഡോളർ കൂടുതൽ ദുർബലമായതും, ഗോളബൽ ടെൻഷനുമൊക്കെ സ്വർണ വിലയ്ക്ക് കരുത്തു പകർന്നു.ഈ അവസരത്തിൽ ചിലവ് ചരുക്കി കൊണ്ട് എങ്ങനെ സ്വർണത്തെ കൈപ്പടയിൽ ഒതുക്കാം എന്ന് നമുക്ക് നോക്കാം.
ഗോൾഡ് ഇ ടി എഫ്
ഗോൾഡ് എക്സ്ചേയ്ഞ്ച് ട്രെയ്‌ഡഡ് ഫണ്ട് കൂടുതൽ ലിക്വിഡിറ്റി ഉറപ്പു വരുത്തുന്നു. മാത്രമല്ല ഓഹരികൾ പോലെ തന്നെ ട്രേഡ് ചെയ്യുന്നതിനും സാധിക്കും. ട്രാൻസ്പരൻസിയാണ് മറ്റൊരു സവിശേഷത.
ഡിജിറ്റൽ ഗോൾഡ്
ഏറ്റവും ചെറിയ തുക സ്വർണത്തിൽ നിക്ഷേപിക്കാൻ താല്പര്യമുള്ള നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഡിജിറ്റൽ ഗോൾഡ്. ഒരു ഗ്രാമിന്റെ ചെറിയൊരു അംശം പോലും വാങ്ങുന്നതിന് ഡിജിറ്റൽ ഗോൾഡ് അവസരമൊരുക്കുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 24 കാരറ്റ് സ്വർണത്തിൽ തന്നെ നിക്ഷേപം നടത്തം എന്നുള്ളതാണ്. എസ് ഐ പി പോലെ ഒകെ സ്ഥിരമായി നിക്ഷേപം നടത്തി കൊണ്ട് ഇത് ഉയർത്തി കൊണ്ടുവരാവുന്നതാണ്.
ഗോൾഡ് മ്യൂച്ചൽ ഫണ്ട്
ഗോൾഡ് അസറ്റുകളിൽ നിക്ഷേപം നടത്തുന്ന മ്യൂച്ചൽ ഫണ്ടുകളാണ് അടുത്ത മികച്ച ഓപ്ഷൻ. പ്രൊഫഷണൽ ഫണ്ട് മാനേജ്‌മെന്റിന്റെ കീഴിൽ നിക്ഷേപം നടത്താൻ താല്പര്യം ഉള്ള ആളുകൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ ഗോൾഡ് മ്യൂച്ചൽ ഫണ്ടുകളാണ്.
ഫിസിക്കൽ ഗോൾഡ് കോയിനുകൾ
സ്വർണാഭരണങ്ങളോ , സ്വർണം കൊണ്ടുണ്ടാക്കിയ മറ്റു വസ്തുക്കളോ അല്ലാതെ സ്വർണ നാണയങ്ങൾ വാങ്ങുന്നത് ഇത്തരം ആഘോഷ വേളകളിൽ അനുയോജ്യമാണ്. സ്വർണ നാണയത്തെ ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്നവരുണ്ട്. ഇന്ന് ഓൺലൈൻ ആയും നാണയങ്ങൾ സ്വന്തമാക്കാം.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form