അറ്റാദായത്തിൽ നേട്ടം
.jpg)
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 1.4% ഉയർന്നു. തൊട്ടു മുമ്പത്തെ വർഷം സമാന പാദത്തിൽ 11,909 കോടി രൂപയായിരുന്ന അറ്റാദായം 12,075 കോടി രൂപയിലേക്കാണ് ഉയർന്നത്. സമാന കാലയളവിൽ പ്രവർത്തന വരുമാനം 64,259 കോടി രൂപയിൽ നിന്ന് 2.4% ഉയർന്ന് 65,799 കോടി രൂപയിലെത്തി.
ഓഹരിയൊന്നിന് 11 രൂപ അധിക ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് തിയ്യതി 2025 ഒക്ടോബർ 15 ആണ്. 2025 നവംബർ 04 മുതൽ ലാഭവിഹിതം വിതരണം ചെയ്യും. നിലവിൽ എൻ.എസ്.ഇയിലെ ഓഹരി വില 3,060.20 രൂപയാണ്
ബിസിനസ് പ്രകനം ഇങ്ങനെ...
2025 ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ സെയിൽസ് വരുമാനം സെപ്റ്റംബർ പാദത്തിൽ 3.7% ഉയർന്ന് 63,437 കോടി രൂപയിലെത്തി.
\'Constant currency\' അടിസ്ഥാനത്തിൽ കമ്പനിയുടെ ഇന്റർനാഷണൽ വരുമാനം ഇക്കാലയളവിൽ 0.6% ഉയർച്ച നേടി. വിവിധ സെക്ടറുകളിൽ സമഗ്രമായ വളർച്ചയാണ് നേടിയിരിക്കുന്നത്. സമാന കാലയളവിൽ ഓപ്പറേറ്റിങ് മാർജിൻ 25.2% വർധിച്ച് 70 ബേസിസ് പോയിന്റുകളിലെത്തി.
കമ്പനിയുടെ അറ്റ വരുമാനം YoY അടിസ്ഥാനത്തിൽ 8.4% ഉയർന്നപ്പോൾ നെറ്റ് മാർജിൻ 19.6% എന്ന തോതിലേക്ക് വർധിച്ചു. ഓപ്പറേഷണൽ ക്യാഷ് ഫ്ലോ, അറ്റവരുമാനത്തിന്റെ 110.1% എന്ന നിലയിലാണ്. സെപ്റ്റംബർ പാദത്തിൽ ടി.സി.എസിന്റെ ആകെ കോൺട്രാക്ട് വാല്യു 10 ബില്യൺ യു.എസ് ഡോളറുകളാണ്.
സെംഗ്മെെന്റ് അടിസ്ഥാനത്തിൽ കമ്പനിയുടെ കോർ ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് & ഇൻഷുറൻസ് (BFSI) വരുമാനം QoQ അടിസ്ഥാനത്തിൽ 4% വർധന നേടി 25,717 കോടി രൂപയിലെത്തി.
മാനുഫാക്ചറിങ് സെഗ്മെന്റിലെ വരുമാനം സമാന കാലയളവിൽ 3.6% ഉയർന്ന് 6,631 കോടിയായി മാറി
കൺസ്യൂമർ ബിസിനസ് സെഗ്മെന്റ് 2% ഉയർച്ചയോടെ 10,351 കോടി രൂപയായി
കമ്മ്യൂണിക്കേഷൻ, മീഡിയ & ടെക്നോളജി സെഗ്മെന്റിലെ വരുമാനം 3.8% ഉയർന്ന് 9,802 കോടി രൂപയിലെത്തി
ലൈഫ് സയൻസസ് & ഹെൽത്ത് കെയർ സെഗ്മെന്റിലെ വരുമാനം ഇക്കാലയളവിൽ 7.2% ഉയർന്ന് 6,884 കോടി രൂപയിലുമെത്തി
സെപ്റ്റംബർ പാദത്തിൽ എ.ഐ അധിഷ്ഠിത മേഖലകളിൽ കമ്പനി വലിയ തോതിൽ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള എ.ഐ ഇൻഫ്രാസ്ട്രക്ചർ ബിസിനസ് പ്ലാനുകളും പ്രഖ്യാപിച്ചു. 1GW ശേഷിയുള്ള ഇന്ത്യയിൽ നിർമിക്കാനുദ്ദേശിക്കുന്ന ഡാറ്റ സെന്ററും ഇതിൽ ഉൾപ്പെടും.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form