വിപണിയിലുള്ളത് ഒരൊറ്റ എതിരാളി: എന്നിട്ടും ആധിപത്യം ഇടിയുന്നു?
ഡെപ്പോസിറ്ററി മേഖലയിൽ \'ഡുവോപോളി\' നില നിൽക്കുമ്പോൾ സിഡിഎസ്എല്ലിന്റെ ആധിപത്യം കുറയുന്ന സാഹചര്യമാണ് ഇന്നുള്ളത്. എൻ എസ് ഡി എൽ വിപണി വിഹിതം കൂടുതൽ കൈവരിച്ചിരിക്കുന്നു. സിഡിഎസ്എല്ലിന്റെ വാർഷികാടിസ്ഥാനത്തിലുള്ള ബിസിനസ് കുറയുന്ന സാഹചര്യത്തിലേക്കും മാറിയിട്ടുണ്ട്. ഇതോടെ അനലിസ്റ്റുകളും ഓഹരിയിൽ സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. പല പ്രമുഖ അനലിസ്റ്റുകളും ഓഹരിയിലുള്ള ടാർഗറ്റ് വില കുറച്ചിരുന്നു.
ഇന്ന് വിപണിയിൽ സി ഡി എസ് എൽ ഓഹരികൾ കനത്ത ഇടിവിലാണ് വ്യാപാരം ചെയ്യുന്നത്. ഓഹരി ക്ക് ബ്രോക്കറേജുകൾ ടാർഗറ്റ് വില കുറച്ചതിനു പിന്നാലെയാണ് വില്പന സമ്മർദ്ദം ഉയർന്നത്. കഴിഞ്ഞ 6 സെഷനുകളിൽ 5 സെഷനിലും ഓഹരി ഇടിവിലാണ് തുടർന്നത്. സെപ്റ്റംബർ പാദ ഫലം പ്രഖ്യാപിച്ചതാണ് അനലിസ്റ്റുകൾ ടാർഗറ്റ് വില കുറക്കുന്നതിലേക്ക് നയിച്ചത്. പ്രമുഖ ആഗോള ബ്രോക്കറേജായ ജെ എം ഫിനാൻഷ്യൽ ഓഹരിയുടെ സ്റ്റാൻസ് \'റെഡ്യൂസ്\' എന്നാണ് നൽകിയിട്ടുള്ളത്. ഇതിനു മുൻപ് ഹോൾഡ് എന്ന റേറ്റിംഗാണ് നൽകിയിരുന്നത്. എന്നാൽ ഓഹരിയുടെ ടാർഗറ്റ് വില 1500 രൂപയായി നൽകിയിട്ടുണ്ട്. എങ്കിലും നിലവിലെ വിലയിൽ നിന്നും ഏകദേശം 6 ശതമാനത്തിന്റെ ഇടിവാണ് ഓഹരിയിൽ ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
ഡെപ്പോസിറ്ററി മേഖലയിൽ രണ്ട് കമ്പനികളാണ് ഇന്ത്യയിൽ പ്രധാനമായും ഉള്ളത്. സി ഡി എസ് എല്ലും, എൻ എസ് ഡി എല്ലുമാണത്. എന്നാൽ സി ഡി എസ് എല്ലിന്റെ ബിസിനസ് വോളിയത്തിൽ കുറവാണ് സംഭവിക്കുന്നത്. കമ്പനിയുടെ പ്രതിദിന വിറ്റു വരവിലും വാർഷികാടിസ്ഥാനത്തിൽ 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ മാനേജ്‌മെന്റ് എൽ ഐ സിയുമായുള്ള പങ്കാളിത്തം ഈ മാസം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കമ്പനിക്ക് അവരുടെ വിപണി വിഹിതം ഉയർത്തി കൊണ്ട് വരുന്നതിനുള്ള അവസരമാണ്. നിലവിൽ ഓഹരിയുടെ വാല്യൂവേഷൻ ഉയർന്നു തുടരുന്നു എന്നും ബ്രോക്കറേജ് വ്യക്തമാക്കുന്നു.
മോത്തിലാൽ ഒസ്വാൾ ഓഹരിക്ക് ന്യൂട്രൽ എന്ന സ്റ്റാൻസ് നൽകുമ്പോൾ 5 ശതമാനത്തിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഓഹരിക്ക് 1520 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്. അതെ സമയം നുവാമ ഓഹരിക്ക് ബൈ എന്ന ശുപാർശ തന്നെയാണ് നൽകുന്നത്. ടാർഗറ്റ് വില 1840 രൂപയിലേക്ക് ഉയർത്തുകയും ചെയ്തു.
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 23 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വരുമാനം 319 കോടി രൂപയായി. ലാഭം പാദടിസ്ഥാനത്തിൽ 36.7 ശതമാനത്തിന്റെ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്തത്. ലാഭം 139 കോടി രൂപയായി. എന്നാൽ കഴിഞ്ഞ വർഷം വച്ച് നോക്കുമ്പോൾ ലാഭത്തിൽ 14 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സി ഡി എസ് എൽ 162 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കമ്പനിയുടെ ചിലവ് 134 കോടി രൂപയിൽ നിന്നും 157 കോടി രൂപയായി വർധിച്ചു.ഡാറ്റ എൻട്രി ബിസിനസിൽ നിന്നും 20 ശതമാനത്തിന്റെ വർധനവും കമ്പനി റിപ്പോർട്ട് ചെയ്തു. മാർജിൻ 500 ബേസിസ് പോയിന്റ് വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് വിപണിയിൽ ഓഹരി 1550 രൂപ നിരക്കിലാണ് വ്യാപാരം ചെയ്യുന്നത്. ഈ വർഷം ഇതോടെ ഓഹരി 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form