മ്യൂച്ചൽ ഫണ്ട് പോർട്ട്ഫോളിയോ സ്മാർട്ട് ആക്കാം ഇക്കാര്യങ്ങൾ അവഗണിക്കരുത്
റിസ്ക്ക് കുറഞ്ഞ നിക്ഷേപം നോക്കുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ മാർഗം മ്യൂച്ചൽ ഫണ്ടുകളാണ്. എന്നാൽ പലപ്പോഴും എങ്ങനെയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറച്ച് ധാരണയില്ല. ഓരോ വ്യക്തിക്കും ലക്ഷ്യങ്ങളും, റിസ്ക് എടുക്കുന്നതിനുള്ള ശേഷിയും വ്യത്യാസമാണ്. അതിനാൽ തന്നെ മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
പോയ വർഷം മാത്രം 69 ലക്ഷത്തോളം നിക്ഷേപകരാണ് മ്യൂച്ചൽ ഫണ്ട് ആരംഭിച്ചത്. മ്യൂച്ചൽ ഫണ്ട് ആരംഭിച്ച പല നിക്ഷേപകരും ഫണ്ടുകൾ കുറിച്ച വലിയ ധാരണയില്ലാതെയാണ് നിക്ഷേപം നടത്തിയിട്ടുണ്ടാവുക. പലപ്പോഴും സുഹൃത്തുക്കൾ നിർദേശിച്ചത് മൂലമോ, അല്ലെങ്കിൽ ഏറ്റവും കൂടുതൽ റിട്ടേൺ നൽകിയ ഫണ്ടുകൾ തിരഞ്ഞെടുത്തോ ഒക്കെയാണ് നിക്ഷേപം നടത്തുക. എന്നാൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.മ്യൂച്ചൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നിക്ഷേപിക്കുന്നതിന് പിന്നിലെ ലക്ഷ്യവും കാലാവധിയുമാണ്. ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനാവശ്യമായ ഫണ്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു വീട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കാം. സാമ്പത്തികമായി നേരിടേണ്ട ആവശ്യങ്ങൾക്ക് കാലാവധി നിശ്ചയിച്ചുകൊണ്ട് തുക നിക്ഷേപിക്കാൻ സാധിക്കും. യാത്രയ്ക്ക് ആവശ്യമായ തുക സ്വരുക്കൂട്ടുന്നതിനുള്ള തുകയാണ് നിങ്ങൾ സമാഹരിക്കുന്നതെന്ന് കരുതുക. യാത്ര എന്നാണ് പോകുന്നത് എന്നതിനെ കുറിച്ച് നമുക്ക് ഒരു ധാരണയുണ്ടാകുമല്ലോ. 6 മാസത്തിനു ശേഷമാണ് പോകേണ്ടതെങ്കിൽ 6 മാസ കാലാവധിയിലേക്കായി ഫണ്ട് നിക്ഷേപിക്കാം. അതല്ല ഉടൻ തന്നെ ആവശ്യമില്ലാത്ത ഫണ്ടുകളാണ് എങ്കിൽ 3 വർഷത്തിന് മുകളിലേക്കായി നിക്ഷേപിക്കാവുന്നതാണ്.
റിസ്ക് എടുക്കാനുള്ള ശേഷി
ഉയർന്ന റിട്ടേൺ ഇപ്പോഴും ഉയർന്ന റിസ്കുള്ള ഫണ്ടുകളിൽ നിന്നുമാണ് ലഭിക്കാറുള്ളത്. വിപണിയുടെ ചാഞ്ചാട്ടത്തെകുറിച്ച് ആശങ്കയുള്ള ഒരു നിക്ഷേപകന് ഉയർന്ന റിസ്കുള്ള ഫണ്ടുകളിൽ 10-20% നിക്ഷേപം നടത്തിയാൽ മതിയാകും. അല്ലാത്ത പക്ഷം ഇത് 20-30 ശതമാനം വരെ ഉയർത്തുന്നതിൽ തെറ്റില്ല. കൂടുതൽ ഇക്വിറ്റി ഫണ്ടുകൾ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
ഫണ്ടുകൾ എങ്ങനെ തിരഞ്ഞെടുക്കാം?
മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപമാണ് നോക്കുന്നതെങ്കിൽ ഉയർന്ന ലിക്വിഡിറ്റിയുള്ള എന്നാൽ കുറഞ്ഞ റിസ്കുള്ള ഫണ്ടുകൾ ആവശ്യമായി വരും. ഇത്തരം സാഹചര്യത്തിൽ ലിക്വിഡ് ഫണ്ടുകൾ, ഷോർട് ടെം ഡെബ്റ്റ് ഫണ്ടുകൾ, ആർബിട്രേജ് ഫണ്ടുകൾ, ഇക്വിറ്റി സേവിങ്സ് ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം.
മൂന്ന് മുതൽ ഏഴു വർഷം വരെയുള്ള കാലയളവിലേക്ക് ഹൈബ്രിഡ് ഫണ്ടുകൾ , പാസ്സീവ് ലാർജ് ക്യാപ് ഫണ്ടുകൾ, അസെറ്റ് അലോക്കേഷൻ ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കാം.
ഏഴു വർഷത്തിനും മുകളിലേക്കുള്ള നിക്ഷേപമാണ് നടത്തുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ്ണ് കൂടുതൽ അഭികാമ്യം. മിഡ്ക്യാപ്, സ്മാൾ ക്യാപ്, തിമാറ്റിക് ഫണ്ടുകൾ ഉൾപ്പെടുത്താവുന്നതാണ്. മിഡ്ക്യാപ്, സ്മാൾ ക്യാപ് ഫണ്ടുകളും റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് പരിഗണിക്കാം.
എങ്ങനെ പോർട്ടഫോളിയോ കൈകാര്യം ചെയ്യാം?
നമ്മുടെ ലക്ഷ്യത്തെ കുറിച്ചും, കാലാവധിയെ കുറിച്ചും മനസ്സിലായാൽ കൈവശമുള്ള ഫണ്ട് എങ്ങനെ വിവിധ തരാം ഫണ്ടുകളിൽ നിക്ഷേപിക്കണം എന്ന് മനസിലാക്കണം. ഇക്വിറ്റി, ഡെബ്റ്റ്, ഗോൾഡ് എന്നിങ്ങനെ എല്ലാവിധ നിക്ഷേപ രീതികളെയും പ്രയോജനപ്പെടുത്താവുന്നതാണ്. ഇക്വിറ്റിയിൽ തന്നെ തീമാറ്റിക്, ഗ്രോത്ത്, സ്മാൾ ക്യാപ് ഫണ്ടുകൾ എന്നിങ്ങനെയുള്ള മാർഗങ്ങളിൽ റിസ്ക്ക് അനുസരിച്ച് ഫണ്ട് തിരിക്കാവുന്നതാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form