നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി
ആർ ബി ഐ തീരുമാനം വന്നതിനു പിന്നാലെ നേട്ടത്തിലേക്ക് ഉയർന്ന് ആഭ്യന്തര വിപണി. നാലാം തവണയാണ് ആർ ബി ഐ പലിശ നിരക്ക് കുറക്കുന്നത്. ഇതിനു മുൻപ് 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമാക്കി. ന്യൂട്രൽ എന്ന സ്റ്റാൻസ് ആണ് സ്വീകരിച്ചത്. ലിക്വിഡിറ്റി ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പണപ്പെരുപ്പ, ജി ഡി പി അനുമാനങ്ങളും കുറച്ചു.
ആർ ബി ഐയുടെ ധന നയയോഗ തീരുമാനം വന്നതിനു പിന്നാലെ നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി . ആർബിഐ റിപ്പോനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. സ്റ്റാൻസ് ന്യൂട്രൽ ആക്കി നിലനിർത്തി. അനലിസ്റ്റുകളുടെ പ്രതീക്ഷക്കൊത്തുള്ള നടപടി തന്നെയാണ് ഗവർണർ സഞ്ജയ് മൽഹോത്ര സ്വീകരിച്ചത്. നടപ്പു സാമ്പത്തിക വർഷം കറന്റ് അക്കൗണ്ട് കമ്മി കുറവായി തുടരുമെന്നാണ് വ്യക്തമാക്കിയത്. പണപ്പെരുപ്പ അനുമാനങ്ങൾ ഇപ്പോൾ കുറച്ചിട്ടുണ്ട്. കൂടാതെ ജി ഡി പി അനുമാനങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ജി എസ് ടി ആനുകൂല്യങ്ങളും, ഫെസ്റ്റിവ് സീസണും ഒകെ സമ്പദ് വ്യവസ്ഥ കൂടുതൽ മികച്ച രീതിയിലേക്ക് എത്തുന്നതിനു കാരണമായി എന്ന് ഗവർണർ വ്യക്തമാക്കി. മാത്രമല്ല വ്യാപാര ചർച്ചകൾ ഉൾപ്പെടെയുള്ള അനിശ്ചിതാവസ്ഥക്കിടയിലും സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിയാർജ്ജിച്ചു എന്നും ഗവർണർ അഭിപ്രായപ്പെട്ടു. ലിക്വിഡിറ്റി ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ ഗവൺമെൻറ് സെക്യുരിറ്റീസ് ഓപ്പൺ മാർകെറ്റിലുടെ വ്യാപാരം ചെയപെടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിപണി ഇന്ന് 26004 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചിരുന്നത്. ആർ ബി ഐ പ്രഖ്യാപനത്തിനു ശേഷം സെൻസെക്സ് 200 പോയിന്റ് ഉയർന്നു. നിഫ്റ്റി നേട്ടത്തിലേക്ക് ഉയർന്നിട്ടുണ്ട്.യോഗത്തിനു ശേഷം 100 പോയിന്റോളം നേട്ടം പ്രകടമാകുന്നുണ്ട്. 26100 എന്ന നിലവാരം മറികടക്കാൻ സൂചികയ്ക്ക് സാധിച്ചു. ബാങ്കിങ് സൂചികകളിൽ സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. പി എസ് യു സൂചിക നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ പ്രൈവറ്റ് ബാങ്ക് സൂചിക നഷ്ടത്തിലാണ് തുടരുന്നത്. റിയൽറ്റി , ഓട്ടോ സൂചികയും നേട്ടത്തിലേക്ക് മാറിയിട്ടുണ്ട്. വിപണിയിൽ സമ്മിശ്രമായാണ് തീരുമാനത്തോട് സൂചികകൾ പ്രതികരിക്കുന്നത്. നിഫ്റ്റി 50 സൂചികയിൽ ഓട്ടോ ഓഹരികളാണ് മുൻപന്തിയിൽ നിൽക്കുന്നത്.
നിഫ്റ്റി ഔട്ട് ലുക്ക്
എൻറിച്ച് മണിയുടെ സി ഇ ഒ പൊന്മുടി ആർ പറയുന്നത് നിഫ്റ്റി 25900 -26100 എന്ന നിലവാരത്തിനുള്ളിൽ റേഞ്ച് ബൗണ്ട് ആയാണ് വ്യാപാരം ചെയ്യുന്നത് എന്നാണ്. സൂചികയ്ക്ക് 26250 എന്ന നിലവാരത്തിന് മുകളിലേക്ക് എത്താൻ സാധിച്ചാൽ മാത്രമേ കൂടുതൽ മുന്നേറ്റം സൂചികയിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ. അങ്ങിനെയെങ്കിൽ 26350 -26500 എന്ന നിലവാരത്തിലേക്ക് സൂചിക എത്താനുള്ള സാധ്യതയുണ്ട്. ബ്രേക്ക് ഔട്ട് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ സൂചിക സൈഡ് വെയ്‌സിൽ തന്നെ തുടരും എന്നാണ് അദ്ദേഹം അനുമാനിക്കുന്നത്.
ബാങ്ക് നിഫ്റ്റി അരശതമാനത്തോളം നേട്ടത്തിലാണ് തുടരുന്നത്. 59000 -58900 എന്ന നിലവാരത്തിലാണ് പിന്തുണ പ്രതീക്ഷിക്കുന്നത്. സൂചിക ഫ്ലാറ്റ് ടു പോസിറ്റീവ് ആയി വ്യാപാരം ചെയ്യപ്പെട്ടേക്കാം എന്നാണ് അനുമാനിക്കുന്നത്. മുകളിൽ 59350 എന്ന റെസിസ്റ്റൻസ് മറികടക്കാനായാൽ 59500 -59650 എന്ന നിലവാരത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട് എന്നും പൊന്മുടി ആർ വ്യക്തമാക്കി.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form