Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

ശ്രദ്ധ നേടി കൊച്ചിൻ ഷിപ് യാർഡ്

ശ്രദ്ധ നേടി കൊച്ചിൻ ഷിപ് യാർഡ്

യൂറോപ്യൻ കമ്പനിയുമായി പുതിയ കരാർ നേടിയതിനെ തുടർന്ന് ശ്രദ്ധ നേടിയ ഒരു ഓഹരിയാണ് കൊച്ചിൻ ഷിപ് യാർഡ്. ഈ ഓഹരിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെ, നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡെന്മാർക്ക് കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടതിനെ തുടർന്ന് പൊതുമേഖലാ കമ്പനിയായ കൊച്ചിൻ ഷിപ് യാർഡ് (Cochin Shipyard) ഓഹരികളിൽ കുതിപ്പ്. തിങ്കളാഴ്ച്ച രാവിലത്തെ വ്യാപാര സെഷനിൽ, ഇൻട്രാഡേ അടിസ്ഥാനത്തിൽ 2% വരെയാണ് ഓഹരി വില ഉയർന്നത്. ഡെന്മാർക്ക് കമ്പനിയായ സ്വിറ്റ്സെർ, നാല് അത്യാധുനിക ഇലക്ട്രിക് ട്രാൻസ്വേഴ്സ് ടഗ്ഗുകൾ നിർമിക്കുന്നതിനുള്ള ഓർഡറുകളാണ് കൊച്ചിൻ ഷിപ് യാർഡിന് നൽകിയത്. 250-500 കോടി രൂപയുടെ കരാറാണിത്.


കൊച്ചിൻ ഷിപ് യാർഡ്
കപ്പലുകളുടെ നിർമാണം, റിപ്പയർ, മെയിന്റനൻസ് എന്നിവ ചെയ്യുന്ന പൊതുമേഖലാ കമ്പനിയാണിത്. ഇന്ത്യയിലെ തന്നെ മുൻനിര ഷിപ് ബിൽഡിങ് & ഷിപ് റിക്കവറി കമ്പനി കൂടിയാണിത്. കരുത്തുറ്റ എൻജിനീയറിങ് ശേഷിയും, വലിയ ഓർഡർ ബുക്കും കമ്പനിക്കുണ്ട്.

പുതിയ കരാർ
26 മീറ്റർ വീതം നീളമുള്ള ടഗ്ഗുകളാണ് പുതിയ കരാർ പ്രകാരം നിർമിച്ചു നൽകുക. കൊച്ചിൻ കപ്പൽശാലയുടെ ‘Significant\' ഓർഡർ വിഭാഗത്തിലാണ് പുതിയ കരാർ ഉൾപ്പെട്ടിരിക്കുന്നത്. 2027 വർഷം അവസാനത്തോടെ കരാർ പ്രകാരം, നാല് ടഗ്ഗുകളും കൈമാറും.


ഓർഡർ ബുക്ക്
അടുത്തിടെ നടന്ന ഇൻവെസ്റ്റർ പ്രസന്റേഷനിൽ കമ്പനി, 21,100 കോടി രൂപയുടെ ഓർഡർ ബുക്കാണ് കൈവശമുള്ളതെന്ന് അറിയിച്ചിരുന്നു. ഇതിൽത്തന്നെ ഡിഫൻസ് പ്രൊജക്ടുകളാണ് കൂടുതലായിട്ടുള്ളത്. കൊമേഷ്യൽ എക്സ്പോർട്,ആഭ്യന്തര ഓർഡറുകൾ എന്നിവയുമുണ്ട്. 1,500 കോടി രൂപയുടെ ഷിപ് റിപ്പയറിങ് വർക്കുകളും ഓർഡർ ബുക്കിന്റെ ഭാഗമാണ്. 75 കപ്പലുകളാണ് നിലവിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്.


സെപ്റ്റംബർ പാദഫലങ്ങൾ
2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 951 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 1,097 കോടി രൂപയിൽ നിന്ന് 13% താഴ്ച്ചയാണിത്. സമാന കാലയളവിൽ അറ്റാദായം 48% കുറഞ്ഞ് 101 കോടി രൂപയിലുമെത്തിയിട്ടുണ്ട്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form