Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

വെള്ളിയുടെ കുതിപ്പ് : വെറും ആരംഭം മാത്രം. കൂടുതൽ മുന്നേറ്റം പ്രവചിച്ച് പ്രമുഖർ

വെള്ളിയുടെ കുതിപ്പ് : വെറും ആരംഭം മാത്രം. കൂടുതൽ മുന്നേറ്റം പ്രവചിച്ച് പ്രമുഖർ

സ്വർണവും വെള്ളിയും പിടി തരാതെ കുതിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇന്ന് എം സി എക്‌സിൽ സിൽവർ ഫ്യൂച്ചർ വീണ്ടുമൊരു സർവ കാല ഉയരം തൊട്ടു. വെള്ളി വില കിലോഗ്രാമിന് 223359 എന്ന നിലയിലേക്കാണ് ഉയർന്നത്. ഗോൾഡ് ഫ്യൂച്ചറും 10 ഗ്രാമിന് 138247 എന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ആഗോള സംഭവ വികാസങ്ങളാണ് സ്വർണം വെള്ളി വിലകളെ സ്വാധിനിക്കുന്നത്. എം സി എക്‌സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് കോണ്ട്രാക്റ്റ് 0.83 ശതമാനത്തിന്റെ നേട്ടത്തിൽ 137885 എന്ന നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചിലെ സിൽവർ ഫ്യുച്ചർ കോണ്ട്രാറ്റ് 3.19 ശതമാനം കുതിച്ചു.
റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് റോബർട്ട് കിയോസ്കി കുതിപ്പിന് പിന്നാലെ വീണ്ടും പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നു. 70 ഡോളർ എന്ന നിലവാരം മറികടന്നതിനു പിന്നാലെയാണ് എക്‌സിൽ അഭിപ്രായം വ്യക്തമാക്കിയത്. പോസ്റ്റിൽ വരും വർഷം ഉയർന്ന പണപ്പെരുപ്പ ആശങ്കകൾ ഉണ്ടാകുമെന്ന് കിയോസ്കി പങ്കു വച്ചു. ഡോളറിന്റെ മൂല്യം ഇടിയുന്നത് തുടരുമെന്നും വെള്ളി വില ഔൺസിന് 200 ഡോളർ മറികടക്കും എന്നുമാണ് ഏറ്റവും പുതിയ പ്രവചനം. 2023 ൽ അദ്ദേഹം വെള്ളി വില 68 ഡോളർ മറികടക്കുമെന്ന് പ്രവചിച്ചിരുന്നു.


വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളും സിൽവർ റാലിയിൽ കൂടുതൽ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2025 ൽ മെറ്റലുകൾ ശക്തമായ പ്രകടനമാണ് കാഴ്ച വച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണം 63 ശതമാനം കുതിച്ചപ്പോൾ വെള്ളി 125 ശതമാനത്തിന്റെ നേട്ടമാണ് നൽകിയത്. വെള്ളി വിലയുടെ ഈ വർഷത്തെ കുതിപ്പ് ആരംഭമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ദിവസം വെള്ളി ആദ്യമായി ഔൺസിന് 70 ഡോളർ മറികടന്നു.തുടർന്ന് 72 ഡോളർ വരെ എത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 35 ശതമാനത്തിന്റെയും, വർഷത്തിനിടയിൽ 139 ശതമാനത്തിന്റെയും നേട്ടം റിപ്പോർട്ട് ചെയ്തു. ഈ വർഷം തുടക്കം തൊട്ട് 144 ശതമാനത്തിന്റെ നേട്ടവും നൽകിയിട്ടുണ്ട്. 1979 നു സെഷൻ വെള്ളി വിലയിൽ ഉണ്ടാകുന്ന ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം ഉണ്ടായത്.


പ്രിത്വി ഫിൻമാർട്ട് കമ്മോഡിറ്റി റിസേർച്ചിലെ മനോജ് കുമാർ ജെയിൻ പറയുന്നത് വരുന്ന സെഷനുകളിൽ വെള്ളി വിലയിൽ 217700 -216000 എന്നി നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കണം എന്നാണ്. മുകളിൽ 222000 -225000 എന്ന നിലവാരത്തിലാണ് റെസിസ്റ്റൻസ് പ്രതീക്ഷിക്കേണ്ടത്.
സ്വർണ വിലയിൽ 136660 -135800 എന്ന നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്. പ്രതിരോധം 138850 -140000 എന്ന നിലവാരത്തിലും പ്രതീക്ഷിക്കാം.

വെൽത്ത് ഗ്ലോബൽ റിസേർച്ചിലെ അനുജ് ഗുപ്ത പറയുന്നത് സ്വർണം വെള്ളി വിലയുടെ ബുള്ളിഷ് മൊമെന്റം തുടരും എന്നാണ് തന്നെയാണ്. റെയർ മെറ്റൽ കാറ്റഗറിയിൽ വെള്ളിയെ ഉൾപ്പെടുത്തിയത് മൂലം കൂടുതൽ മുന്നേറ്റം വെള്ളി വിലയിൽ ഉണ്ടാകുമെന്നും എന്ന് അനുജ് ഗുപ്തയും വ്യക്തമാക്കി. 2026 ൽ വെള്ളി വില 80 ഡോളർ, 100 ഡോളർ എന്ന നിലവാരത്തിൽ ടെസ്റ്റ് ചെയപെടുമെന്നും തുടർന്ന് മൊമെന്റം നില നിർത്തുമെന്നും അദ്ദേഹം അഭിപായപ്പെടുന്നു.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form