വൊഡാഫോൺ ഐഡിയ ഓഹരിയുടെ മുന്നേറ്റം കണ്ട് എടുത്തു ചാടാൻ വരട്ടെ!
വൊഡാഫോൺ ഐഡിയയുടെ എജിആർ കുടിശികയിൽ ഇളവ് നൽകിയത് കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി മുന്നേറുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ ഈ കുതിപ്പ് തുടരുന്ന സാധ്യത കുറവാണ് എന്നാണ് പ്രമുഖ ബ്രോക്കറേജായ എംകെ ഗ്ലോബൽ വിലയിരുത്തുന്നത്.
ഇന്നും വിപണയിൽ വൊഡാഫോൺ ഐഡിയയുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇൻട്രാഡെയിൽ 8 ശതമാനം കുതിക്കാൻ ഓഹരി കൾക്ക് സാധിച്ചു. ഓഹരി കുതിക്കാനുള്ള കാരണം നോക്കാം. വൊഡാഫോൺ ഗ്രൂപ്പിൽ നിന്നും വൊഡാഫോൺ ഐഡിയക്ക് 5836 കോടി രൂപയുടെ ഇൻഫ്‌ളോ റിപ്പോർട്ട് ചെയ്യാൻ സാധിച്ചു എന്നതാണ് ഇതിൽ ആദ്യം. കൂടാതെ എജിആർ കുടിശ്ശിക തിരിച്ചടക്കുന്നതിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വോഡഫോൺ ഐഡിയയുടെ 2018 സാമ്പത്തിക വർഷത്തിന് മുമ്പുള്ള എജിആർ കുടിശ്ശികകളിൽ 5 വർഷത്തേക്ക് പലിശ രഹിത മൊറട്ടോറിയമാണ് അനുവദിച്ചത്. ഏകദേശം 87,700 കോടി രൂപ വരുന്ന ഈ കുടിശ്ശിക ഇപ്പോൾ 2032 സാമ്പത്തിക വർഷത്തിനും 2041 സാമ്പത്തിക വർഷത്തിനും ഇടയിൽ നൽകുന്നതിനാണ് തീരുമാനമായിട്ടുള്ളത്. അതെ സമയം 2018 സാമ്പത്തിക വർഷത്തിലെയും, 2019 സാമ്പത്തിക വർഷത്തിലെയും കുടിശിക 2031 സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ അടച്ചു തീർക്കേണ്ടതുണ്ട്.
നിക്ഷേപകർ ഈ വാർത്തയെ ആഘോഷമാക്കി എടുക്കുമ്പോൾ എംകെ ഗ്ലോബൽ അല്പം ജാഗ്രത പാലിക്കാൻ ഓർമിപ്പിക്കുന്നു. മാത്രമല്ല സെൽ എന്ന റേറ്റിംഗ് നൽകി കൊണ്ട് 6 രൂപയാണ് ടാർഗറ്റ് വില നൽകുന്നത്. പ്രൊമോട്ടർ ഇപ്പോൾ നൽകിയ പിന്തുണയും, സർക്കാർ തിരിച്ചടവിൽ നൽകിയ ഇളവും താത്കാലിക ആശ്വാസം ആണെന്നും ഇത് കമ്പനിയുടെ ബാധ്യതയെ ഇല്ലാതാക്കുന്നില്ല എന്നുമാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. മാത്രമല്ല ബ്രോക്കറേജ് പറയുന്നത് ഇപ്പോൾ നൽകിയ ഇളവ് പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയില്ല എന്നാണ്.
റിപോർട്ടുകൾ പ്രകാരം ഡിപ്പാർട്ടമെന്റ് ഓഫ് ടെലെകമ്മ്യൂണിക്കേഷൻ , പലിശയും, പിഴയും ഉൾപ്പെടെ എ ജി ആർ കുടിശ്ശിക എത്രയാണ് എന്നത് വിലയിരുത്താൻ ഒരു കമ്മിറ്റിയെ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 8 മാസത്തോളം സമയം എടുക്കും എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഇതിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് നിലവിലെ സ്ഥിതിയിൽ വ്യക്ത കുറവ് വരുന്നതിലേക്ക് നയിച്ചേക്കും എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.
മാത്രമല്ല എജിആർ കുടിശ്ശികയിൽ ഇളവ് നൽകിയാലും കമ്പനിയുടെ പ്രധാന ബാധ്യതകൾ അതുപോലെ നില നിൽക്കുന്നുണ്ട്. സ്പെക്ട്രം ബാധ്യത 1.18 ലക്ഷം കോടി രൂപയാണ്. അതായത് എ ജി ആർ കുടിശിക ഉൾപ്പെടെ കമ്പനിയുടെ മൊത്ത ബാധ്യത 1.94 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വെറും 8980 കോടി രൂപയാണ്. അതായത് മൊത്തം സ്പെക്ട്രം ബാധ്യതയുടെ 6.7 ശതമാനം മാത്രമാണ് പ്രതിവർഷം തിരിച്ചടക്കാൻ സാധിക്കുന്നത്. ക്യാഷ് ബാലൻസ് 3080 കോടി രൂപയാണ് രണ്ടാം പാദത്തിൽ റിപ്പോർട്ട് ചെയ്തത്. ഇത് സൂചിപ്പിക്കുന്നത് കമ്പനി നേടുന്നതിനേക്കാൾ എത്രയോ കൂടുതലാണ് ബാധ്യത എന്നതാണ്. കേന്ദ്രത്തിൻറെ പിന്തുണ ലഭിച്ചാലും ബാലൻസ് ഷീറ്റിൽ കനത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഇന്ററസ്റ്റ് കവറേജ് റേഷ്യോ ദുർബലമായി തുടരുന്നു. ഇതെല്ലം ഓഹരിയുടെ റിസ്‌കുകളാണ് എന്ന് എംകെ ഗ്ലോബൽ വിലയിരുത്തുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form