Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

കേരളത്തിൽ നിന്നൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്

കേരളത്തിൽ നിന്നൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്

കേരളത്തില്‍ നിന്നൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. വീഗാലാൻഡ് ഡവലപ്പേഴ്സാണ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വഴി 250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചു. പൂർണമായും പുതിയ ഓഹരികളാണ് (ഫ്രഷ് ഇഷ്യൂ) ഐപിഒയിൽ ഉണ്ടാവുക. സമാഹരിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ളതും ഭാവി പദ്ധതികൾക്കുമായി വിനിയോഗിക്കും.


ഐപിഒയിൽ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ഉണ്ടാവില്ല. നിലവിലെ പ്രമോട്ടർമാർ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഒഎഫ്എസ്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നയിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


 വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ എന്നിവ നിലവിൽ ലിസ്റ്റഡ് കമ്പനികളാണ്. വീഗാലാൻഡ് ഡവലപ്പേഴ്സിന് കൊച്ചി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നിരവധി പ്രോജക്ടുകളുണ്ട്.


(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Comment Form