Popular Post

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി
Stock Market

97% പ്രീമിയത്തിൽ വ്യാപാരം തുടങ്ങി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..
Stock Market

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി
Stock Market

ആകെ 57 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

ഭാരത് കോക്കിങ്‌ കോൾ ലിസ്റ്റിംഗ് വൈകും..

പുതുവർഷത്തെ ആദ്യ ഐ പി ഒ ഭാരത് കോക്കിങ്‌ കോളിന്റെതായിരുന്നു. പ്രതീക്ഷിച്ചതിലും എത്രയോ മടങ് സബ്‌സ്‌ക്രിപ്‌ഷനോട് കൂടി ഏറെ കാത്തിരിപ്പും പ്രതീക്ഷയുമാണ് ഐ പി ഒയ്ക്ക് നൽകുന്നത്. എന്നാൽ കമ്പനിയുടെ ലിസ്റ്റിംഗ് അപ്രതീക്ഷിതമായി മാറ്റി വെക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. ഈ സാഹചര്യത്തെ ഭയപ്പെടേണ്ടതുണ്ടോ? ജനുവരി 16 നു നടക്കാനിരുന്ന ഓഹരിയുടെ ലിസ്റ്റിംഗ് വിപണി അവധിയായതിനാൽ മാറ്റിയിരിക്കുകയാണ്. എന്നാൽ ഇതിൽ ആശങ്കപെടേണ്ടതില്ല. മുംബൈയിൽ തിരഞ്ഞെടുപ്പ് മൂലമാണ് ഇന്ന് വിപണിക്ക് അവധി പ്രഖ്യാപിക്കേണ്ടി വന്നത്.


എന്തുകൊണ്ടാണ് തിയതി നീട്ടി വച്ചത്?

സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകൾ മുംബൈ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്കറിയാം. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് പോലുള്ള നിർണായകമായ ഇവന്റ് നടക്കുമ്പോൾ വിപണിക്ക് അവധി പ്രഖ്യാപിക്കാതെ മറ്റൊരു മാർഗമില്ല. അതിനാൽ ഇന്നത്തെ ഹോളിഡേ മൂലം ട്രെയ്‌ഡിങ്, സെറ്റൽമെൻറ്, ക്ലിയറിങ് പോലുള്ള എല്ലാ പ്രവർത്തികളെയും ബാധിക്കുന്നു. കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ ഐപിഒ ടൈം ടേബിൾ മൂന്ന് ദിവസത്തേക്കയാണ് നീട്ടിയിരിക്കുന്നത്. ഇത് ഐ പി ഒയുടെ ഇഷ്യൂവിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല എന്ന് എക്സ്ചേയ്ഞ്ചുകൾ അറിയിക്കുന്നു.


ജനുവരി 16 നു വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും എന്നാണ് നിശ്ചയിച്ചിരുന്നത് ഇനി ജനുവരി 19 നാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെടുക. ജനുവരി 16 വെള്ളിയാഴ്ച്ചയാണ്. തുടർന്നു വരുന്ന 2 ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ഓഹരി വ്യാപാരം ആരംഭിക്കും.
ജനുവരി 14 നു തന്നെ ഓഹരിയുടെ അലോട്ട്മെന്റ് പൂർത്തിയായിരുന്നു. ഐ പി ഒയ്ക്കായി അപ്പ്ളൈ ചെയ്ത നിക്ഷേപകർക്ക് ബി എസ് ഇ, എൻ എസ് ഇ വെബ്സൈറ്റിലൂടെ ഓഹരികൾ ലഭിച്ചിട്ടുണ്ടോ എന്നത് ഉറപ്പു വരുത്താവുന്നതാണ്. ഡീമാറ്റ് അക്കൗണ്ടുകളിൽ ഓഹരികൾ മാറ്റിയ സമയ പ്രകാരം ഓഹരികൾ ക്രെഡിറ്റ് ആവുന്നതാണ്. അലോട്ട്മെന്റിൽ ഓഹരികൾ ലഭിക്കാത്ത നിക്ഷേപകർക്ക് റീഫണ്ട് നൽകിയിട്ടുണ്ട്. ലിസ്റ്റിംഗ് മാറ്റിയത് അലോട്ട്മെന്റ് റിസൾട്ടിൽ മാറ്റം വരുത്തുന്നില്ല.


ഗ്രേ മാർക്കറ്റ് ട്രെൻഡ്

ഗ്രേ മാർക്കറ്റിൽ ഭാരത് കോക്കിങ്‌ കോൾ ഓഹരികൾ 14 രൂപ പ്രീമിയത്തിലാണ് വ്യാപാരം ചെയുന്നത്. ഐ പി ഒയ്ക്ക് ഇഷ്യൂ വില നിശ്ചയിച്ചത് 23 രൂപയായിരുന്നു. അതായത് ഏകദേശം 37 രൂപ നിരക്കിൽ ഓഹരി വില ലിസ്റ്റ് ചെയ്യാനുള്ള സൂചനയാണ് ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ നിന്നും ലഭ്യമാകുന്നത്. ഇത് 60 ശതമാനത്തിന്റെ പ്രീമിയമാണ് നൽകുക.

എങ്കിലും നിക്ഷേപകർ ഒരിക്കലും ഗ്രേ മാർക്കറ്റ് പ്രീമിയം മാത്രം വിലയിരുത്തി കൊണ്ട് ഓഹരി നേട്ടത്തിൽ തന്നെ ലിസ്റ്റ് ചെയപെടുമെന്ന വിലയിരുത്തരുത് എന്ന് അനലിസ്റ്റുകൾ നിർദേശിക്കുന്നു. ഗ്രേ മാർക്കറ്റ് പ്രിമ്യത്തിൽ വ്യത്യാസം വന്നേക്കാം. കമ്പനിയുടെ ഐ പി ഒയ്ക്ക് 143.83 മടങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത് ഇതിൽ റീട്ടെയിൽ പോർഷൻ മാത്രം 49 മടങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form