Popular Post

ഇനി കാളക്കുതിപ്പിന്റെ കൊടിയേറ്റം നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ
Stock Market

ഇനി കാളക്കുതിപ്പിന്റെ കൊടിയേറ്റം നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

കൊളംബോ കപ്പല്‍ശാലയുടെ നിയന്ത്രണം മാസഗോണ്‍ ഡോക്ക് സ്വന്തമാക്കി
Stock Market

കൊളംബോ കപ്പല്‍ശാലയുടെ നിയന്ത്രണം മാസഗോണ്‍ ഡോക്ക് സ്വന്തമാക്കി

ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി പ്രഖ്യാപിച്ച് എല്‍ഐസി
Stock Market

ചരിത്രത്തിലാദ്യമായി ബോണസ് ഓഹരി പ്രഖ്യാപിച്ച് എല്‍ഐസി

പ്രായത്തിനനുസരിച്ചുള്ള സമ്പാദ്യ രീതികൾ ഇതാ

പ്രായത്തിനനുസരിച്ചുള്ള സമ്പാദ്യ രീതികൾ ഇതാ

വിരമിക്കൽ ആസൂത്രണം (Retirement planning) പലപ്പോഴും സങ്കീർണമായ കണക്കുകൂട്ടലുകളാല്‍ നമ്മെ ഭയപ്പെടുത്താറുണ്ട്. എന്നാൽ ഓരോ പ്രായത്തിലും കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നത് വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ സഹായിക്കും. ഓരോ ഘട്ടത്തിലും നമ്മള്‍ പിന്നിടേണ്ട സാമ്പത്തിക നാഴികക്കല്ലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഈ പ്രായങ്ങളിലെ നിക്ഷേപം

ഇരുപതുകളിൽ: നിക്ഷേപശീലം വളർത്തുക ഈ പ്രായത്തിൽ വലിയൊരു സമ്പാദ്യം ഉണ്ടാക്കുന്നതിനേക്കാൾ പ്രധാനം നിക്ഷേപത്തിലെ അച്ചടക്കം വളർത്തുക എന്നതാണ്. നിങ്ങളുടെ വരുമാനത്തിന്റെ 15 മുതൽ 20 ശതമാനം വരെ സ്ഥിരമായി നിക്ഷേപിക്കാൻ സാധിച്ചാൽ നിങ്ങൾ മറ്റുള്ളവരേക്കാൾ മുന്നിലാണ്. കൂട്ടുപലിശയുടെ (Compounding) ഗുണം ലഭിക്കുന്നതിനായി നേരത്തെ നിക്ഷേപം ആരംഭിക്കുക. 30 വയസാകുമ്പോഴേക്കും നിങ്ങളുടെ ഒരു വർഷത്തെ വാർഷിക വരുമാനത്തിന് തുല്യമായ തുകയെങ്കിലും നിക്ഷേപമായി മാറ്റിവെക്കാൻ ശ്രമിക്കണം.


മുപ്പതുകളിൽ: നിക്ഷേപം വേഗത്തിലാക്കുക ഈ ഘട്ടത്തിൽ വരുമാനം വർദ്ധിക്കുമെങ്കിലും വീട്, കുട്ടികൾ തുടങ്ങിയ ചെലവുകളും കൂടും. എങ്കിലും നിക്ഷേപം ഗൗരവമായി കാണേണ്ട സമയമാണിത്. 35 വയസിൽ വാർഷിക വരുമാനത്തിന്റെ 2-3 മടങ്ങും, 40 വയസിൽ 4-5 മടങ്ങും തുക നിക്ഷേപ പോർട്ട്‌ഫോളിയോയിൽ (EPF, NPS, Equity mutual funds എന്നിവ ഉൾപ്പെടെ) ഉണ്ടായിരിക്കണം.

നാൽപ്പതുകളിൽ: തിരുത്തലുകളും വ്യക്തതയും വിരമിക്കൽ എന്നത് ഒരു സങ്കല്പമല്ലാതായി മാറുന്ന ഘട്ടമാണിത്. പണപ്പെരുപ്പവും (Inflation) വിരമിക്കലിന് ശേഷമുള്ള ആവശ്യങ്ങളും കണക്കിലെടുത്ത് കൃത്യമായ കണക്കുകൂട്ടലുകൾ നടത്തണം. 45 വയസിൽ വാർഷിക വരുമാനത്തിന്റെ 6-8 മടങ്ങും, 50 വയസിൽ 8-10 സമ്പാദ്യം ഉറപ്പാക്കേണ്ടതുണ്ട്.


അൻപതുകളിൽ: സംരക്ഷണത്തിന് മുൻഗണന ഈ ഘട്ടത്തിൽ പണം വളർത്തുന്നതിനേക്കാൾ അത് സുരക്ഷിതമായി സംരക്ഷിക്കുന്നതിനാണ് (Wealth preservation) മുൻഗണന നൽകേണ്ടത്. വിരമിക്കുന്നതിന് മുൻപായി വാർഷിക വരുമാനത്തിന്റെ 12 മുതൽ 15 മടങ്ങ് തുക സമ്പാദ്യമായി ഉറപ്പാക്കണം. ഈ സമയത്ത് കടബാധ്യതകൾ പരമാവധി കുറയ്ക്കേണ്ടത് അനിവാര്യമാണ്, പ്രത്യേകിച്ച് 58 വയസിൽ ഒരു ഭവന വായ്പ ഉണ്ടാകുന്നത് വിരമിക്കൽ കണക്കുകൂട്ടലുകളെ തകിടം മറിക്കും.


ഏതൊരു വ്യക്തിക്കും യോജിക്കുന്ന ഒരു തുക എന്നതിലുപരി, നേരത്തെ തുടങ്ങുക എന്ന തത്വമാണ് എപ്പോഴും  പ്രധാനം. നിക്ഷേപം എത്ര നേരത്തെ തുടങ്ങുന്നുവോ, അത്രയും സമ്മർദ്ദം കുറഞ്ഞ ഭാവി നിങ്ങൾക്ക് ലഭിക്കുമെന്ന കാര്യം ഓര്‍ക്കുക.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form