Popular Post

മാർക്കറ്റ് ഇടിയുമ്പോളും ഓഹരിയിൽ നിന്ന്  മികച്ച നേട്ടമുണ്ടാക്കാൻ ചില തന്ത്രങ്ങൾ
Stock Market

മാർക്കറ്റ് ഇടിയുമ്പോളും ഓഹരിയിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കാൻ ചില തന്ത്രങ്ങൾ

ഇന്നത്തെ വാർത്ത
Stock Market

ഇന്നത്തെ വാർത്ത

വില്‍ക്കണോ സൂക്ഷിക്കണോ? വിൽക്കാൻ സാധ്യത ഉണ്ടെന്ന് ഗോൾഡ്മാൻ സാക്‌സ്
Stock Market

വില്‍ക്കണോ സൂക്ഷിക്കണോ? വിൽക്കാൻ സാധ്യത ഉണ്ടെന്ന് ഗോൾഡ്മാൻ സാക്‌സ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്‍കിയ 10 മ്യൂച്ച്വല്‍ ഫണ്ടുകള്‍ ഇവയാണ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്‍കിയ 10 മ്യൂച്ച്വല്‍ ഫണ്ടുകള്‍ ഇവയാണ്

ഏപ്രില്‍ മാസത്തോടെ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഈ അവസരത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം  (2024-25) ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്‍കിയ 10 മ്യൂച്ച്വല്‍ ഫണ്ടുകളാണ് ഇവിടെ പരിശോധിക്കുന്നത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ വേണ്ട അറിവും താല്‍പ്പര്യവും ഇല്ലാത്തവര്‍ക്ക് നിക്ഷേപ മാര്‍ഗമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

നിഫ്റ്റി 5.4 ശതമാനം റിട്ടേണാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയത്. എന്നാല്‍ മികച്ച പ്രകടനം നടത്തിയ വിവിധ മ്യൂച്വല്‍ ഫണ്ടുകളുണ്ട്. അവയെ റിവേഴ്സ് ഓര്‍ഡറില്‍ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

നിരവധി നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും ഓഹരികൾ, ബോണ്ടുകൾ, ഹ്രസ്വകാല കടം തുടങ്ങിയ സെക്യൂരിറ്റികളിൽ പണം നിക്ഷേപിക്കുകയുമാണ് മ്യൂച്വൽ ഫണ്ടുകള്‍ ചെയ്യുന്നത്.മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ഓഹരികൾ എളുപ്പത്തിൽ Redeem ചെയ്യാവുന്നതാണ്.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

10. ഇൻവെസ്കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട് (Invesco India Mid Cap Fund)
ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 20.69 ശതമാനം ആണ്. എ.യു.എം- 5,246.54 കോടി രൂപ. കുറഞ്ഞ എസ്‌ഐ‌പി തുക- 20 രൂപ.
മിഡ് ക്യാപ് ഫണ്ട്: ഈ ഫണ്ടിന്റെ നിക്ഷേപം 99.65 ശതമാനം ആഭ്യന്തര ഓഹരികളിലാണ്. അതിൽ 6.49 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 29.33 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 22.55 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്. 

9. ബന്ധൻ സ്മോൾ ക്യാപ് ഫണ്ട് (Bandhan Small Cap Fund)
ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 21.15 ശതമാനം ആണ്.

എ.യു.എം- 8,474.84 കോടി രൂപ. കുറഞ്ഞ എസ്‌ഐ‌പി തുക- 100 രൂപ.

സ്മോൾ ക്യാപ് ഫണ്ട്: ഈ ഫണ്ടിന്റെ 91.6% നിക്ഷേപവും ആഭ്യന്തര ഓഹരികളില്‍. അതിൽ 5.87 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 9.75 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 44.63 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്.


8. മോട്ടിലാൽ ഓസ്വാൾ സ്മോൾ ക്യാപ് ഫണ്ട് (Motilal Oswal Small Cap Fund)
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 21.82 ശതമാനം ആണ്. ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണിത്.

എ.യു.എം- 3,716.36 കോടി രൂപ. കുറഞ്ഞ എസ്‌ഐ‌പി തുക- 500 രൂപ.

സ്മോൾ ക്യാപ് ഫണ്ട്: ഫണ്ടിന്റെ നിക്ഷേപം 95.08 ശതമാനം ആഭ്യന്തര ഓഹരികളിലാണ്.അതിൽ 2.43 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 4.37 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 53.32 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്.

7. യുടിഐ ഹെൽത്ത്കെയർ ഫണ്ട് (UTI Healthcare Fund)
ഈ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 22.21 ശതമാനം ആണ്.

എ.യു.എം- 1,057.17 കോടി രൂപ. കുറഞ്ഞ എസ്‌ഐ‌പി തുക- 500 രൂപ.

ഫണ്ടിന്റെ 99.56 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളില്‍. അതിൽ 24.97 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 18.03 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 18.6 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്.  99 ശതമാനത്തിലധികവും ഹെല്‍ത്ത്കെയര്‍ മേഖലയില്‍ നിക്ഷേപിക്കുന്നു.

6. ഐസിഐസിഐ പ്രുഡൻഷ്യൽ ഫാർമ ഹെൽത്ത്കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സ് (പിഎച്ച്ഡി) ഫണ്ട് (ICICI Prudential Pharma Healthcare and Diagnostics (P.H.D) Fund)

ഈ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ റിട്ടേണ്‍ 22.88 ശതമാനമാണ്.

എ.യു.എം- 4,611.47 കോടി രൂപ. കുറഞ്ഞ എസ്‌ഐ‌പി തുക- 100 രൂപ.

ഫണ്ടിന്റെ നിക്ഷേപത്തിന്റെ 99.04 ശതമാനവും ആഭ്യന്തര ഓഹരികളില്‍, അതിൽ 41.51 ശതമാനം ലാർജ് ക്യാപ്  ഓഹരികളിലും 21 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 10.69 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്. ഹെല്‍ത്ത് കെയര്‍, കെമിക്കല്‍സ്, ഇന്‍ഷുറന്‍സ്, സര്‍വീസസ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നു.

5. ഡിഎസ്പി ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ് ഫണ്ട് (DSP Banking & Financial Services Fund)

നിക്ഷേപകര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ റിട്ടേണ്‍ 26.67 ശതമാനമാണ്. ഡിഎസ്പി മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് ഇത്. ഇതിന്റെ എ.യു.എം 1,012.79 കോടി രൂപയാണ്.

സ്കീം ആരംഭിച്ചതിനുശേഷം 24.23 ശതമാനമാണ് റിട്ടേണ്‍ നല്‍കിയത്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ എസ്.ഐ.പി തുക 100 രൂപ ആണ്.

ഫണ്ടിന്റെ 81.33 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്. അതിൽ 37.48 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 12.15 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 0.73 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്.ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ്, ടെക്നോളജി, സര്‍വീസസ് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപിക്കുന്നു.


4. മോട്ടിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട് (Motilal Oswal Large Cap Fund)
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ റിട്ടേണ്‍ 28.16 ശതമാനം ആണ്. മോട്ടിലാൽ ഓസ്വാൾ ലാർജ് ക്യാപ് ഫണ്ട്  എന്നത് മോട്ടിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ്. ഇതിന്റെ എ.യു.എം 1,680.68 കോടി രൂപയാണ്.
സ്കീം ആരംഭിച്ചതിനുശേഷം 31.36 ശതമാനം റിട്ടേണ്‍ നല്‍കി. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ എസ്.ഐ.പി തുക 500 രൂപ ആണ്.

ഫണ്ടിന്റെ നിക്ഷേപം 99.65 ശതമാനം ആഭ്യന്തര ഓഹരികളിലാണ്. അതിൽ 71.25  ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 2.6 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 4.16 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്.

3. എസ്‌ബി‌ഐ ലോംഗ് ടേം അഡ്വാന്റേജ് ഫണ്ട് സീരീസ് V (SBI Long Term Advantage Fund)
നിക്ഷേപകര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29.36 ശതമാനം റിട്ടേണ്‍ ആണ് ഈ മ്യൂച്വല്‍ ഫണ്ട് നല്‍കിയത്. എസ്‌ബി‌ഐ ലോംഗ് ടേം അഡ്വാന്റേജ് ഫണ്ട് സീരീസ് V  പ്ലാനിന്റെ മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികൾ (എ.യു.എം) 316.13 കോടി രൂപയാണ്. ഒരു ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമാണ് (ELSS) ഇത്.

ഫണ്ടിന്റെ നിക്ഷേപം 93.24 ശതമാനവും ആഭ്യന്തര ഓഹരികളിലാണ്. അതിൽ 27.56 ശതമാനം ലാർജ് ക്യാപ് ഓഹരികളും 3.16 ശതമാനം മിഡ് ക്യാപ് ഓഹരികളും 14.57 ശതമാനം സ്മോൾ ക്യാപ് ഓഹരികളുമാണ്. ഫിനാന്‍ഷ്യല്‍, കെമിക്കൽസ്, ഓട്ടോമൊബൈൽ, സര്‍വീസസ്, ടെക്‌സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപിക്കുന്നു.

2. വൈറ്റ്ഓക്ക് ക്യാപിറ്റൽ ഫാർമ ആൻഡ് ഹെൽത്ത് കെയർ ഫണ്ട് (WhiteOak Capital Pharma and Healthcare Fund)

നിക്ഷേപകര്‍ക്ക് 31.19 ശതമാനം റിട്ടേണ്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ മ്യൂച്വൽ ഫണ്ടാണ് ഇത്. വൈറ്റ്ഓക്ക് ക്യാപിറ്റൽ ഫാർമ ആൻഡ് ഹെൽത്ത്കെയർ ഫണ്ട്  എന്നത് വൈറ്റ്ഓക്ക് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ്. 271.36 കോടി രൂപയാണ് മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികൾ (എ.യു.എം).

സ്കീം ആരംഭിച്ചതിനുശേഷം 29.12 ശതമാനം റിട്ടേണ്‍ ഈ മ്യൂച്വൽ ഫണ്ട് നല്‍കി. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ എസ്.ഐ.പി തുക 100 രൂപ ആണ്.

ഫണ്ടിന്റെ 92.64 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്, അതിൽ 31.47 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 12.21 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 12.59 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലുമാണ്. സർക്കാർ സെക്യൂരിറ്റികളിലടക്കം ഫണ്ടിന്റെ 3.22 ശതമാനം നിക്ഷേപം ഡെറ്റ് ആണ്. ഫാർമ, ഹെൽത്ത് കെയർ, ഹോസ്പിറ്റലുകൾ തുടങ്ങിയ ഓഹരികളില്‍ നിക്ഷേപിക്കുന്നു.

1. എച്ച്ഡിഎഫ്സി ഫാർമ ആൻഡ് ഹെൽത്ത്കെയർ ഫണ്ട് (HDFC Pharma and Healthcare Fund)

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് 32.76 ശതമാനം റിട്ടേണ്‍ നല്‍കിയ മ്യൂച്വൽ ഫണ്ടാണ് എച്ച്ഡിഎഫ്സി ഫാർമ ആൻഡ് ഹെൽത്ത്കെയർ ഫണ്ട്. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് ഇത്. ഇതിന് മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികൾ (എ.യു.എം) 1,468.68 കോടി രൂപയാണ്. 

സ്കീം ആരംഭിച്ചതിനുശേഷം ഈ മ്യൂച്വൽ ഫണ്ട് നല്‍കിയ റിട്ടേണ്‍ 62.83 ശതമാനം ആണ്.  100 രൂപയാണ് ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ എസ്.ഐ.പി തുക.

ഫണ്ടിന്റെ 99.03 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരികളിലാണ്, അതിൽ 37.61 ശതമാനവും ലാർജ് ക്യാപ് ഓഹരികളിലാണ്. 13.35 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 10.68 ശതമാനം സ്മോൾ ക്യാപ് ഓഹരികളിലും നിക്ഷേപിക്കുന്നു. ഫാർമ, ഹെൽത്ത് കെയർ, ഹോസ്പിറ്റലുകൾ, ഡയഗ്നോസ്റ്റിക്സ്, വെൽനസ് അനുബന്ധ കമ്പനികൾ തുടങ്ങിയവയുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ഇത്.

( ഡാറ്റ സമാഹരിച്ചത് ധനം ഓൺലൈനിൽ നിന്നും)

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.






Comment Form