Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

അ​ഗ്രി ഓഹരി വില 121 രൂപ

അ​ഗ്രി ഓഹരി വില 121 രൂപ

പ്രമുഖ മലയാളി നിക്ഷേപകനായ പൊറി‍ഞ്ചു വെളിയത്ത് പുതിയതായി വാങ്ങിയ ഒരു ഓഹരിയാണ് ഫ്രാടെല്ലി വൈൻയാർഡ്സ് (Fratelli Vineyards). ഇതേത്തുടർന്ന് ഓഹരി വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഓഹരി വില 5% ഉയർന്ന് 120.90 രൂപ എന്ന അപ്പർ സർക്യൂട്ട് നിലവാരത്തിലെത്തി നിൽക്കുന്നു.

ഫ്രാടെല്ലി വൈൻ യാർഡ്സ്

കാർഷികോല്പന്നങ്ങളുടെ ട്രേഡിങ് നടത്തുന്ന മൈക്രോക്യാപ് കമ്പനിയാണിത്. പ്രധാനമായും ഗ്രീൻപീസ് അടക്കമുള്ള പയർ വർഗങ്ങൾ, ധാന്യങ്ങൾ, ഓയിൽ സീഡ്സ് എന്നിവയുടെ വ്യാപാരം നടത്തുന്നു. ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് 498 കോടി രൂപയും, ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 0.78 എന്ന നിലവാരത്തിലുമാണ്.


\'Fratelli\' എന്ന വാക്കിന് ഇറ്റാലിയൻ ഭാഷയിൽ സഹോദരങ്ങൾ എന്നാണ് അർത്ഥം. ഇറ്റലിയിലെ സെക്കി ബ്രദേഴ്സും,ഇന്ത്യയിലെ സെഖ്റി & മോഹിത് പാട്ടീൽ ബ്രദേഴ്സും കൂടി ആരംഭിച്ച കമ്പനിയാണിത്.

ഓഹരിയുടെ പ്രകടനം

ഈ ഓഹരി 109.70 രൂപയ്ക്കാണ് പൊറിഞ്ചു വെളിയത്ത് വാങ്ങിച്ചത്. ആകെ 5.,5 കോടി രൂപയ്ക്കാണ് ബൾക്ക് ഡീൽ നടന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഓഹരിവിലയിൽ ഏകദേശം 72% താഴ്ച്ച നേരിട്ടു. ഈ വർഷം ഓഹരി വില 67% താഴ്ന്നു. എന്നാൽ പോയ 5 വർഷങ്ങളിൽ ഓഹരി 541.5% റിട്ടേൺ നൽകിയിട്ടുമുണ്ട്.


ബിസിനസ് പ്രകടനം

2024 ജൂൺ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 4.57 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2025 ജൂൺ പാദത്തിൽ ഇത് -2.97 കോടി രൂപയിലേക്ക് ഇറങ്ങി. സമാന കാലയളവിൽ അറ്റാദായം (Net Profit) -0.43 കോടിയിൽ നിന്ന് -5.82 കോടി രൂപയിലേക്കും താഴ്ച്ച നേരിട്ടു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

ജി.എസ്.ടി പരിഷ്ക്കരണവും ഓഹരി വിലയും

അതേ സമയം, നിലവിൽ രാജ്യത്ത് ജി.എസ്.ടി പരിഷ്ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ഓഹരി ശ്രദ്ധ നേടുന്നതായി ചില അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. 2025 സെപ്തംബർ 22 മുതലാണ് പുതുക്കിയ ജി.എസ്.ടി നിരക്കുകൾ നിലവിൽ വരിക. പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയതിന് ശേഷം, ഈ ഓഹരി കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളിൽ മാത്രം 15% റിട്ടേൺ നൽകിയിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഈ കമ്പനിയിൽ 0.48% നിക്ഷേപമാണുള്ളത്.


വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form