ഈ ബാങ്ക് ഓഹരി 15 മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.. ഇതാണ് അവസരമെന്ന് അനലിസ്റ്റുകൾ
.jpg)
കഴിഞ്ഞ ദിവസം കൊട്ടക് ബാങ്ക് ഓഹരികൾ 15 മാസത്തെ താഴ്ന്ന നിലയിലേക്ക്കൂപ്പുകുത്തിയിരുന്നു. ഇൻട്രാ ടെയിൽ 7 % ഇടിവാണ് ഓഹരി പ്രകടമാക്കിയത്. ബാങ്ക് ഒന്നാം പാദ ഫലങ്ങൾ പുറത്തു വിട്ടിരുന്നു. വിപണി പ്രതീക്ഷിച്ച ലാഭം കമ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ആസ്തി ഗുണ നിലവാരവും കുറഞ്ഞു. എന്നിട്ടും അനലൈറ്റുകൾ ഓഹരി വിലയിൽ മുന്നേറ്റമാണ് കാണുന്നത്. കൊട്ടക് ബാങ്കിന്റെ ഓഹരികളിൽ ഇനിയൊരു പ്രതീക്ഷ വേണോ? നമുക്ക് മനസിലാക്കാം.
സാധാരണയായി ഒരു നിക്ഷേപകന് ഓഹരിയിൽ അവസരം ലഭിക്കുന്നത് ആ ഓഹരിയിൽ ഇടിവ് കാണുമ്പോഴാണ്. ബൈ ഓൺ ഡിപ്സ് എന്നതാണ് പൊതുവെയുള്ള തന്ത്രം. അങ്ങിനെയെങ്കിൽ കൊടക് മഹിന്ദ്ര ബാങ്കിന്റെ ഓഹരികൾ 15 മാസത്തെ താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഒന്നാം പാദഫലങ്ങൾ വിപണിയെ നിരാശ പെടുത്തിയതാണ് ഇടിവിനു പിന്നിലെ കാരണം. ബാങ്കിങ് മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഓഹരിയാണ് കൊടക് മഹീന്ദ്ര ബാങ്കിന്റേത് എന്നതിൽ സംശയമില്ല. അപ്പോൾ ഈ ഇടിവ് അവസരമായി കരുതാമോ?
ആദ്യം എന്താണ് ബാങ്കിന്റെ ബിസിനസിന് സംഭവിച്ചതെന്ന് പരിശോധിക്കാം. ബാങ്കിന്റെ അറ്റലാഭം 7% ആണ് കുറഞ്ഞിരിക്കുന്നത്. എന്നാൽ അറ്റ പലിശ വരുമാനം 6% വർധിച്ചിട്ടുണ്ട്. ഈ പാദത്തിൽ കെജിഐ കമ്പനിയുടെ ഓഹരികൾ പൂർണമായും വിറ്റൊഴിച്ചിരുന്നു. ഇതിൽ നിന്നും കിട്ടിയ ലാഭം കൂടി കണക്കിലെടുത്താൽ ലാഭം ശക്തമായി മുന്നേറായതായി കാണാം. മാത്രമല്ല വായ്പയും നിക്ഷേപവും 13 -14% വളർച്ച കൈവരിച്ചിട്ടുണ്ട്. കാസ റേഷ്യോ 40.9% ആയാണ് രേഖപ്പെടുത്തിയത്. അറ്റ പലിശ മാർജിൻ 5 ശതമാനത്തിൽ നിന്നും 4.65% ആയി കുറഞ്ഞു. പ്രവർത്തന ലാഭം 6% വർധിച്ചു. നിഷ്ക്രിയ ആസ്തി ഉയർന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കിട്ടാക്കടത്തിനായി മാറ്റിവെക്കുന്ന തുകയെ ശതമാന അടിസ്ഥാനത്തിൽ സൂചിപ്പിക്കുന്നതിനെയാണ് എൻ പി എ എന്ന് പറയുന്നത്. ഇത് കൂടുന്നത് ബാങ്കുകൾക്ക് നല്ലതല്ല. പ്രൊവിഷൻ കവറേജ് റേഷ്യോ 77% ആയി. റിട്ടേൺ ഓൺ അസ്സെറ്റ് 1.94%വും , റിട്ടേൺ ഓൺ ഇക്വിറ്റി 10.94% വുമാണ്.
ഈ പാദഫലത്തെ മുൻനിർത്തി അനലിസ്റ്റുകൾ ഓഹരിക്ക് 2-30% മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. മക്വയറി ഓഹരിക്ക് ന്യൂട്രൽ എന്ന റേറ്റിംഗ് ആണ് നൽകുന്നത്. ഓഹരിക്ക് നൽകുന്ന ടാർഗറ്റ് വില 2300 രൂപയാണ്. നോമുറയും ന്യൂട്രൽ എന്ന റേറ്റിംഗ് നൽകുമ്പോൾ 2150 രൂപയിലേക്ക് എത്തുമെന്നാണ് അനുമാനം. ആക്സിസ് സെക്യുരിറ്റീസ് ബൈ ശുപാർശ നൽകുമ്പോൾ 2500 രൂപയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. യെസ് സെക്യൂരിറ്റീസ് 2550 എന്ന ടാർഗറ്റ് വില നൽകി കൊണ്ട് ആഡ് എന്ന റേറ്റിംഗ് ആണ് നൽകുന്നത്. നുവാമ ഹോൾഡ് എന്ന ശുപാർശയും നൽകുന്നു. ഓഹരിക്ക് 2020 എന്ന ടാർഗെറ്റ് വില നൽകുന്നുണ്ട്. എസ്ബിഐ സെക്യൂരിറ്റീസ് പറയുന്നത് ഓഹരിയുടെ ഫെയർ വാല്യൂ 2000 -2050 രൂപ റേഞ്ചിലാണ് എന്നതാണ്.. അതുകൊണ്ട് തന്നെ നിലവിലെ നിലയിൽ മികച്ച ബയിങ് അവസരമുണ്ടെന്നും അടുത്ത 12 മാസ കളയവിൽ ബൈ ഓൺ ഡിപ്സ് സമീപനം സ്വീകരിക്കാം എന്നുമാണ്.
പ്രൊവിഷൻസ് ഉയർന്നത് ലാഭത്തിൽ പ്രതിഫലിച്ചെങ്കിലും വായ്പ വളർച്ചയും, നിക്ഷേപ വളർച്ചയും സ്ഥിരമായി നില നിർത്താൻ ബാങ്കിന് സാധിക്കുന്നുണ്ട്. പലിശ നിരക്കു കുറച്ചതിനാൽ തന്നെ മാർജിനിൽ രണ്ടാം പാദവും സമ്മർദ്ദം തുടർന്നേക്കാം എന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. മൈക്രോ ഫിനാൻസ് , റീട്ടെയിൽ കൊമേർഷ്യൽ വെഹിക്കിൾ , കിസാൻ ക്രെഡിറ്റ് കാർഡ് എന്നി സെഗ്മെന്റുകളിലും സ്ലിപ്പേജ് വർധിച്ചത് ആസ്‌തി ഗുണ നിലവാരത്തിൽ പ്രതിഫലിച്ചു. അതുകൊണ്ട് തന്നെ ഇതിൽ നിന്നും തിരിച്ചു വരവ് വരാൻ സമയമെടുക്കും എന്നാണ് വ്യക്തമാകുന്നത്.
മോർഗൻ സ്റ്റാൻലി എന്ന ബ്രോക്കറേജ് ഓഹരിക്ക് ഓവർ വെയിറ്റ് എന്ന റേറ്റിംഗ് നൽകി കൊണ്ട് 2600 രൂപയും ടാർഗറ്റ് വില നൽകിയിട്ടുണ്ട്. എന്നാൽ വരും പാദങ്ങളിൽ ബാങ്കിന്റെ കയ്പ ചിലവ് കൂടുമെന്നും , ആസ്തി ഗുണ നിലവാരം വീണ്ടും കുറയും എന്നും ചൂണ്ടി കാണിച്ചുകൊണ്ട് ബേൺസ്റ്റെയിൻ എന്ന ബ്രോക്കറേജ് മാർക്കറ്റ് പെർഫോം എന്ന ശുപാർശയാണ് നൽകിയത്. 1950 രൂപയാണ് ഇതിന്റെ അടിസ്ഥാനത്തിൽ ടാർഗറ്റ് വിലയായി അനുമാനിക്കുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form