Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

'ഇലക്ട്രിസിറ്റി' ഓഹരി വില 335 രൂപ, 30% ഉയർച്ചാ സാധ്യത

'ഇലക്ട്രിസിറ്റി' ഓഹരി വില 335 രൂപ, 30% ഉയർച്ചാ സാധ്യത

പ്രമുഖ ആഗോള ബ്രോക്കിങ് സ്ഥാപനമായ ജെഫെറീസ് വാങ്ങൽ നിർദ്ദേശം നൽകുന്ന, അണ്ടർ വാല്യുവേഷനിലുള്ള ഒരു പവർ ഓഹരിയാണ് എൻ.ടി.പി.സി (NTPC). ഈ ഓഹരിയിൽ 30% ഉയരത്തിലാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രകടനം അടിസ്ഥാനമാക്കിയാണ് വളർച്ചാ സാധ്യത നിർണയിച്ചിരിക്കുന്നത്.


എൻ.ടി.പി.സി
പവർ ജനറേഷൻ ബിസിനസ് നടത്തുന്ന ലാർജ്ക്യാപ് കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവർ കമ്പനി കൂടിയാണ് എൻ.ടി.പി.സി. തെർമൽ, വിൻഡ്, സോളാർ, ഹൈഡ്രോ പവർ പ്ലാന്റുകൾ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു. ഫോസിൽ ഫ്യുവൽ, ന്യൂക്ലിയർ, മറ്റ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ എന്നിവയിൽ നിന്നും വൈദ്യുതോല്പാദനം നടത്തുന്നു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, 1945ൽ സ്ഥാപിതമായി.

ക്ലീൻ എനർജി, ഇ-മൊബിലിറ്റി, ബാറ്ററി സ്റ്റോറേജ്, ഹൈഡ്രോ സ്റ്റോറേജ്, വേസ്റ്റ്-ടു-എനർജി സ്റ്റോറേജ്, ന്യൂക്ലിയർ പവർ, ഗ്രീൻ ഹൈഡ്രജൻ സൊല്യൂഷൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കമ്പനി ബിസിനസുകൾ ചെയ്യുന്നു.


ജെഫറീസിന്റെ ടാർഗറ്റ്
ജെഫറീസ് നിലവിൽ ഈ ഓഹരിയിൽ വാങ്ങൽ നിർദ്ദേശം നൽകുന്നു. ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത് 440 രൂപയാണ്. ഇത് ഇപ്പോഴത്തെ ഓഹരി വിലയായ 334.60 രൂപയേക്കാൾ ഏകദേശം 30% ഉയർച്ചയാണ്.

ജെഫറീസ് വിലയിരുത്തൽ
ഇന്ത്യയിലെ പവർ ഡിമാൻഡ് ദുർബലമാകുന്നതിനെക്കുറിച്ച് കമ്പനി മാനേജ്മെന്റ് ആശങ്ക രേഖപ്പെടുത്തിയത് ജെഫറീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയം, കാർഷിക-ഉപഭോഗ മേഖലകളിലെ തിരിച്ചു വരവിൽ ഡിമാൻഡ് 6% വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അതേ സമയം ഉയർന്ന ഡിമാൻഡ് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സർക്കാർ പിന്തുണയോടെ തെർമൽ & റിന്യൂവബിൾ സെക്ടറുകളിലെ വളർച്ച ഉറപ്പാക്കാൻ സാധിക്കും.

നടപ്പ് സാമ്പത്തിക വർഷം 11 ഗിഗാവാട്ട് (GW) ശേഷി കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ട്. ഇത് ജെഫറീസിന്റെ കണക്കായ 6.4GW ശേഷിയേക്കാൾ ഉയരമാണ്. കമ്പനിയുടെ ശേഷി വികസനം, ഇ.പി.എസ് CAGR ഇരട്ടയക്ക വളർച്ച നേടുമെന്ന അനുമാനവും റേറ്റിങ് വർധിപ്പിക്കാൻ കാരണമായി

അണ്ടർ വാല്യുവേഷനിലുള്ള ഓഹരി
നിലവിൽ കമ്പനിയുടെ P/E അനുപാതം 13.6x എന്ന നിലയിലാണ്. ഇൻഡസ്ട്രി P/E റേഷ്യോ ആയ 31.5x നിലവാരത്തേക്കാൾ താഴെയാണിത്. കമ്പനിയുടെ ROE, ROCE എന്നിവ യഥാക്രമം 12.1%, 9.95% എന്നീ നിലവാരങ്ങളിലാണ്.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form