Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

അറ്റാദായത്തിൽ 48% വർധന, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

അറ്റാദായത്തിൽ 48% വർധന, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

പ്രമുഖ ജ്വല്ലറി റീടെയിലറായ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ (Kalyan Jewellers India) ഇന്ന് ഒന്നാം പാദഫലങ്ങൾ (Q1FY26) പ്രഖ്യാപിച്ചു. കേരളം ആസ്ഥാനമായ കമ്പനിയുടെ അറ്റാദായത്തിലും, വരുമാനത്തിലും കുതിച്ചു ചാട്ടമുണ്ടായി. കമ്പനിയുടെ അറ്റാദായം YoY അടിസ്ഥാനത്തിൽ 48% വർധനയാണ് നേടിയത്. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ 178 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 264 കോടി രൂപയിലേക്കാണ് ഉയർന്നത്. സമാന കാലയളവിൽ കമ്പനിയുടെ വരുമാനം 5,528 കോടി രൂപയിൽ നിന്ന് 31% വർധനയോടെ 7,268 കോടി രൂപയിലെത്തി. ശക്തമായ same-store-sales growth (SSSG) വരുമാനം വർധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു​


EBITDA പ്രകടനം

കമ്പനിയുടെ EBITDA (Earnings Before Interest, Taxes, Depreciation, and Amortisation), വാർഷികാടിസ്ഥാനത്തിൽ 368 കോടി രൂപയിൽ നിന്ന് 38% ഉയർച്ചയോടെ 508 കോടി രൂപയായി മാറി. സമാന കാലയളവിൽ EBITDA മാർജിൻ 6.6% എന്ന തോതിൽ നിന്ന് 7% എന്ന നിലയിലേക്ക് ഫ്ലാറ്റായി എത്തി നിൽക്കുന്നു. ആകെയുള്ള ​ഗ്രോസ് മാർജിനും, EBITDA മാർജിനും താഴാൻ കാരണം ഫ്രാഞ്ചൈസി ഷോറൂമുകളിലെ ഉയർന്ന റവന്യൂ ഷെയർ (43%) കാരണമായതായി കമ്പനി അറിയിച്ചു.


ഇന്റർനാഷണൽ ഓപ്പറേഷൻസ് - വരുമാനം

ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് വരുമാനം 1,070 കോടി രൂപയാണ്. തൊട്ടു മുമ്പത്തെ വർഷം സമാന പാദത്തിൽ നിന്ന് 32% വർധനയാണിത്. മിഡിൽ ഈസ്റ്റ് വരുമാനം, പ്രൊഫിറ്റ് ആഫ്റ്റർ ടാക്സ് (PAT) എന്നിവ സമാന കാലയളവിൽ 27%, 18% എന്നിങ്ങനെയും വർധന നേടി. കല്യാണിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി പ്ലാറ്റ്ഫോമായ \'Candere\' 66 കോടി രൂപ വരുമാനം നേടിയപ്പോൾ, 10 കോടി രൂപയുടെ അറ്റനഷ്ടം ജൂൺ പാദത്തിൽ നേരിട്ടു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

കമ്പനി പറയുന്നു..

സ്വർണ്ണ വിലയിൽ ചാഞ്ചാട്ടങ്ങളുണ്ടായെങ്കിലും, വില കയറിയെങ്കിലും പുതിയ പാദം മികച്ച രീതിയിൽ ആരംഭിക്കാൻ കമ്പനിക്ക് സാധിച്ചെന്ന് കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് എം.ഡി രമേഷ് കല്യാണ രാമൻ പറഞ്ഞു. രാജ്യത്ത് വരാനിരിക്കുന്ന ഉത്സവസീസണിലേക്ക് പ്രതീക്ഷയോടെ ചുവടു വെക്കുകയാണ്. പുതിയ കളക്ഷനുകളും, ക്യാംപയിനുകളും ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.


പുതിയ പ്രൊജക്ടുകളും, ഓഹരി വിലയും

ജൂൺ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിൽ 10 പുതിയ ഷോറൂമുകളാണ് തുറന്നിരിക്കുന്നത്. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വർധനയും മികച്ചതാണെന്ന് കമ്പനി അറിയിച്ചു.


നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ഇന്ത്യയിൽ 84 FOCO Kalyan showrooms ആരംഭിക്കാനും ലക്ഷ്യമിടുന്നു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 2025 ആ​ഗസ്റ്റ് 7 വ്യാഴാഴ്ച്ച 1.33% ഉയർച്ചയിൽ 598.10 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.



Comment Form