Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

ആഗോള സാഹചര്യങ്ങൾ മോശമായാൽ, സ്വർണ്ണക്കുതിപ്പ് 15% വരെ

ആഗോള സാഹചര്യങ്ങൾ മോശമായാൽ, സ്വർണ്ണക്കുതിപ്പ് 15% വരെ

ഈ വർഷത്തിലെ ആദ്യ പകുതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാന ആസ്തി വിഭാഗങ്ങളിലൊന്നാണ് സ്വര്‍ണം. ജനുവരി-ജൂണ്‍ കാലയളവിൽ 26 ശതമാനം നേട്ടമാണ് സ്വര്‍ണം രേഖപ്പെടുത്തിയത്. ദുർബലമായ യുഎസ് ഡോളറും ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. നിലവിലെ വിലയിൽ നിന്ന് സ്വർണ വില 15 ശതമാനം വരെ ഉയരാനുളള സാധ്യതകളുളളതായി വേൾഡ് ഗോൾഡ് കൗൺസില്‍ (WGC). അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ 2025 ഡിസംബർ അവസാനത്തോടെ സ്വര്‍ണം ഔൺസിന് 3,839 ഡോളറിലെത്തിയേക്കുമെന്നാണ് കരുതുന്നത്.


അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായാല്‍ സ്വർണത്തിന്റെ വില 10 ശതമാനം മുതൽ 15 ശതമാനം വരെ വർദ്ധിക്കുമെന്നാണ് കൗൺസില്‍ വിലയിരുത്തുന്നത്. അതേസമയം, നിലവിലെ സാഹചര്യങ്ങളില്‍ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ 5 ശതമാനം വരെ ഉയർന്ന് സ്വർണത്തിന് പരിധിക്ക് വിധേയമായ വളര്‍ച്ചയാണ് വേൾഡ് ഗോൾഡ് കൗൺസില്‍ കണക്കാക്കുന്നത്. യുഎസ് പണപ്പെരുപ്പ ഡാറ്റ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, സ്ഥിതിഗതികൾ വേഗത്തിൽ വഷളാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.


ഒടിസി (Over-the-Counter) വിപണികൾ, എക്സ്ചേഞ്ചുകൾ, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ETF) തുടങ്ങിയവയിലുള്ള വർദ്ധിച്ച വ്യാപാര പ്രവർത്തനങ്ങളാണ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിമാൻഡ് ഉയര്‍ത്തിയത്. യുഎസ് വ്യാപാര നയങ്ങളിൽ നിന്ന് ഉടലെടുത്ത ആഗോള അനിശ്ചിതത്വവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

2025 ന്റെ ആദ്യ പകുതിയിൽ ശരാശരി സ്വർണ വ്യാപാര അളവ് പ്രതിദിനം 32,900 കോടി ഡോളറായി ഉയർന്നു. കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർദ്ധ വാർഷിക കണക്കാണിത്. വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണ ഇടിഎഫിന്റെ ആവശ്യം പ്രത്യേകിച്ച് ശക്തമായിരുന്നു. ആഗോള സ്വർണ ഇടിഎഫിന്റെ എ.യു.എം 41 ശതമാനം ഉയർന്ന് 38,300 കോടി ഡോളറിലെത്തി. മൊത്തം ഹോൾഡിംഗുകൾ 397 ടൺ (3,800 കോടി ഡോളറിന് തുല്യം) ഉയർന്ന് 3,616 ടണ്ണായി.




വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും 
Article credits goes to dhanamonline.com 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല


Comment Form