4 മാസമായി മുന്നേറുന്ന ഈ ന്യൂജെൻ ഓഹരിയെ ശ്രദ്ധിച്ചിരുന്നോ?
.jpg)
വിപണിയിൽ ന്യൂജെൻ കമ്പനികൾക്ക് വലിയ ആരാധകർ തന്നെയാണ് ഉള്ളത്. ഇന്നത്തെ കാലത്തിനനുസൃതമായ ബിസിനസ് ആശയങ്ങളുമായി മുന്നോട്ട് വരുന്ന കമ്പനികളാണിവർ. അതുകൊണ്ട് തന്നെ റീട്ടെയിൽ നിക്ഷേപകരുടെയും , ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകരുടെയും പ്രിയം നേടാൻ എളുപ്പം സാധിക്കുന്നു.
ഐപിഒ യുമായി എത്തിയിട്ട് അധിക കാലമായിട്ടില്ല. ലിസ്റ്റിംഗ് വിലയിൽ നിന്നും വലിയ ഇടിവ് രേഖപ്പെടുത്തിയ ഓഹരി. എന്നാൽ ഇപ്പോൾ ലിസ്റ്റിംഗ് വില മറികടന്നു മുന്നേറും എന്ന് അനലിസ്റ്റുകൾ കരുതുന്ന ഒരു ലോജിസ്റ്റിക് കമ്പനിയെ പരിചയപ്പെടാം.
തേർഡ് പാർട്ടി ലോജിസ്റ്റിക്ക് കമ്പനിയായ ഡൽഹിവെരിയെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. കമ്പനിക്ക് ജൂൺ പാദം മികച്ചതായിരുന്നു എന്ന് വേണം പറയാൻ. കാരണം ലാഭം 68% ആണ് കൂടിയിരിക്കുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.6% വർധിച്ചിട്ടുണ്ട്.
ഒന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനിയുടെ സിഇഒ സാഹിൽ ബറുവ മികച്ച ഔട്ട്ലുക്കും പങ്കു വച്ചിരുന്നു. കമ്പനി ഈ അടുത്ത് നടത്തിയ ഇകോം എക്സ്പ്രസിന്റെ ഏറ്റെടുക്കൽ അനുകൂലമാണ് എന്നും സെപ്റ്റംബർ പാദം മുതൽ വോളിയം വളർച്ചയിൽ ഈ ഏറ്റെടുക്കലിന്റെ നേട്ടം പ്രകടമാകും എന്നുമാണ് വ്യക്തമാക്കിയത്. അതായത് ഇതിലും മികച്ച ഫലങ്ങൾ വരുന്ന പാദങ്ങളിലും പ്രതീക്ഷിക്കാം എന്ന് സാരം.
കൊടക് ഇൻസ്റ്റിറ്റ്യുഷണൽ ഇക്വിറ്റീസിലെ അനലിസ്റ്റുകൾ ഓഹരിക്ക് ബൈ എന്ന ശുപാർശ നൽകുമ്പോൾ 500 രൂപയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
24 അനലിസ്റ്റുകളിൽ 19 അനലിസ്റ്റുകളും ഓഹരിക്ക് ഇപ്പോൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 3 അനലിസ്റ്റുകൾ നിലവിൽ കൈവശം വക്കുന്ന നിക്ഷേപകരോട് പൊസിഷൻ ഹോൾഡ് ചെയ്യാനും നിർദേശിക്കുന്നുണ്ട്.അതെ സമയം 2 അനലിസ്റ്റുകൾ ഇതിൽ നിന്ന് വ്യത്യസ്തമായി സെൽ എന്ന റേറ്റിംഗ് ആണ് നൽകുന്നത്.
ജെഫേരിസ് എന്ന ആഗോള ബ്രോക്കറേജ് ഓഹരിക്ക് അണ്ടർ പെർഫോം എന്ന റേറ്റിംഗ് നൽകി കൊണ്ട് 350 രൂപയാണ് ടാർഗറ്റ് വില നൽകുന്നത്.മറ്റൊരു ബ്രോക്കറേജ് ആയ ഗോൾഡ്മാൻ സാച്ച്സ് ഓഹരിക്ക് ന്യൂട്രൽ എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട്. 375 രൂപയാണ് ടാർഗറ്റ് വിലയായി നൽകുന്നത്.
ഓഹരി വിപണിയിൽ 2022 മെയിലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്. ഓഹരിയുടേത് ഗംഭീര ലിസ്റ്റിംഗ് ആയിരുന്നില്ല. 493 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയപെട്ടത്. ഇന്ന് ഓഹരി സർവ കാല ഉയരത്തിലേക്ക് കുതിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ ഓഹരി 6% കുതിപ്പാണ് കാഴ്ച വച്ചത്. മാർച്ചിലായിരുന്നു ഓഹരി ഒരു വർഷത്തെ താഴ്ന്ന നിലയായ 236 രൂപയിലേക്ക് കൂപ്പു കുത്തിയത്. എന്നാൽ ഏപ്രിൽ തൊട്ട് ഓഹരിയിൽ നല്ല റിക്കവറി കാണാൻ സാധിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിനു ശേഷം തുടർച്ചയായ 4 മാസവും ഓഹരി പോസറ്റീവ് റിട്ടേൺ ആണ് നൽകിയിരിക്കുന്നത്. ഈ നില തുടർന്നേക്കാം എന്നാണ് ഭൂരിഭാഗം അനലിസ്റ്റുകളും വിലയിരുത്തുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form