Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

5 വർഷം കൊണ്ട് 4300% കുതിപ്പ്

5 വർഷം കൊണ്ട് 4300% കുതിപ്പ്

മൂന്ന് വർഷം കൊണ്ട് 1000 ശതമാനത്തിലധികം നേട്ടം നൽകിയ മൈക്രോ ക്യാപ് ഓഹരിയാണ് ബെംക്കോ ഹൈഡ്രോളിക്‌സ്. കമ്പനി ഇപ്പോൾ പ്രധാനപ്പെട്ട രണ്ടു കോർപറേറ്റ് നടപടികൾ തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയെ കുറിച്ച്

ഹൈഡ്രോളിക് റീ റൈലിങ് എക്വിപ്മെന്റ്, ഓക്സിലറി ബോഗി എന്നിവ ഉത്പാദിപ്പിക്കുന്ന എൻജിനീയറിങ് കമ്പനിയാണ് ബെംക്കോ ഹൈഡ്രോളിക്‌സ് (Bemco Hydraulics). കിർലോസ്കർ, സീമെൻസ്, ബി എച്ച് ഇ എൽ, ലാർസൺ ആൻഡ് ടൂബ്രോ, ഐഷർ മോട്ടോഴ്‌സ്, ഭാരത് ഫോർജ്, ഭാരത് എർത്ത്, വേൾപൂൾ , പാനസോണിക് എന്നി കമ്പനികൾക്കെല്ലാം സേവനങ്ങൾ നൽകുന്നുണ്ട്.



കോർപറേറ്റ് നടപടി

ഈ അടുത്ത ദിവസങ്ങളിലാണ് കമ്പനി ബോണസ് ഷെയറുകൾ നൽകാൻ തീരുമാനിച്ചത്. ബോണസ് ഓഹരികൾ നൽകുന്നതോടൊപ്പം ഓഹരി സ്പ്ലിറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ബോണസ് ഓഹരികൾ 1 :1 എന്ന അനുപാതത്തിലാണ് നൽകുക. അതായത് ഓഹരികൾ കൈവശമുള്ള നിക്ഷേപകന് ഓഹരികൾ ഇരട്ടിയാകും. ഇതിനു പുറമെ സ്പ്ലിറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് 1:10 എന്ന അനുപാതത്തിലാണ്. അതായത് 10 രൂപ മുഖ വിലയുള്ള ഓഹരിയെ ഒരു രൂപയാക്കിയാണ് സ്പ്ലിറ്റ് ചെയ്യുന്നത്. അതുകൊണ്ട് നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കൂടും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കൈവശമുള്ള ഓഹരികളുടെ മൊത്ത വാല്യൂവിൽ മാറ്റമുണ്ടാകില്ല എന്നതാണ്.


ഉദാഹരണത്തിലൂടെ ഈ കാര്യം മനസിലാക്കാം. ഒരു നിക്ഷേപകൻ ബേംക്കോ ഹൈഡ്രോളിക്‌സിന്റെ 50 ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്നു കരുതുക. ബോണസ് ഓഹരികൾ നൽകുന്നതോടെ 50 ഓഹരികൾ 100 ആയി വർധിക്കും. കൂടാതെ സ്പ്ലിറ്റ് കൂടെ വരുന്നതോടെ മൊത്തം ഹോൾഡിങ് 1000 ഓഹരികളായി മാറും. അതായത് 50 ഓഹരികൾ ഉള്ള നിക്ഷേപകർക്ക് പോർട്ടഫോളിയോയിൽ 1000 ഓഹരികൾ ഉണ്ടാകും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

കമ്പനികൾ ഇത്തരം കോർപറേറ്റ് നടപടികൾ സ്വീകരിക്കുന്നത് ലിക്വിഡിറ്റി വർധിപ്പിക്കാൻ വേണ്ടിയാണ്. കൂടാതെ ഓഹരികൾ താങ്ങാവുന്ന വിലയിൽ നിക്ഷേപകർക്ക് വാങ്ങുന്നതിനുള്ള അവസരമാണ് സ്പ്ലിറ്റ് നടത്തുന്നത് വഴി ലഭിക്കുന്നത്.

ഓഹരി വിപണിയിൽ

ഓഹരി വിപണിയിൽ ഈ കുഞ്ഞൻ ഓഹരി വമ്പൻ നേട്ടമാണ് നിക്ഷേപകർക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞ 5 വർഷത്തിനിടെ 4300 ശതമാനത്തിലധികം നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. 5 വർഷങ്ങൾക്കു മുൻപ് 60 രൂപ നിരക്കിൽ തുടർന്ന ഓഹരി നിലവിൽ 3400 രൂപയ്ക്ക് മുകളിലാണ് തുടരുന്നത്. ഈ വർഷം ആരംഭിച്ചതിനു ശേഷവും മൾട്ടി ബാഗർ നേട്ടം നൽകാൻ കഴിഞ്ഞിട്ടുണ്ട്. 152 ശതമാനം കുതിപ്പാണ് ഓഹരി പ്രകടമാക്കിയത്.


റിസ്ക്

​കമ്പനിയുടെ ഓഹരി അതിന്റെ ബുക്ക് വാല്യൂവിന്റെ 10.7 മടങ്ങ് അധികമായാണ് വ്യാപാരം ചെയ്യുന്നത്. വൻകിട ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടില്ല. ഓഹരി ഒരു മൈക്രോക്യാപ് ഓഹരിയായതിനാൽ തന്നെ വലിയ റിസ്കാണ് ഉള്ളത്. വാല്യൂവേഷനും കൂടുതലാണ്.


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form