8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
.jpg)
ഓഹരി വിപണിയിലെ ഇടിവിനിടയിലും കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഓഹരിയാണ് മെർക്കുറി ഇ.വി ടെക് (Mercury Ev-Tech). കഴിഞ്ഞ 5 വർഷത്തിൽ 8,600% നേട്ടമാണ് ഈ സ്റ്റോക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞ ജൂൺ പാദത്തിൽ അറ്റാദായത്തിലും, സെയിൽസിലും കമ്പനി നേട്ടമുണ്ടാക്കി.
മെർക്കുറി ഇ.വി ടെക് (Mercury Ev-Tech)
1986ൽ സ്ഥാപിതമായ കമ്പനിയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം നടത്തുന്ന കമ്പനി മൈക്രോക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾ, കാറുകൾ, ബസ്സുകൾ, വിന്റേജ് കാറുകൾ തുടങ്ങിയവ കമ്പനി നിർമിക്കുന്നു. റിന്യൂവബിൾ എനർജി-അനുബന്ധമായും ബിസിനസുകൾ ചെയ്യുന്നു. ഇപ്പോഴത്തെ ഓഹരി വില 50.50 രൂപയാണ്.
ഓഹരിയുടെ പ്രകടനം (Stock Performance)
2020 ആഗസ്റ്റിൽ 0.30 പൈസ വിലയുണ്ടായിരുന്ന ഓഹരിയാണിത്. ഇവിടെ നിന്ന് 52 ആഴ്ച്ചയിലെ ഉയരമായ 139 രൂപ വരെ ഓഹരി വില ഉയർന്നു. ഇത്തരത്തിൽ 15,600% വരെ ഉയർച്ചയാണ് ഓഹരി വിലയിലുണ്ടായത്. നിലവിൽ 52 ആഴ്ച്ചകളിലെ താഴ്ച്ചയായ 45 രൂപ നിലവാരത്തിന് സമീപമാണ് ഓഹരി വില. വിദേശ നിക്ഷേപകർക്ക് ഈ കമ്പനിയിൽ 1.90% പങ്കാളിത്തമുണ്ട്.
ജൂൺ പാദഫലങ്ങൾ (YoY)
2024 ജൂൺ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 0.90 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2025 ജൂൺ പാദത്തിൽ ഇത് 2.12 കോടി രൂപയിലേക്ക് ഉയർന്നു. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 0.66 കോടി രൂപയിൽ നിന്ന് 2.19 കോടിയായി വർധിച്ചു. ഇതേ സമയം അറ്റാദായം (Net Profit) 0.49 കോടിയിൽ നിന്ന് 1.98 കോടി രൂപയിലേക്കും ഉയർന്നു.
2025 മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ (QoQ) ഓപ്പറേറ്റിങ് പ്രൊഫിറ്റ് -0.87 കോടി എന്ന നെഗറ്റീവ് നിലയിൽ നിന്നുമാണ് ഉയർച്ച നേടിയത്. മാർച്ച് പാദത്തിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 1.37 കോടി, അറ്റാദായം 1.55 കോടി എന്നീ നിലകളിലായിരുന്നു.
അടിസ്ഥാന വിവരങ്ങൾ (Fundamentals)
കമ്പനിയുടെ മാർക്കറ്റ് ക്യാപ് 941 കോടി രൂപയാണ്. ഇൻഡസ്ട്രി പി/ഇ 38.8, സ്റ്റോക്ക് പി/ഇ 103, ഡെറ്റ് ടു ഇക്വിറ്റി 0.02, ROE 4.42%, ROCE 5.15%, EPS 0.50 രൂപ എന്നിങ്ങനെയാണ്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form