Q1 Results : എയർടെൽ, അദാനി പോർട്സ്, എക്സൈഡ്; നേട്ടത്തോടെ ജൂൺ പാദഫലങ്ങൾ
.jpg)
ചൊവ്വാഴ്ച്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. നിഫ്റ്റി 50 സൂചിക 73.20 പോയിന്റുകൾ താഴ്ന്ന് 24,649.55 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ബി.എസ്.ഇ സെൻസെക്സ് 308.47 പോയിന്റുകൾ ഇറങ്ങി 80,710.25 പോയിന്റുകളിൽ ക്ലോസിങ് നടത്തി. ഇവിടെ, പ്രമുഖ കമ്പനികളുടെ ജൂൺ പാദഫലങ്ങളാണ് (Q1FY26) നൽകിയിരിക്കുന്നത്
എയർടെൽ
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയാണ് എയർടെൽ. കമ്പനിയുടെ അറ്റാദായം, ജൂൺ പാദത്തിൽ മികച്ച നേട്ടമുണ്ടാക്കി. YoY അടിസ്ഥാനത്തിൽ അറ്റാദായം 43% ഉയർച്ച നേടി. 4,160 കോടി രൂപയിൽ നിന്ന് 5,948 കോടി രൂപയിലേക്കാണ് വർധന. സമാന കാലയളവിൽ, പ്രവർത്തന വരുമാനം 38,506 കോടി രൂപയിൽ നിന്ന് 29% വളർച്ചോയോടെ 49,463 കോടിയായി മാറി. ഇക്കാലയളവിൽ EBITDA (Earnings Before Interest, Taxes, Depreciation and Amortisation) 56.9% ഉയർന്ന് 28,167 കോടി രൂപയിലെത്തി.
കമ്പനിയുടെ ഇന്ത്യയിലെ ശക്തമായ പ്രകടനവും, ആഫ്രിക്കൻ ബിസിനസിലെ നേട്ടവുമാണ് പാദഫലങ്ങളിൽ പ്രതിഫലിച്ചത്. ഇന്ത്യൻ ബിസിനസിൽ നിന്ന് 37,585 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ഇത് വാർഷികാടിസ്ഥാനത്തിൽ 29% ഉയർച്ചയാണ്. കമ്പനിയുടെ Average Revenue Per User (ARPU) ഇക്കാലയളവിൽ 211 രൂപയിൽ നിന്ന് 250 രൂപയായി വർധിച്ചു.
അദാനി പോർട്സ് & സെസ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പോർട് ഓപ്പറേറ്റിങ് കമ്പനിയാണിത്. കമ്പനിയുടെ ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചു. YoY അടിസ്ഥാനത്തിൽ അറ്റാദായം 6.5% ഉയർച്ച നേടി. 3,113 കോടി രൂപയിൽ നിന്ന് 3,314.6 കോടി രൂപയിലേക്കാണ് വർധന. സമാന കാലയളവിൽ, പ്രവർത്തന വരുമാനം 6,956 കോടി രൂപയിൽ നിന്ന് 31% വളർച്ചോയോടെ 9,126 കോടിയായി മാറി. ഇക്കാലയളവിൽ EBITDA 13% ഉയർന്ന് 4,847 കോടി രൂപയിൽ നിന്ന് 5,495 കോടി രൂപയിലെത്തി.
വാർഷികാടിസ്ഥാനത്തിൽ കമ്പനിയുടെ ലോജിസ്റ്റിക്സ് വരുമാനം രണ്ടിരട്ടി വർധിച്ച് 1,169 കോടി രൂപയിലെത്തിയപ്പോൾ ആഭ്യന്തര പോർട് ബിസിനസ് വരുമാനം 14% ഉയർന്ന് 6,137 കോടിയായി മാറി. അതേ സമയം ഇന്റർനാഷണൽ പോർട്സ് വരുമാനം 22% വർധനയോടെ 973 കോടി രൂപയിലെത്തി. മറൈൻ സെഗ്മെന്റിലെ വരുമാനം 2.9 മടങ്ങ് ഉയർന്ന് 541 കോടി രൂപയായി മാറി.
എക്സൈഡ് ഇൻഡസ്ട്രീസ്
വിവിധ തരം ബാറ്ററികളുടെ നിർമാണം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണിത്. YoY അടിസ്ഥാനത്തിൽ, ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ അറ്റാദായം 24% ഉയർച്ച നേടി. 221 കോടി രൂപയിൽ നിന്ന് 275 കോടി രൂപയിലേക്കാണ് വർധന. സമാന കാലയളവിൽ, പ്രവർത്തന വരുമാനം 4,436 കോടി രൂപയിൽ നിന്ന് 5.9% ഉയർന്ന് 4,695 കോടിയായി മാറി. ഇക്കാലയളവിൽ EBITDA മാർജിൻ 12.2% ഉയർച്ചയും ഇക്കാലയളവിൽ നേടി. ഓട്ടോ റീ പ്ലേസ്മെന്റ്, സോളാർ, ഇൻഡസ്ട്രിയൽ യു.പി.എസ് സെഗ്മെന്റുകളിൽ കമ്പനിയുടെ വരുമാനത്തിൽ ഇരട്ടയക്ക വളർച്ചയുണ്ടായി.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form