Popular Post

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ
Stock Market

8,600% റിട്ടേൺ നൽകിയത് 5 വർഷത്തിൽ

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!
Stock Market

നിക്ഷേപകർക്ക് നൽകിയത് ലോട്ടറി നേട്ടം!

.
Stock Market

.

Q1 Results: ഓഹരി വില 63 രൂപ; സുസ്ലോൺ എനർജി ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചു

Q1 Results: ഓഹരി വില 63 രൂപ; സുസ്ലോൺ എനർജി ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ റിന്യൂവബിൾ എനർജി മേഖലയിൽ ബിസിനസ് ചെയ്യുന്ന മുൻനിര കമ്പനിയാണ് സുസ്ലോൺ എനർജി (Suzlon Energy). കമ്പനിയുടെ ജൂൺ പാദഫലങ്ങൾ (Q1FY26) പ്രഖ്യാപിച്ചു. അറ്റാദായത്തിലും, വരുമാനത്തിലും വാർഷികാടിസ്ഥാനത്തിൽ കമ്പനി നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേ സമയം 2025 മാർച്ച് പാദത്തെ അപേക്ഷിച്ച് ബിസിനസ് പ്രകടനം താഴേക്ക് പോയിട്ടുമുണ്ട്.


സുസ്ലോൺ എനർജി

ഇലക്ട്രിക് എക്വിപ്മെന്റ് സെക്ടറിൽ ബിസിനസ് ചെയ്യുന്ന മിഡ്ക്യാപ് കമ്പനിയാണിത്. എൻഡ്-ടു-എൻഡ് വിൻഡ് പവർ സൊല്യൂഷനുകൾ നൽകുന്നതാണ് പ്രധാന ബിസിനസ്. ലോകത്തെങ്ങും വിവിധ കാലാവസ്ഥകൾക്ക് അനുസൃതമായി കസ്റ്റമൈസ്ഡ് ടർബൈനുകൽ നിർമിച്ചു നൽകുന്നു. കമ്പനിയുടെ ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് 86,597 കോടി രൂപയും, എൻ.എസ്.ഇ ഓഹരി വില 63.13 രൂപയുമാണ്.


ആകെ വരുമാനം

കമ്പനിയുടെ ആകെ വരുമാനം YoY അടിസ്ഥാനത്തിൽ 2,015 കോടി രൂപയിൽ നിന്ന് 54% ഉയർച്ചയോടെ 3,117 കോടി രൂപയായി മാറി. വിൻഡ് ടർബൈൻ സെഗ്മെന്റിൽ ഇക്കാലയളവിൽ 67% വരുമാന വർധന ഉണ്ടായത് നേട്ടമാവുകയായിരുന്നു.

ഈ വിഭാഗത്തിൽ, ജൂൺ പാദത്തിൽ 2,496 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. foundry and forgings വിഭാഗത്തിലെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 91 കോടി രൂപയിൽ നിന്ന് 149 കോടിയായി ഉയർന്നു. 2025 മാർച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോൾ (QoQ) കമ്പനിയുടെ വരുമാനം 3,773 കോടി രൂപയിൽ നിന്ന് 18% താഴ്ച്ച ജൂൺ പാദത്തിൽ നേരിട്ടു

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

EBITDA വരുമാനം

കമ്പനിയുടെ EBITDA (Earnings before Interest, Taxes, Depreciation & Amortisation), YoY അടിസ്ഥാനത്തിൽ 364 കോടി രൂപയിൽ നിന്ന് 60% ഉയർച്ചയോടെ 585 കോടിയായി മാറി. എന്നാൽ ഇതിൽ 550 കോടി രൂപയുടെ പോസിറ്റീവ് ഇൻവെന്ററി അഡ്ജസ്റ്റ്മെന്റും ഉൾപ്പെടുന്നു. അതേ സമയം EBITDA മാർജിൻ 70 ബേസിസ് പോയിന്റുകൾ വർധിച്ച് 18.78% എന്ന നിലയിലെത്തിയിട്ടുമുണ്ട്.


അറ്റാദായം

കമ്പനിയുടെ അറ്റാദായം YoY അടിസ്ഥാനത്തിൽ 302 കോടി രൂപയിൽ നിന്ന് 7.2% ഉയർച്ചയോടെ 324 കോടി രൂപയിലെത്തി. അതേ സമയം, തൊട്ടു മുമ്പത്തെ 2025 മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ (QoQ) കമ്പനിയുടെ അറ്റാദായത്തിൽ 1,180 കോടി രൂപയിൽ നിന്ന് 72% കുറവുണ്ടായി


വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form