Popular Post

സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ; നിര്‍ണായക നീക്കവുമായി ട്രംപ്
Stock Market

സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ; നിര്‍ണായക നീക്കവുമായി ട്രംപ്

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ തകർച്ച
Stock Market

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ തകർച്ച

കേന്ദ്ര ബജറ്റ് തലവര മാറ്റുമോ? പറയുന്നത് ജെഫറീസ്
Stock Market

കേന്ദ്ര ബജറ്റ് തലവര മാറ്റുമോ? പറയുന്നത് ജെഫറീസ്

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ തകർച്ച

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ തകർച്ച

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഒറ്റ ദിവസം കൊണ്ട് കനത്ത തകർച്ച. ഇന്ന് രണ്ട് തവണകളിലായി പവന് 7,080 രൂപയും, ഗ്രാമിന് 885 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവൻ സ്വർണ്ണത്തിന് 1,24,080 രൂപയും, ഗ്രാമിന് 15,510 രൂപയുമാണ് വില. വെള്ളി വിലയിലും ഇന്ന് വലിയ കുറവാണ് സംഭവിച്ചത്
ഇന്നലെ ഒറ്റ ദിവസം കൊണ്ട് വലിയ കുതിപ്പ് നടത്തി സർവ്വകാല ഉയരത്തിലെത്തിയതിന് ശേഷമാണ് ഇന്ന് സ്വർണ്ണ വില കുറഞ്ഞത്. ഇന്നലെ മാത്രം പവന് 8,640 രൂപയും, ഗ്രാമിന് 1,080 രൂപയുമായിരുന്നു വില ഉയർന്നത്. ഇത്തരത്തിൽ പവൻ വില 1,31,160 രൂപയും, ഗ്രാം നിരക്ക് 16,395 രൂപയുമായി മാറി.

ഇന്നലെ വൈകുന്നേരം പവന് 800 രൂപയും ഗ്രാമിന് 100 രൂപയും വില കുറഞ്ഞ് ഒരു പവന്റെ വില 1,30,360 രൂപയും, ഗ്രാമിന് രൂപയുമായി മാറി. ഇന്ന് രാവിലെ പവന് 5,240 രൂപയും, ഗ്രാമിന് 655 രൂപയും വില താഴ്ന്നു. പിന്നീട് ഇന്ന് ഉച്ചയ്ക്ക് ശേഷം പവൻ വിലയിൽ 1,040 രൂപയുടെയും, ഗ്രാം നിരക്കിൽ 130 രൂപയുടെയും കുറവുണ്ടാവുകയാണ് ചെയ്തത്.


പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതിന് ശേഷം 5,600 ഡോളർ നിലവാരത്തിൽ നിന്ന് ആഗോള തലത്തിൽ സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ കാരണം. നിലവിൽ രാജ്യാന്തര സ്വർണ്ണ വില ട്രോയ് ഔൺസിന് 5,074.63 ‍ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. 24 മണിക്കൂറിനകം 10 ശതമാനത്തിലധികം തകർച്ചയാണ് രാജ്യാന്തര നിരക്കുകളിൽ ഉണ്ടായത്

ഡോളർ സൂചികയുടെ തിരിച്ചു കയറ്റം, ഉയർന്ന തലങ്ങളിലുണ്ടായ ലാഭമെടുപ്പ്, ഫെഡ് മേധാവിയായി കെവിൻ വാർഷിനെ ട്രംപ് നിയമിക്കുമെന്ന റിപ്പോർട്ടുകൾ തുടങ്ങിയവയാണ് മഞ്ഞലോഹത്തിന് തിരിച്ചടിയായത്. ഫെഡിന്റെ സ്വതന്ത്ര സ്വഭാവത്തിന് കോട്ടം തട്ടുകയില്ലെന്ന സൂചന നിക്ഷേപകർക്ക് ആശ്വാസം പകർന്നതാണ് വിലയിലെ ഇടിവിന്റെ പ്രധാന കാരണം.


ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ?
10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇപ്പോഴത്തെ നിരക്കുകൾ അനുസരിച്ച് ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 1.38 ലക്ഷം രൂപ നൽകണം. 3% ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്ജ് എന്നിവ ഇതിൽ ഉൾപ്പെടും. അതേ സമയം ഡിസൈൻ കുറഞ്ഞ 5% പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഒരു പവന് ഏകദേശം 1.32 ലക്ഷം രൂപയാണ് നൽകേണ്ടത്.


കേരളത്തിലെ വെള്ളി വില
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് ഇടിവ്. ഒരു കിലോ വെള്ളിക്ക് 20,000 രൂപ താഴ്ന്ന് 4,05,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 405 രൂപ, 8 ഗ്രാമിന് 3,240 രൂപ, 10 ഗ്രാമിന് 4,050 രൂപ, 100 ഗ്രാമിന് 40,500 രൂപ എന്നിങ്ങനെയാണ് വില നിലവാരം

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form